​മോഡേൺ വേഷത്തിൽ ആദ്യ ​ദിവസം സെറ്റിലേക്ക് നയൻതാര; സംവിധായകന്റെ പ്രതികരണം; ശരത് കുമാർ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഇന്ന് ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് നയൻതാര. ലേഡി സൂപ്പർസ്റ്റാറായി അറിയപ്പെ‌ടുന്ന നയൻതാരയ്ക്ക് കൈ നിറയെ അവസരങ്ങളാണിന്ന്. നായികാ പ്രാധാന്യമുള്ള സിനിമകളാണ് നയൻതാര ഇന്ന് കൂടുതലും ചെയ്യുന്നത്. നടിക്ക് തിരക്കഥകളെഴുതാനും സിനിമ നിർമിക്കാനും ഇന്ന് ഫിലിം മേക്കർസും നിർമാതാക്കളും തയ്യാറാണ്. നയൻതാരയുടെ ബോക്സ് ഓഫീസ് മൂല്യവും ജനപ്രീതിയുമാണ് ഇതിന് കാരണം. 2003 ൽ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നയൻതാര സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്.

സിനിമ മികച്ച വിജയം നേടിയെങ്കിലും മലയാളത്തിലേക്കല്ല നടി കൂടുതൽ ശ്രദ്ധ നൽകിയത്. കരിയർ തുടങ്ങി അധികം വൈകാതെ നടി തമിഴ് സിനിമാ ലോകത്തേക്ക് ചുവട് മാറ്റി. നയൻതാരയെ ഇന്നത്തെ താരമാക്കി മാറ്റിയത് തമിഴകമാണ്. മലയാളത്തിലും തമിഴിലുമെല്ലാം നയൻതാര ഇടയ്ക്ക് സിനിമകൾ ചെയ്യാറുണ്ടെങ്കിലും തമിഴിലാണ് താരം സജീവം. 2005 ൽ പുറത്തിറങ്ങിയ അയ്യ എന്ന സിനിമയിലൂടെയാണ് നയൻതാര തമിഴകത്ത് തുടക്കം കുറിക്കുന്നത്. ഹരി സംവിധാനം ചെയ്ത ചിത്രത്തിൽ ശരത് കുമാറാണ് നായകനായെത്തിയത്.

Sarathkumar, Nayanthara

അയ്യയിൽ അഭിനയിക്കുന്ന കാലത്തെ നയൻതാരയെക്കുറിച്ച് സംസാരിക്കുകയാണ് ശരത് കുമാർ. അയ്യയിൽ കണ്ട നയൻതാര ഇന്ന് ലേഡി സൂപ്പർ സ്റ്റാറായതിൽ അഭിമാനമുണ്ട്. നമ്മുടെ കൂടെ തുടക്കം കുറിച്ചവർ വിജയം കൈവരിച്ചു എന്നതിലും അഭിമാനമുണ്ട്. അയ്യയുടെ ഷൂട്ടിന് നയൻതാര വന്ന ആദ്യ ദിവസം മറക്കാൻ പറ്റില്ല. ആദ്യം ദിവസം ലൊക്കേഷനിലേക്ക് വന്നു. ​ഗ്രാമീണ പെൺ‌കുട്ടിയാണ് സിനിമയിൽ. നയൻതാര വന്നിരിക്കുന്നത് മോഡേൺ‌ ഡ്രസിലാണ്.

സംവിധായകൻ ഹരി ഇത് കണ്ട് ദേഷ്യപ്പെട്ടു. റൂമിലേക്ക് പോകൂ, ഞാൻ എങ്ങനെയാണ് നിന്നെ സങ്കൽപ്പിച്ചത്. എന്നിട്ട് മോഡേൺ ഡ്രസിൽ വന്നിരിക്കുന്നു. കൂട്ടിക്കൊണ്ട് പോകൂ എന്ന് പറഞ്ഞു. ഇപ്പോൾ നയൻ‌താര ഒരുപാട് ട്രാൻസ്ഫോം ചെയ്തു. ഒരുപാട് അഭിനന്ദിക്കേണ്ട സ്ത്രീയാണ് നയൻതാരയെന്നും ശരത് കുമാർ അഭിപ്രായപ്പെട്ടു. ബിഹെെന്റ്വുഡ്സ് തമിഴുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. നടി നമിതക്കൊപ്പമുള്ള അനുഭവങ്ങളും ശരത് കുമാർ പങ്കുവെച്ചു. നമിത എന്റെ നല്ല സുഹൃത്താണ്. വിവാ​ഹത്തിന് ഒരുപാട് പേരെ ക്ഷണിച്ചിട്ടില്ല. എന്നാൽ എന്നെയും രാധികയെയും വിളിച്ചിരുന്നു.

Sarathkumar

വിവാഹവേദിയിൽ വെച്ച് നമിത തന്റെ കാലിൽ വീണ് അനു​ഗ്രഹം വാങ്ങിയിരുന്നെന്നും ശരത് കുമാർ ഓർത്തു. തന്നോടൊപ്പം ഒന്നിലേറെ സിനിമകളിൽ അഭിനയിച്ച കനകയെക്കുറിച്ചും ശരത് കുമാർ സംസാരിച്ചു. സിനിമാ ലോകവുമായുള്ള ബന്ധം അവർക്കില്ല. ചിലപ്പോൾ എന്തെങ്കിലും ഇമോഷണൽ പ്രശ്നങ്ങൾ ഉണ്ടാകാം. കനക അതിൽ നിന്നും പുറത്ത് കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശരത് കുമാർ വ്യക്തമാക്കി.

ശരത് കുമാറിനൊപ്പം മൂന്ന് സിനിമകളിൽ കനക അഭിനയിച്ചിട്ടുണ്ട്. സിമ്മരാശി, ചാമുണ്ഡി, സീത എന്നിവയാണ് ഈ സിനിമകൾ. വർഷങ്ങളായി സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കുകയാണ് കനക. അമ്മയുടെ മരണ ശേഷമാണ് നടി സിനിമാ ലോകത്ത് നിന്നും അകന്നത്. അടുത്തിടെ കനകയുടെ ഫോ‌ട്ടോ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നു.

More from Filmibeat

Read more about: sarath kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X