twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയ് ചിത്രം സര്‍ക്കാര്‍ ഓഡിയോ ലോഞ്ചിന് ഡേറ്റ് പ്രഖ്യാപിച്ചു, ആരാധകര്‍ക്ക് ആവേശം!

    |

    തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എആര്‍ മുരുകദോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് സര്‍ക്കാര്‍. സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം ദീപാവലി റിലീസായി നവംബര്‍ ഏഴിന് തിയറ്ററിലെത്തും. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് മികച്ച സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സര്‍ക്കാറിന്റെ ആദ്യ ടീസര്‍ സെപ്തംബര്‍ 13ന് വിനായക ചതുര്‍ത്ഥി ദിനത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ടീസര്‍ ഡേറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകര്‍ കാത്തിരിപ്പിലാണ്.

    sarkar

    ടീസര്‍/ട്രെയിലര്‍ ഡേറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് ഡേറ്റും പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തിലാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വിജയ്-എആര്‍ റഹ്മാന്‍ കൂട്ടുകെട്ട് ഒന്നിക്കുന്നത് ഇത് നാലാം തവണയാണ്. ഒടുവില്‍ തിയറ്ററിലെത്തിയ വിജയ് ചിത്രം മെര്‍സലിന് സംഗീതമൊരുക്കിയതും എആര്‍ റഹ്മാനായിരുന്നു.

    ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായ് ഇന്ത്യയിലേക്ക് തിരികെയെത്തുന്ന ഒരു എന്‍ആര്‍ഐ കഥാപാത്രമാണ് വിജയ് ചിത്രത്തില്‍ അവതരപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. എആര്‍ മുരഗദോസ് സൂര്യയെ നായകനാക്കി ഒരുക്കിയ ഏഴാം അറിവ് എന്ന ചിത്രത്തില്‍ വില്ലനായി എത്തിയ വിയറ്റ്‌നാം താരം ജോണി ട്രിങുയെന്‍ സര്‍ക്കാറില്‍ വിജയ്‌യുടെ പ്രതിയോഗിയായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് സര്‍ക്കാറിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സീനിയര്‍ എഡിറ്റര്‍ ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്.

    <strong>ചെങ്ങന്നൂർ ജനതയ്ക്കൊപ്പം മമ്മൂട്ടി! കോടിക്കണക്കിന് പേർ കൂടെയുണ്ട്, വൈറലാകുന്നു തീപ്പൊരി വാക്കുകൾ</strong>ചെങ്ങന്നൂർ ജനതയ്ക്കൊപ്പം മമ്മൂട്ടി! കോടിക്കണക്കിന് പേർ കൂടെയുണ്ട്, വൈറലാകുന്നു തീപ്പൊരി വാക്കുകൾ

    100 കോടി രൂപയ്ക്ക് ചിത്രത്തിന്റെ ആഗോള വിതരണാവകാശം ഇതിനോടകം വിറ്റുപോയി. തെനന്ദല്‍ ഫിലിംസാണ് റെക്കോര്‍ഡ് തുകയ്ക്ക് സര്‍ക്കാര്‍ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലെ വിതരണാവകാശത്തിനായി 11 കോടി രൂപ ആവശ്യപ്പെട്ടത് വാര്‍ത്തയായിരുന്നു. സര്‍ക്കാര്‍ കേരളത്തിലെത്തിക്കാന്‍ മുന്നിലുള്ളത് മെര്‍സല്‍ കേരളത്തിലെത്തിച്ച ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ്.

    English summary
    sarkar audio launch date announced
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X