ജീവിതത്തിൽ ഒരു അവസരം കൂടി ലഭിച്ചാൽ...; കമൽ ഹാസനുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് സരിക

അഭിനയത്തിൽ പകരം വെക്കാനില്ലാത്ത നടനാണ് കമൽ ഹാസൻ. 68 കാരനായ നടന് ഇപ്പോഴും താരമൂല്യത്തിൽ യാതാെരു കുറവും വന്നിട്ടില്ല. നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച കമൽ ​ഹാസന്റെ വ്യക്തി ജീവിതവും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. തകർന്ന പ്രണയങ്ങൾ, ഒന്നിലധികം വിവാഹ ബന്ധങ്ങൾ തുടങ്ങിയവയെല്ലാം നടനെ പലപ്പോഴും വിവാദ നായകൻ ആക്കാറുമുണ്ട്.

ശ്രീവിദ്യ മുതൽ ​ഗൗതമി വരെ നീളുന്നതാണ് കമൽ ഹാസന്റെ കാമുകിമാർ. ഇവരിൽ ചിലരെ നടൻ വിവാഹം കഴിച്ചെങ്കിലും ഈ വിവാഹ ബന്ധത്തിനും അധികം ആയുസ് ഉണ്ടായില്ല. ശ്രുതി ഹാസൻ, അക്ഷര ഹാസൻ‌ എന്നീ രണ്ട് മക്കൾ കമൽ ഹാസനുണ്ട്.

 ക്ലാസിക്കൽ ഡാൻസർ വാണി ​ഗണപതി ആയിരുന്നു കമലിന്റെ ആദ്യ ഭാര്യ

നടി സരികയിലാണ് കമലിന് രണ്ട് പെൺമക്കൾ പിറന്നത്. കമലിന്റെ രണ്ടാം വിവാഹം ആയിരുന്നു. ഇത്. ക്ലാസിക്കൽ ഡാൻസർ വാണി ​ഗണപതി ആയിരുന്നു കമലിന്റെ ആദ്യ ഭാര്യ. 1978 ലായിരുന്നു വാണിയുമായുള്ള വിവാഹം.എന്നാൽ പത്ത് വർഷത്തിന് ശേഷം ഈ ബന്ധം അവസാനിച്ചു.

വാണിയുടെ ഭർത്താവ് ആയിരിക്കെ സരികയുമായി കമൽ ഹാസൻ അടുത്തു. ഇതോടെ വാണിയും കമൽ ഹാസനും വേർപിരിഞ്ഞു. കമൽ സരികയെ വിവാഹം കഴിക്കുകയും ചെയ്തു. ഹിന്ദി സിനിമകളിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് സരിക കമലിനൊപ്പം ജീവിക്കുന്നതും മുംബൈ വിട്ട് ചെന്നെെയിലേക്ക് വരുന്നതും.

 രണ്ട് കുട്ടികളും അപ്പോൾ സരികയ്ക്കും കമൽ ഹാസനും ഉണ്ടായിരുന്നു

വിവാഹത്തിന് മുമ്പേ തന്നെ സരിക ​ഗർഭിണിയുമായിരുന്നു. എന്നാൽ ഈ വിവാഹ ബന്ധവും നിലനിന്നില്ല. 2004 ൽ സരികയും കമലും വേർപിരിഞ്ഞു. ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നീ രണ്ട് കുട്ടികളും അപ്പോൾ സരികയ്ക്കും കമൽ ഹാസനും ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് സരിക. ശ്രുതി ഹാസനൊപ്പം ഇന്ത്യാ ടുഡേയുടെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. എടുത്ത തീരുമാനങ്ങളിലൊന്നും ഖേദമില്ലെന്ന് സരിക പറയുന്നു.

ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങളും നടന്നിട്ടുണ്ട്

എടുത്ത തീരുമാനങ്ങളിൽ ഖേദം ഇല്ല. എനിക്ക് രണ്ട് മൂന്നോ അവസരങ്ങൾ കൂടി തന്നിരുന്നെങ്കിലും ജീവിതം ഇങ്ങനെ തന്നെയേ ഞാൻ ജീവിക്കുമായിരുന്നുള്ളൂ. കാരണം ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങളും നടന്നിട്ടുണ്ട്. ഞാൻ ആരുടെ കൂടേ ആണെന്നതും എവിടെ ആണെന്നതും എന്റെ ജീവിതത്തിന്റെ ഭാ​ഗം ആണ്. ആദ്യം എല്ലാം നല്ലതായിരിക്കും. പിന്നീടാണ് കാര്യങ്ങൾ മോശം ആവുന്നത്.

'രണ്ട് സുന്ദരികളായ മക്കളുണ്ടായി'

ആളുകൾക്ക് അവരുടെ അഭിപ്രായം ആണ്. അവർ പറയട്ടെ. ഞാനിന്ന് ധരിച്ചിരിക്കുന്ന നിറം ചിലർക്ക് ഇഷ്ടപ്പെടില്ല, ചിലർക്ക് ഇഷ്ടപ്പെടും. അത് ഓരോരുത്തരുടെ അഭിപ്രായം ആണ്. ജീവിതത്തിൽ ഞാനെന്ത് ചെയ്യുന്നെന്ന് എനിക്ക് ഉറപ്പ് വേണം. രണ്ട് സുന്ദരികളായ മക്കളുണ്ടായി. ശ്രുതിയും അക്ഷരയും. അപ്പോൾ എങ്ങനെയാണ് ഖേദിക്കാൻ പറ്റുകയെന്നും സരിക ചോദിച്ചു.

 മാതാപിതാക്കൾ ആവുന്നതിന് മുമ്പ് അവർ രണ്ട് വ്യക്തികളാണ്

മാതാപിതാക്കളുടെ വേർപിരിയലിനെ പറ്റി ശ്രുതി ഹാസനും സംസാരിച്ചു. എന്റെ മാതാപിതാക്കൾ ആവുന്നതിന് മുമ്പ് അവർ രണ്ട് വ്യക്തികളാണ്. ഞാൻ വളർന്നപ്പോൾ എനിക്കവർ സന്തോഷത്തോടെ ഇരിക്കണം എന്നായിരുന്നു. അവർ സന്തുഷ്ടരായതിൽ എനിക്കും സന്തോഷമുണ്ടെന്ന് ശ്രുതി ഹാ​സൻ പറഞ്ഞു.

Read more about: kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X