Just In
- 2 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 2 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
- 3 hrs ago
തിലകനെ പോലെ സുരാജും മഹാനടനായി വളരുമെന്ന് അദ്ദേഹം പറഞ്ഞു, വെളിപ്പെടുത്തി മണിയന്‍പിളള രാജു
- 3 hrs ago
ഇവനാണോ സിദ്ദിഖ്, ആദ്യം കണ്ടപ്പോൾ മമ്മൂക്ക ചോദിച്ചത് ഇതാണ്, അനുഭവം വെളിപ്പെടുത്തി നടൻ
Don't Miss!
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- News
പാര്‍ലമെന്റ് സമ്മേളനം നാളെ തുടങ്ങും; രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം
- Sports
IPL 2021: ലേലത്തില്‍ ഇവര്‍ക്കായി പിടിവലിയുറപ്പ്- വിദേശ താരങ്ങളെ ചൂണ്ടിക്കാട്ടി ചോപ്ര
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Lifestyle
കറ്റാര്‍വാഴ ദിവസവും ഇങ്ങനെ; ഏഴ് വഴിയില്‍ തുടുത്ത കവിളും മുഖവും ഫലം
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിജയുടെ സര്‍ക്കാര്‍ കുതിക്കുന്നു! ഓള് ഇന്ത്യ ഓപ്പണിങ് റെക്കൊര്‍ഡും ഇനി സ്വന്തം!
ദളപതി വിജയുടെ സര്‍ക്കാര്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. റിലീസ് ദിനം മുതല്‍ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്. മെര്‍സലിനു ശേഷമുളള വിജയ് ചിത്രം ആരാധക പ്രതീക്ഷകള്‍ തെറ്റിക്കാതെ ആയിരുന്നു എത്തിയിരുന്നത്. ദളപതിയുടെ ദീപാവലി വിരുന്ന് എല്ലാവരും ഒന്നടങ്കം ആഘോഷിച്ചിരുന്നു. തമിഴ്നാട്ടിലെന്ന കേരളത്തിലും വമ്പന്‍ സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.
ജോണ്‍ എബ്രഹാം പാലക്കലായി മമ്മൂക്കയുടെ വരവ്! പതിനെട്ടാം പടിയുടെ റിലീസ് ഡേറ്റ് പുറത്ത്
സര്‍ക്കാരിനെ സ്വീകരിക്കാന്‍ വിജയുടെ കൂറ്റന്‍ കട്ടൗട്ട് ആരാധകര്‍ വെച്ചതെല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന ഒരു മാസ് എന്റര്ടെയ്നര് തന്നെയാണ് സര്‍ക്കാരെന്നാണ് അറിയുന്നത്. മെര്‍സലിനു ശേഷമുളള വിജയുടെ മറ്റൊരു മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിലുളളത്. ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം വലിയ നേട്ടമായിരുന്നു ആദ്യ ദിനം ഉണ്ടാക്കിയിരുന്നത്. ഇപ്പോഴിതാ ഓള് ഇന്ത്യ ഓപ്പണിംഗ് ലെവല്‍ റെക്കൊര്‍ഡും സര്‍ക്കാര്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

സര്‍ക്കാര്‍ മുന്നേറുന്നു
തുപ്പാക്കി,കത്തി എന്നീ വിജയചിത്രങ്ങള്‍ക്കു ശേഷം വിജയ്-ഏആര്‍ മുരുകദോസ് കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച മൂന്നാമത്തെ ചിത്രമായിരുന്നു സര്‍ക്കാര്‍. ഇത്തവണയും വ്യത്യസ്ത പ്രമേയം പറഞ്ഞുകൊണ്ടുളള ഒരു ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തിയിരിക്കുന്നത്. ലോകമെമ്പാടുമായി 3000 ഓളം സ്ക്രീനുകളിലായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നത്. കേരളത്തിലും 400ലധികം തിയ്യേറ്ററുകളിലായിട്ടായിരുന്നു സര്‍ക്കാറിന്റെ വരവ്. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ എല്ലാം തന്നെ ഹൗസ്ഫുള് ഷോകളായിരുന്നു ചിത്രത്തിന് ആദ്യ ദിനം ലഭിച്ചിരുന്നത്.

ഓള് ഇന്ത്യ റെക്കോര്‍ഡ്
ഈ വര്‍ഷം റിലീസ് ദിനത്തില്‍ എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായിട്ടാണ് സര്‍ക്കാര്‍ മാറിയിരിക്കുന്നത്. ആദ്യ ദിനം രാജ്യത്താകമാനം നിന്നായി 35 കോടിക്കു മുകളില്‍ കളക്ഷന്‍ സര്‍ക്കാര്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. പ്രമുഖ ബോളിവുഡ് ട്രേഡ് അനലിസ്റ്റായ സുമിത് കാദെല് ആയിരുന്നു ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നത്. രണ്‍വീര്‍ കപൂര്‍ ചിത്രത്തിന്റെ റെക്കാര്‍ഡാണ് ദളപതിയുടെ സര്‍ക്കാര്‍ മറികടന്നതെന്നാണ് റിപ്പോരട്ടുകള് വന്നിരിക്കുന്നത്.

സഞ്ജുവിനെ മറികടന്നു
രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്ത സഞ്ജുവിന്റെ റെക്കോര്‍ഡാണ് സര്‍ക്കാര്‍ മറികടന്നിരിക്കുന്നത്. 37-40 കോടിക്കടുത്ത് സര്‍ക്കാര്‍ ആദ്യദിനം കളക്ഷന്‍ നേടിയതായി ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രേഡ് അനലിസ്റിറുകള് ട്വീറ്റ് ചെയ്തിരുന്നു. തമിഴകത്ത് നിന്നു മാത്രമായി ചിത്രം 30 കോടിക്കടുത്ത് കളക്ഷന്‍ നേടിയിരുന്നു. കേരളത്തില്‍ 6.5 കോടിക്കടുത്തായിരുന്നു ചിത്രം റിലീസ് ദിനം വാരിക്കൂട്ടിയിരുന്നത്.

50 കോടി ക്ലബില്‍
കളക്ഷന്റെ കാര്യത്തില്‍ ബോക്സ് ഓഫീസില്‍ സ്ഥിരത നിലനിര്‍ത്തിയാണ് വിജയ് ചിത്രത്തിന്റെ കുതിപ്പ്. രണ്ടു ദിവസം കൊണ്ട് ചിത്രം 50 കോടി കളക്ഷനില്‍ എത്തിയതായാണ് അറിയുന്നത് എറ്റവും വേഗത്തില്‍ അമ്പത് കോടി കളക്ഷന്‍ സ്വന്തമാക്കുന്ന തമിഴ് ചിത്രമായും സര്‍ക്കാര്‍ മാറിയിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നും ചിത്രത്തിന് മികച്ച സ്വീകരണം ലഭിച്ചതായാണ് അറിയുന്നത്. യുഎഇ,യുഎസ് എ, ഓസ്ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ചിത്രം ആദ്യ ദിനം മികച്ച കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.

കേരളത്തില്‍ ബാഹുബലിയെ പിന്നിലാക്കി
കേരളത്തില്‍ ബാഹുബലിയെ പിന്നിലാക്കികൊണ്ടായിരുന്നു ചിത്രം ആദ്യ ദിനത്തില്‍ റെക്കൊര്ഡിട്ടിരുന്നത്. ബാഹുബലി 5.4 കോടിക്കടുത്തായിരുന്നു കേരളത്തില്‍ നിന്നു മാത്രമായി ആദ്യ ദിനം സ്വന്തമാക്കിയിരുന്നത്. ഈ റെക്കോര്‍ഡ് 6.5 കോടിക്കടുത്ത് നേടിയാണ് സര്‍ക്കാര്‍ മറികടന്നിരിക്കുന്നത്. മലയാള ചിത്രങ്ങളില്‍ മാസ്റ്റര്‍ പീസും കായംകുളം കൊച്ചുണ്ണിയും ആണ് ആദ്യ ദിന കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനായിരുന്നു വിജയുടെ സര്‍ക്കാര്‍ നിര്‍മ്മിച്ചിരുന്നത്. കീര്‍ത്തി സുരേഷ് നായികയാവുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറും പ്രധാന വേഷത്തിലെത്തുന്നു.
അഭിനയജീവിതത്തിലെ എറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം കുപ്രസിദ്ധ പയ്യനിലേത്! തുറന്ന് പറഞ്ഞ് നിമിഷ
റീനയുമായി വേര്‍പിരിയാനെടുത്ത തീരുമാനം വിഷമം ഉണ്ടാക്കിയിരുന്നു! വിവാഹമോചനത്തെക്കുറിച്ച് ആമിര്‍