സര്‍ക്കാരിലെ വിവാദരംഗങ്ങള്‍ നീക്കം ചെയ്തു! ചിത്രത്തിന്റെ റീസെന്‍സറിംഗ് കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍
വിജയ് ചിത്രം സര്‍ക്കാരിലെ വിവാദ രംഗങ്ങള്‍ ചിത്രത്തില്‍ നിന്നു നീക്കിയതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ രാഷ്ട്രീയ പരമാര്‍ശങ്ങള്‍ക്കെതിരെ എഐഎഡിഎംകെ പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് വിവാദരംഗം തിയ്യേറ്റുകളില്‍നിന്നും നീക്കം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. തെരഞ്ഞടുപ്പുകള്‍ വിജയിക്കുന്നതിനായി വാഗ്ദാനം നല്‍കിയ സൗജന്യ വസ്തുക്കള്‍ ജനങ്ങള്‍ കത്തിക്കുന്ന രംഗമാണ് നീക്കം ചെയ്തത്.
ഇപ്പോള്‍ ദൃശ്യമില്ലാതെ ശബ്ദം മാത്രമാണ് ഈ രംഗത്തില്‍ ഉളളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. സിനിമയിലെ ഇത്തരം രംഗങ്ങളും രാഷ്ട്രീയ പരമാര്‍ശങ്ങളും ചൊടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു എഐഎഡിഎംകെ നേരത്തെ രംഗത്തെത്തിയിരുന്നത്. തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ വലിയ പ്രതിഷേധങ്ങളായിരുന്നു നടന്നത്. മൂന്ന് സ്‌ക്രീനുകളുളള ഒരു തിയ്യേറ്ററില്‍ മാറ്റിനി റദ്ദാക്കാനും പ്രതിഷേധം ഇടയാക്കിയിരുന്നു.

ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ ചെയ്ത നെഗറ്റീവ് കഥാപാത്രം മുന്‍ മുഖ്യമന്ത്രി ജയലളിതയെ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. പലയിടങ്ങളിലും ചിത്രത്തിന്റെ ബാനറുകളും കട്ടൗട്ടുകളും നശിപ്പിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍നിന്നു വിവാദ രംഗങ്ങള്‍ നീക്കണമെന്നും, അല്ലാത്ത പക്ഷം ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നു തിയേറ്ററുടമകള്‍ നിലപാടെടുക്കണമെന്നുമാണ് പ്രതിഷേധക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നത്.


Click it and Unblock the Notifications











