twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാഹുബലിയെ പിന്നിലാക്കി സര്‍ക്കാരിന്റെ കുതിപ്പ്! ആദ്യ ദിന കളക്ഷനില്‍ റെക്കൊര്‍ഡിട്ട് വിജയ് ചിത്രം

    By Prashant V R
    |

    ദളപതി വിജയുടെ സര്‍ക്കാര്‍ തിയ്യേറ്ററുകള്‍ ഒന്നടങ്കം തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ദീപാവലി റിലീസായി എത്തിയ ചിത്രത്തിന് ആദ്യം ദിനം ഗംഭീര വരവേല്‍പ്പ് തന്നെയായിരുന്നു ലഭിച്ചിരുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വമ്പന്‍ റിലീസായിട്ടായിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നത്‌. പ്രതീക്ഷകള്‍ തെറ്റിക്കാതെയുളള ഒരു ചിത്രം തന്നെയാണ് സര്‍ക്കാരെന്ന് ആദ്യ ദിനങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

    ആ 'കിടിലം' എനിക്ക് ഇഷ്ടപ്പെട്ടു! എന്നാല്‍ ഓഡിയോ ക്ലിപ്പ് തന്റേതല്ലെന്ന് അനൂപ് മേനോന്‍ആ 'കിടിലം' എനിക്ക് ഇഷ്ടപ്പെട്ടു! എന്നാല്‍ ഓഡിയോ ക്ലിപ്പ് തന്റേതല്ലെന്ന് അനൂപ് മേനോന്‍

    കേരളം കണ്ട എറ്റവും വലിയ റിലീസായിട്ടായിരുന്നു ചിത്രം തിയ്യേറ്ററുകളിലെത്തിയിരുന്നത്. 400ലധികം സ്‌ക്രീനുകളിലായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നത്. സിനിമ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തിന്റെ കളക്ഷനെ സംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു, എങ്ങും ഹൗസ്ഫുള്‍ ഷോകളുമായി തുടരുന്ന ചിത്രം കേരള ബോക്‌സ് ഓഫീസില്‍ നിന്നും ഉയര്‍ന്ന കളക്ഷന്‍ നേടിയെന്നാണ് അറിയുന്നത്. ആദ്യ ദിന കളക്ഷന്റെ കാര്യത്തില്‍ ചിത്രം ബാഹുബലിയെ മറികടന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

    സര്‍ക്കാരിന്റെ കുതിപ്പ്

    സര്‍ക്കാരിന്റെ കുതിപ്പ്

    കേരളത്തില്‍ എറ്റവും കൂടുതല്‍ ആരാധകരുളള അന്യഭാഷ താരമാണ് വിജയ്. അതുകൊണ്ടു തന്നെ വിജയുടെ പുതിയ ചിത്രത്തിനും വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിനു മുന്‍പായി തന്നെ ആദ്യ ദിന ടിക്കറ്റുകള്‍ വേഗത്തില്‍ വിറ്റുപോയിരുന്നു. കേരളത്തില്‍ ആദ്യമായി 300ലധികം ഫാന്‍സ് ഷോകള്‍ സംഘടിപ്പിച്ചത് വിജയ് ചിത്രത്തിനായിരുന്നു. പല സെന്ററുകലിലും പുലര്‍ച്ചെ നാലര മണിയോടെ സര്‍ക്കാരിന്റെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. പല തിയ്യേറ്ററുകളിലും 24 മണിക്കൂര്‍ മാരത്തോണ്‍ പ്രദര്‍ശനവും ചിത്രത്തിന്റെതായി നടത്തിയിരുന്നു.

    ബാഹുബലിയെ പിന്നിലാക്കി

    ബാഹുബലിയെ പിന്നിലാക്കി

    ചിത്രം വിജയകരമായി മുന്നേറുന്നതിനിടെ സര്‍ക്കാരിന്റെ ആദ്യദിന കളക്ഷനെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേരള ബോക്‌സ് ഓഫീസില്‍ ബാഹുബലിയുടെ കളക്ഷന്‍ റെക്കോര്‍ഡ് ചിത്രം മറികടന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. 5.4 കോടി കളക്ഷനായിരുന്നു റിലീസ് ദിനം ബാഹുബലി കേരളത്തില്‍ നിന്നു മാത്രമായി നേടിയിരുന്നത്. എന്നാല്‍ 6.5 കോടിക്കടുത്ത് കളക്ഷന്‍ നേടി
    വിജയ് ചിത്രമിത് മറികടന്നതായാണ് അറിയുന്നത്. മലയാള ചിത്രങ്ങളില്‍ മാസ്റ്റര്‍ പീസും കായംകുളം കൊച്ചുണ്ണിയും ആണ് ആദ്യ ദിന കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നത്.

    തമിഴ്‌നാട് കളക്ഷന്‍

    തമിഴ്‌നാട് കളക്ഷന്‍

    തമിഴ്‌നാട്ടില്‍ നിന്നും റിലീസ് ദിനം ചിത്രം 32 കോടിക്കടുത്ത് കളക്ഷന്‍ നേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ചെന്നെെ സെന്ററില്‍ നിന്നു മാത്രം ചിത്രം 2കോടിക്കടുത്ത് നേടിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മെര്‍സലിന് ശേഷം ഒരു വിജയ് ചിത്രത്തിനു ലഭിക്കുന്ന എറ്റവും വലിയ സ്വീകരണമാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. ലോകമെമ്പാടുമായി 3000ലധികം സെന്ററുകളിലായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നത്.

    മികച്ച പ്രതികരണം

    മികച്ച പ്രതികരണം

    ആരാധകപ്രതീക്ഷകള്‍ തെറ്റിക്കാതെ വന്ന മികച്ചൊരു ചിത്രം തന്നെയാണ് സര്‍ക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. മെര്‍സല്‍ പോല വിജയുടെ തകര്‍പ്പന്‍ പ്രകടനമാണ് ചിത്രത്തിലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, കള്ളവോട്ടുകളും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിജയ് അവതരിപ്പിക്കുന്ന സുന്ദര്‍ രാമസ്വാമി എന്ന കോര്‍പ്പറേറ്റ് ഭീമന്‍ വോട്ടു ചെയ്യാനായി ഇന്ത്യയിലെത്തുന്നതും, എന്നാല്‍ തന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തി എന്നറിയുന്നതില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. തുടര്‍ന്ന് കള്ളവോട്ടിനെതിരെ പോരാടാനായി നായകന്‍ കോടതിയെ ആശ്രയിക്കുന്നതും അത് തമിഴ്നാട് രാഷ്ട്രീയത്തെ തന്നെ മാറ്റിമറിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

    മുരുകദോസിന്റെ മേക്കിങ്

    മുരുകദോസിന്റെ മേക്കിങ്

    കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എആര്‍ റഹ്മാനാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. തുപ്പാക്കി,കത്തി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദളപതിയെ നായകനാക്കി എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് സര്‍ക്കാര്‍. വിജയുടെ പ്രകടനത്തിനൊപ്പം മുരുകദോസിന്റെ മേക്കിങ്ങും ചിത്രത്തില്‍ മികച്ചുനില്‍ക്കുന്നുണ്ടെന്നാണ് അറിയുന്നത്.സണ്‍പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.അങ്കമാലി ഡയറീസ്,ഗപ്പി എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് സിനിമയുടെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്

    സര്‍ക്കാരിനു പിന്നാലെ സൂര്യയുടെ എന്‍ജികെ വരുന്നു! തരംഗമായി പുതിയ പോസ്റ്റര്‍! കാണൂസര്‍ക്കാരിനു പിന്നാലെ സൂര്യയുടെ എന്‍ജികെ വരുന്നു! തരംഗമായി പുതിയ പോസ്റ്റര്‍! കാണൂ

    കുപ്രസിദ്ധ പയ്യന്‍ പറയുന്നത് ആര് വേണമെങ്കിലും പ്രതിച്ചേര്‍ക്കപ്പെടാവുന്ന കാലത്തിന്റെ കഥ: മധുപാല്‍കുപ്രസിദ്ധ പയ്യന്‍ പറയുന്നത് ആര് വേണമെങ്കിലും പ്രതിച്ചേര്‍ക്കപ്പെടാവുന്ന കാലത്തിന്റെ കഥ: മധുപാല്‍

    English summary
    sarkar movie collection updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X