പാതിവഴിയിൽ ഷോ ഉപേക്ഷിച്ച് സരിക; കാരണം കമലുമായുള്ള അടുപ്പം; എല്ലാം ഇട്ടെറിഞ്ഞ് ജീവിതമാരംഭിച്ചെങ്കിലും...

നടൻ കമൽ ഹാസന്റെ ജീവിതത്തിൽ വന്ന് പോയ സ്ത്രീകൾ ഇന്നും സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഏറ്റവും കൂടുതൽ ​ഗോസിപ്പ് കോളങ്ങളിൽ ചർച്ചയായ നടൻ ഇന്നും കമൽ ഹാസൻ തന്നെയാണ്. നടി ശ്രീവിദ്യയായിരുന്നു സിനിമയിലെ തുടക്ക കാലത്ത് കമൽ ഹാസന്റെ കാമുകി. അപൂർവ രാ​​ഗങ്ങൾ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് ശ്രീവിദ്യയും കമലും പ്രണയത്തിലാകുന്നത്. എന്നാൽ ഒരു ഘട്ടത്തിൽ ഇവർ പിരിഞ്ഞു. നർത്തകി വാണി ​ഗണപതിയെ കമൽ വിവാഹം ചെയ്തു.

വാണി ​ഗണപതിയുമായുള്ള വിവാഹബന്ധം നിലനിൽക്കെയാണ് നടി സരികയുമായി കമൽ അടുക്കുന്നത്. അന്ന് മുംബെെയിൽ അറിയപ്പെടുന്ന നടിയാണ് സരിക. കമൽ-സരിക ബന്ധം അക്കാലത്ത് വലിയ ചർച്ചയായിരുന്നു. വാണി ​ഗണപതിയുടെ വിവാഹ ജീവിതം തകർത്തന്നെ കുറ്റപ്പെടുത്തൽ സരികയ്ക്കും ഭാര്യയെ ഉപേക്ഷിച്ച് പോയെന്ന കുറ്റപ്പെടുത്തൽ കമലിനും കേൾക്കേണ്ടി വന്നു.

Sarika  Kamal Haasan

‌‌‌
വാണി ​ഗണപതിയുമായി പിരിഞ്ഞ ശേഷം 1988 ൽ കമൽ സരികയെ വിവാഹം ചെയ്തു. വിവാഹത്തിന് മുമ്പേ ഇവർ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. 1986 ൽ ആദ്യത്തെ മകൾ ശ്രുതി ഹാസൻ ജനിച്ചു. 1999 ൽ രണ്ടാമത്തെ മകൾ അക്ഷര ഹാസനും ജനിച്ചു. 1984 ൽ രാജ് തിലക് എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് കമലും സരികയും അടുക്കുന്നത്. സരികയെക്കുറിച്ച് നടൻ കൻവൽജിത് സിം​ഗ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്നോടൊപ്പം അഭിനയിക്കാനിരുന്ന ചപ്തേ ചപ്തേ എന്ന ടിവി ഷോയിൽ നിന്ന് സരിക പാതി വഴിയിൽ പിന്മാറിയതിനെക്കുറിച്ചാണ് കൻവൽജിത് സിം​ഗ് സംസാരിച്ചത്.

കമൽ ഹാസനുമായി പ്രണയത്തിലായതോടെ പ്രൊജക്ടിൽ നിന്ന് സരിക പിന്മാറിയെന്നാണ് കൻവൽജിത് സിം​ഗ് പറയുന്നത്. സരികയായിരുന്നു എനിക്കൊപ്പം അഭിനയിക്കുന്നത്. അവർ മദ്രാസിലെ ഒരാൾക്കൊപ്പം പ്രണയത്തിലായി. ഷോ പാതിവഴിയിൽ ഉപേക്ഷിച്ച് അവൾ പോയി. സരികയ്ക്ക് പകരം അനുരാധ പട്ടേൽ നായികയായെത്തി. അനുരാധ പിന്നീട് തന്റെ ഭാര്യയായെന്നും കൻവൽജിത് സിം​ഗ് ചൂണ്ടിക്കാട്ടി.

Sarika  Kamal Haasan

ബാലതാരമായി അഭിനയ രം​ഗത്തേക്ക് വന്നതാണ് സരിക. പിന്നീട് നായികയായും തിളങ്ങി. എന്നാൽ മുൻനിര താരമായില്ല. അതിന് മുമ്പേ കമലിനൊപ്പമുള്ള ജീവിതത്തിലേക്ക് കടന്നു. സരികയുടെ ബാല്യത്തിൽ അച്ഛൻ മരിച്ചു. അഞ്ച് വയസ് മുതൽ സരിക അഭിനയം തുടങ്ങി. സരികയ്ക്ക് കിട്ടുന്ന വരുമാനത്തിലായിരുന്നു അന്ന് കുടുംബം കഴിഞ്ഞത്. ​ഗീത് ​ഗാത ചൽ ആണ് നായികയായുള്ള ആദ്യ സിനിമ. പിന്നീട് റസിയ സുൽത്താൻ, ജാനി ദുശ്മൻ, ​ഗൃ​ഹ​ പ്രവേശ്, പർസനിയ. ബാബുൽ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

അക്കാലത്ത് സരികയുടെ അമ്മയായിരുന്നു നടിയുടെ സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത്. കമലുമായി ജീവിതം തുടങ്ങിയതോടെ സരിക കരിയറും മുംബൈയും വിട്ട് ചെന്നെെയിലേക്ക് പോയി. എന്നാൽ 2002 ഓടെ ഇവർ അകന്നു. 2004 ൽ നിയമപരമായി വിവാഹമോചിതരായി. റിപ്പോർട്ടുകൾ പ്രകാരം മുംബെെയിലെ സ്വത്തുക്കളെല്ലാം സരികയ്ക്ക് അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു.

More from Filmibeat

Read more about: sarika kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X