സര്‍പ്രൈസായി മുന്നിലെത്തിയ ആളെക്കണ്ട് അമ്പരന്ന് ശ്രുതി ഹസന്‍, ആരായിരുന്നു ആ അതിഥി?

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ സ്വന്തം താരമായ ഉലകനായകന്റെ മകള്‍ സിനിമയിലെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അച്ഛനോടുള്ള അതേ ഇഷ്ടം തന്നെയാണ് പ്രേക്ഷകര്‍ ഈ താരപുത്രിക്കും നല്‍കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തമിഴ് സിനിമയില്‍ തന്റേതായ ഇടം നേടിയെടുക്കാന്‍ ഈ താരപുത്രിക്ക് കഴിഞ്ഞിരുന്നു. മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരവും ഈ താരപുത്രിയെ തേടിയെത്തിയിരുന്നു.

ഭാഷാഭേദമില്ലാതെ നിരവധി അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ കൂടി പരിഗണിച്ചാണ് ഈ താരപുത്രി സിനിമ തിരഞ്ഞെടുക്കുന്നത്. പുതിയ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി മുന്നിലെത്തിയ അതിഥിയെക്കണ്ട് ഞെട്ടിയ ശ്രുതി ഹസനായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ആരായിരുന്നു താരപുത്രിയെ കാണാനെത്തിയ ആ അതിഥി എന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

 ചിത്രീകരണത്തിനിടയില്‍ സെറ്റിലേക്ക്

ചിത്രീകരണത്തിനിടയില്‍ സെറ്റിലേക്ക്

മഹേഷ് മാജ് റേക്കര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ് ശ്രുതി ഹസന്‍. സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിച്ച് വരികയാണ്. അതിനിടയിലാണ് ലൊക്കേഷനിലേക്ക് ശ്രുതിയെക്കാണാനായി ഒരാളെത്തിയത്. അണിയറപ്രവര്‍ത്തകരും സഹതാരങ്ങളുമെല്ലാം സെറ്റിലെത്തിയ അതിഥിക്ക് ഗംഭീര സ്വീകരണമാണ് നല്‍കിയത്. എല്ലാവരെയും കണ്ട് സന്തോഷം അറിയിച്ചതിന് ശേഷമാണ് അതിഥി മടങ്ങിയതും. സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ശ്രുതിയുടെ മുന്നിലെത്തിയ അതിഥി

ശ്രുതിയുടെ മുന്നിലെത്തിയ അതിഥി

തെന്നിന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളും ശ്രുതിയുടെ അമ്മയുമായ സരികയായിരുന്നു ആ അതിഥി. അമ്മയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തെക്കുറിച്ച് മകള്‍ക്കും അറിയില്ലായിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അമ്മയെ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു താരപുത്രി. ദേശീയ അവാര്‍ഡ് ജേതാവായ മഹേഷിന്റെ സിനിമയില്‍ അവസരം ലഭിച്ച മകളെ നേരിട്ട് കണ്ട് അനുഹ്രഹിക്കാനായിരുന്നു താരമാതാവ് എത്തിയത്.

എല്ലാവരെയും പരിചയപ്പെടുത്തി

എല്ലാവരെയും പരിചയപ്പെടുത്തി

അപ്രതീക്ഷിതമായി അമ്മയെ കണ്ടതിന്റെ എക്‌സൈറ്റ്‌മെന്റോട് കൂടിയാണ് താരപുത്രി സെറ്റിലുള്ളവര്‍ക്ക് അമ്മയെ പരിചയപ്പെടുത്തിയത്. താന്‍ അഭിനയിക്കുന്നത് നേരിട്ട് കാണാന്‍ അമ്മ വന്നതിലുള്ള മുഴുവന്‍ സന്തോഷവും ശ്രുതിയുടെ മുഖത്ത് പ്രകടമായിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. മകള്‍ക്ക് ലഭിച്ച അവസരത്തില്‍ അതീവ സന്തോഷവതിയാണ് സരിക. ആ സന്തോഷം പങ്കുവെക്കാനായാണ് അവര്‍ സെറ്റിലേക്ക് എത്തിയതും.

അമ്മയുടെ വരവിനെക്കുറിച്ച്

അമ്മയുടെ വരവിനെക്കുറിച്ച്

സിനിമാകുടുംബത്തില്‍ ജനിച്ചു വളര്‍ന്നതിനാല്‍ത്തന്നെ കുട്ടിക്കാലം മുതല്‍ത്തന്നെ ശ്രുതിയും ലൊക്കേഷനില്‍ പോയിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും പിന്നാലെ മകള്‍ സിനിമയിലേക്കെത്തിയപ്പോള്‍ മകള്‍ക്കൊപ്പം ലൊക്കേഷനിലേക്ക് കൂടെ പോവുന്ന പതിവൊന്നും താരദമ്പതികള്‍ക്കുണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ ആദ്യമായി തന്റെ അഭിനയം കാണാന്‍ അമ്മയെതതിയത് ശ്രുതിയെ ഏറെ സന്തോഷിപ്പിച്ചിരുന്നു. സംവിധായകനെ അമ്മയ്ക്ക് നേരത്തെ തന്നെ പരിചയമുണ്ട്.

ചിത്രങ്ങള്‍ വൈറലാവുന്നു

ചിത്രങ്ങള്‍ വൈറലാവുന്നു

ഷൂട്ടിങ് സെറ്റിലെത്തിയ സരികയുടെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. നിരവധി പേരാണ് ഫോട്ടോ ഷെയര്‍ ചെയ്തിട്ടുള്ളത്. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായുള്ള ചിത്രങ്ങളും സെറ്റിലെത്തിയതിന് ശേഷമുള്ള ചിത്രങ്ങളുമൊക്കെ നേരത്തെ തന്നെ വൈറലായിരുന്നു.

ചിത്രം കാണൂ

ശ്രുതി ഹസനും സംവിധായകനുമൊപ്പം സരിക, കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X