twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സര്‍ക്കാരിന്റെ വിജയക്കുതിപ്പ് തുടരുന്നു! കളക്ഷനില്‍ വീണ്ടും നേട്ടം! വിവാദങ്ങള്‍ ഒരു പ്രശ്‌നമേയല്ല!

    By Prashant V R
    |

    ദളപതി വിജയുടെ സര്‍ക്കാര്‍ തിയ്യേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. നവംബര്‍ ആറിന് തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രം ആദ്യ ദിനം മുതല്‍ മികച്ച സ്വീകാര്യതയായിരുന്നു നേടിയിയിരുന്നത്. മെര്‍സലിനു ശേഷമുളള വിജയ് ചിത്രമെന്ന നിലയിലാണ് സര്‍ക്കാരിന് ഇത്രത്തോളം സ്വീകാര്യത ലഭിച്ചിരുന്നത്. ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തികൊണ്ടായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം തിയ്യേറ്ററുകളില്‍ തുടങ്ങിയിരുന്നത്.

    സീതാകത്തിയില്‍ ഇരട്ടവേഷത്തില്‍ മക്കള്‍സെല്‍വന്‍ എത്തുന്നു! റിലീസ് തിയ്യതി പ്രഖ്യാപിച്ചുസീതാകത്തിയില്‍ ഇരട്ടവേഷത്തില്‍ മക്കള്‍സെല്‍വന്‍ എത്തുന്നു! റിലീസ് തിയ്യതി പ്രഖ്യാപിച്ചു

    തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വമ്പന്‍ വരവേല്‍പ്പായിരുന്നു ചിത്രത്തിന് ആരാധകര്‍ നല്‍കിയിരുന്നത്. വിജയുടെ കൂറ്റന്‍ കട്ടൗട്ടുകളം ഫ്‌ളക്‌സുകളുമെല്ലാം സ്ഥാപിച്ചത് നേരത്തെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ലോകമെമ്പാടുമായി 3000 സ്‌ക്രീനുകളിലായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നത്. കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കിയാണ് ചിത്രം തിയ്യേറ്ററുകളില്‍ തുടരുന്നത്. ഇപ്പോഴിതാ വിജയുടെ തന്നെ മുന്‍ചിത്രമായ തെറിയെ സര്‍ക്കാര്‍ പിന്നിലാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

    സര്‍ക്കാരിന്റെ കുതിപ്പ്

    സര്‍ക്കാരിന്റെ കുതിപ്പ്

    തുപ്പാക്കി,കത്തി എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം എആര്‍ മുരുകദോസ് വിജയ് കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രമായിരുന്നു സര്‍ക്കാര്‍. ഇത്തവണയും സാമൂഹിക പ്രാധാന്യമുളള പ്രമേയം പറഞ്ഞുകൊണ്ടായിരുന്നു മുരുകദോസ് വിജയ് ചിത്രമൊരുക്കിയിരുന്നത്. മുരുകദോസിന്റെ മേക്കിങ്ങും വിജയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു ചിത്രത്തില്‍ മികച്ചുനിന്നത്. ആദ്യ ദിനത്തില്‍ ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണം സര്‍ക്കാരിന്റെ വലിയ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലുമടക്കം ഗംഭീര വരവേല്‍പ്പായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.

    രണ്ടു ദിവസം കൊണ്ട് 100 കോടി

    രണ്ടു ദിവസം കൊണ്ട് 100 കോടി

    ആദ്യ ദിന കളക്ഷനില്‍ റെക്കൊര്‍ഡിട്ടിരുന്ന ചിത്രം രണ്ടു ദിവസം കൊണ്ടായിരുന്നു 100കോടി ക്ലബിലേക്ക് എത്തിയിരുന്നത്. ഒരു തമിഴ് ചിത്രത്തിന് ലഭിക്കാവുന്നതില്‍ വെച്ച് എറ്റവും മികച്ച ഓപ്പണിംഗ് ആയിരുന്നു സര്‍ക്കാരിന് ലഭിച്ചിരുന്നത്. സഞ്ജുവിന്റെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടായിരുന്നു വിജയ് ചിത്രം ആദ്യ ദിനം മുന്നിലെത്തിയിരുന്നത്. എന്നാല്‍ പിന്നീട് സര്‍ക്കാരിനൊപ്പം ആമിര്‍ ഖാന്‍ ചിത്രവും ഈ റെക്കൊര്‍ഡിനൊപ്പം എത്തിയിരുന്നു.

    തെറിയെ പിന്നിലാക്കി

    തെറിയെ പിന്നിലാക്കി

    രണ്ടു ദിവസം കൊണ്ട് നൂറ് കോടി ക്ലബിലെത്തിയ ചിത്രം ഇപ്പോള്‍ 150 കോടി ക്ലബിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. വിജയുടെ തന്നെ മുന്‍ ചിത്രം തെറിയുടെ റെക്കോര്‍ഡാണ് സര്‍ക്കാര്‍ തകര്‍ത്തിരിക്കുന്നത്. നാലു ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് വിജയ് ചിത്രം ഈ നേട്ടത്തിലേക്ക് എത്തിയിരുന്നത്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തകര്‍ത്തുകൊണ്ടാണ് വിജയ് ചിത്രം ബോക്‌സ് ഓഫീസില്‍ കുതിക്കുന്നത്.

    കേരളത്തില്‍ നിന്ന് മാത്രം

    കേരളത്തില്‍ നിന്ന് മാത്രം

    ആദ്യ ദിനം കേരളത്തില്‍ നിന്നു മാത്രമായി 6.6 കോടി ചിത്രം കളക്ട് ചെയ്തിരുന്നു. കേരളത്തില്‍ പ്രഭാസിന്റെ ബാഹുബലി നേടിയ കളക്ഷന്‍ റെക്കോര്‍ഡായിരുന്നു വിജയ് ചിത്രം തകര്‍ത്തിരുന്നത്. ബാഹുബലി 5.5 കോടിയായിരുന്നു കേരളത്തില്‍ നിന്നും ആദ്യ ദിനം സ്വന്തമാക്കിയിരുന്നത്. ബാഹുബലിയുടെ രണ്ടാം ഭാഗമായിരുന്നു ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. എന്നാലിപ്പോള് ആ നേട്ടം വിജയ് ചിത്രത്തിനാണ്.

    കര്‍ണാടകത്തില്‍ നിന്ന്

    കര്‍ണാടകത്തില്‍ നിന്ന്

    കേരളത്തിലെന്ന പോലെ കര്‍ണാടകത്തിലും സര്‍ക്കാരിന് മികച്ച സ്വീകരണം ലഭിച്ചിരുന്നു. കര്‍ണാടകത്തില്‍ നിന്നും ആദ്യ ദിനം 6.1 കോടിയായിരുന്നു ചിത്രം നേടിയിരുന്നത്. രജനീകാന്തിന്റെ കബാലിയായിരുന്നു ആദ്യ ദിന കളക്ഷനില്‍ കര്‍ണാടകത്തില്‍ മുന്നിലെത്തിയിരുന്നത്. അഡ്വാന്‍സ് ബുക്കിംഗിനും മറ്റും ലഭിച്ച മികച്ച പ്രതികരണമാണ് സര്‍ക്കാരിന്റെ കളക്ഷനില്‍ നിര്‍ണായകമായി മാറിയിരുന്നത്.

    വിവാദങ്ങള്‍ തടസമായില്ല

    വിവാദങ്ങള്‍ തടസമായില്ല

    വിജയകരമായി മുന്നറുന്നതിനിടെ സിനിമ നേരിട്ട വിവാദങ്ങള്‍ കളക്ഷനെ കാര്യമായി ബാധിച്ചില്ലെന്നു തന്നെയാണ് അറിയുന്നത്. ചിത്രത്തിലെ രാഷ്ട്രീയ പരമാര്‍ശങ്ങളായിരുന്നു നേരത്തെ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെ അനുയായികളെ ചൊടിപ്പിച്ചിരുന്നത്. ചിത്രത്തിലെ ചില വിവാദരംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. തുടര്‍ന്ന് ചിത്രത്തിലെ ചില രംഗങ്ങള്‍ അണിയറക്കാര്‍ ഒഴിവാക്കിയിരുന്നു.

    സോഷ്യല്‍ മീഡിയയില്‍ നിന്നും മുറിവേറ്റ ആ സംഭവം! തുറന്നു പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മിസോഷ്യല്‍ മീഡിയയില്‍ നിന്നും മുറിവേറ്റ ആ സംഭവം! തുറന്നു പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി

    ആക്രമിക്കപ്പെട്ട യുവതിയായി പാര്‍വ്വതി എത്തുന്നു! പുതിയ ചിത്രം ഉയരെയുടെ ഷൂട്ടിംഗ് ആരംഭിച്ചു!!ആക്രമിക്കപ്പെട്ട യുവതിയായി പാര്‍വ്വതി എത്തുന്നു! പുതിയ ചിത്രം ഉയരെയുടെ ഷൂട്ടിംഗ് ആരംഭിച്ചു!!

    English summary
    sarkar movie boxoffice collection latest updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X