twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാംചരണിനെ മറികടന്ന് ദളപതി! സൗത്ത് ഇന്ത്യയിലെ എറ്റവും വലിയ പണം വാരി ചിത്രമായി സര്‍ക്കാര്‍

    By Prashant V R
    |

    ദളപതി വിജയുടെ സര്‍ക്കാര്‍ വിജയകരമായി തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. വിജയുടെ കരിയറിലെ എറ്റവും വലിയ ഹിറ്റായി മാറാനുളള കുതിപ്പിലാണ് ചിത്രമുളളത്. ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതികൊണ്ടാണ് സിനിമ തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. നവംബര്‍ ആറിന് റിലീസ് ചെയ്ത ചിത്രത്തിന് ആരാധകര്‍ ഒന്നടങ്കം വലിയ വരവേല്‍പ്പായിരുന്നു നല്‍കിയിരുന്നത്.

    വിഷ്ണു ഉണ്ണികൃഷ്ണന്റെ നിത്യഹരിത നായകന്‍ തിയ്യേറ്ററുകളില്‍! ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണമിങ്ങനെവിഷ്ണു ഉണ്ണികൃഷ്ണന്റെ നിത്യഹരിത നായകന്‍ തിയ്യേറ്ററുകളില്‍! ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണമിങ്ങനെ

    മെര്‍സലിനു ശേഷമുളള വിജയ് ചിത്രത്തിന്റെ വരവ് ആരാധകര്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനും മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ വിവാദങ്ങളില്‍പ്പെട്ടെങ്കിലും അതൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചില്ലായിരുന്നു. തിയ്യേറ്ററുകളില്‍ സര്‍ക്കാര്‍ മുന്നേറുന്നതിനിടെ ചിത്രത്തെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

    രാംചരണിനെ മറികടന്നു

    രാംചരണിനെ മറികടന്നു

    തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ രാംചരണ്‍ ചിത്രത്തെ വിജയുടെ സര്‍ക്കാര്‍ മറികടന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സര്‍ക്കാര്‍ പുറത്തിറങ്ങുന്നതിനുമുന്‍പ് ഈ വര്‍ഷം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സൗത്ത് ഇന്ത്യന്‍ ചിത്രം രംഗസ്ഥലാം ആയിരുന്നു. മാസ് ഹീറോ പരിവേഷങ്ങളില്‍ നിന്നും നാടന്‍ വേഷങ്ങളിലേക്കുളള രാചരണിന്റെ മാറ്റമായിരുന്നു രംഗസ്ഥലാം എന്ന ചിത്രം. ചിത്രത്തിന് വമ്പന്‍ സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. രാംചരണ്‍ ചിത്രത്തിന്റെ റെക്കോര്‍ഡാണ് ഇപ്പോള്‍ വിജയുടെ സര്‍ക്കാര്‍ മറികടന്നിരിക്കുന്നത്.

    സൗത്ത് ഇന്ത്യയിലെ പണംവാരി ചിത്രം

    സൗത്ത് ഇന്ത്യയിലെ പണംവാരി ചിത്രം

    രാംചരണിന്റെ രംഗസ്ഥലാം 215.70 കോടിയായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരുന്നത്. ഈ റെക്കോര്‍ഡാണ് സര്‍ക്കാര്‍ മറികടന്നിരിക്കുന്നത്. വിജയ് ചിത്രം ഇതുവരെ 217.13 കോടി ഇതിനോടകം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 200 കോടി ക്ലബില്‍ എത്തിയ ഏട്ടാമത്തെ സൗത്ത് ഇന്ത്യന്‍ ചിത്രമായിട്ടാണ് സര്‍ക്കാര്‍ മാറിയിരിക്കുന്നത്. ഇതിനു മുന്‍പ് എന്തിരന്‍,ബാഹുബലി,ഐ,കബാലി,മെര്‍സല്‍,ബാഹുബലി ,രംഗസ്ഥലാം തുടങ്ങിയ സിനിമകളാണ് 200കോടി ക്ലബിലെത്തിയിരുന്നത്.

    ചിത്രത്തിന്റെ കുതിപ്പ്

    ചിത്രത്തിന്റെ കുതിപ്പ്

    ഇടയ്ക്ക് വന്ന വിവാദങ്ങളൊന്നും ബാധിക്കാതെ ആയിരുന്നു വിജയ് ചിത്രത്തിന്റെ കുതിപ്പ്. ലോകമെമ്പാടുമായി 3000ത്തിലധികം സ്‌ക്രീനുകളിലായിട്ടായിരുന്നു സര്‍ക്കാര്‍ റിലീസ് ചെയ്തിരുന്നത്. തമിഴ്‌നാട്ടിലും കേരളത്തിലുമായി നിരവധി ഫാന്‍സ് ഷോകള്‍ സംഘടിപ്പിച്ചതും ചിത്രത്തിന് ഗുണകരമായിരുന്നു. അഡ്വാന്‍സ് ബുക്കിംഗിലും മറ്റും മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.

    കേരളത്തില്‍ നിന്നും

    കേരളത്തില്‍ നിന്നും

    കേരളത്തില്‍ നിന്നും ആദ്യ ദിനം 6.5 കോടിക്കടുത്തായിരുന്നു വിജയുടെ സര്‍ക്കാര്‍ നേടിയിരുന്നത്. ബാഹുബലി നേടിയ റെക്കോര്‍ഡായിരുന്നു വിജയ് ചിത്രം തകര്‍ത്തിരുന്നത്. 402ലധികം സ്‌ക്രീനുകളിലായിരുന്നു വിജയ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നത്. തമിഴ് നാട്ടില്‍ 35 കോടിയലധികവും ചിത്രം നേടിയിരുന്നു. 2 ദിവസം കൊണ്ട് അമ്പത് കോടി നേടിയ ചിത്രം അതിവേഗമായിരുന്നു 100 കോടിയിലേക്കും 200 കോടിയിലേക്കും എത്തിയിരുന്നത്.

    11 വര്‍ഷത്തെ കഷ്ടപ്പാടിന് ലഭിച്ച പെന്‍ഷനാണ് ഈ ജീവിതം! മനസ് തുറന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി11 വര്‍ഷത്തെ കഷ്ടപ്പാടിന് ലഭിച്ച പെന്‍ഷനാണ് ഈ ജീവിതം! മനസ് തുറന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

    പാ രഞ്ജിത്ത് ഇനി ബോളിവുഡിലേക്ക്! ബിര്‍സ മുണ്ടെയുടെ ജീവിതകഥ പറയുന്ന സിനിമയുമായി അരങ്ങേറ്റംപാ രഞ്ജിത്ത് ഇനി ബോളിവുഡിലേക്ക്! ബിര്‍സ മുണ്ടെയുടെ ജീവിതകഥ പറയുന്ന സിനിമയുമായി അരങ്ങേറ്റം

    English summary
    sarkar movie become 2018s highest grossing south indian film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X