കേരളത്തില്‍ വമ്പന്‍ റിലീസുമായി സര്‍ക്കാര്‍! 402 സ്‌ക്രീനുകളില്‍ എത്തുന്നു! റിലീസിനു മുന്‍പ് 3കോടി

By Prashant V R

ദളപതി വിജയുടെ സര്‍ക്കാര്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. നവംബര്‍ ആറിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വമ്പന്‍ റിലീസായിട്ടാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തുപ്പാക്കി,കത്തി എന്നീ ചിത്രങ്ങള്‍ക്കു ശേഷം എആര്‍ മുരുകദോസും വിജയും ഒന്നിച്ച ചിത്രമാണ് സര്‍ക്കാര്‍.

പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചുകൊണ്ടിരുന്നത്.മെര്‍സലിനു ശേഷം എത്തുന്ന വിജയ് ചിത്രമെന്ന നിലയിലാണ് പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ അഡ്വാന്‍സ് ബുക്കിങ്ങും മറ്റുമെല്ലാം അടുത്തിടെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കേരള റിലീസ് സംബന്ധിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. കേരളത്തില്‍ വലിയ റിലീസായിട്ടാകും ചിത്രം ദീപാവലി ദിനത്തില്‍ പ്രദര്‍ശനത്തിനെത്തുക.

402 സ്‌ക്രീനുകളില്‍ റിലീസ്

402 സ്‌ക്രീനുകളില്‍ റിലീസ്

വിജയുടെ സര്‍ക്കാര്‍ കേരളത്തിലെ 402 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. കേരളത്തില്‍ ആദ്യമായാണ് ഒരു ചിത്രത്തിന് ഇത്രയധികം സ്‌ക്രീനുകള്‍ ലഭിച്ചിരിക്കുന്നത്. നേരത്തെ നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി ആയിരുന്നു വമ്പന്‍ റിലീസായി കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നത്. വലിയ റിലീസായി എത്തുന്ന സര്‍ക്കാര്‍ ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാകുമെന്നാണ് പ്രവചനങ്ങള്‍. കഴിഞ്ഞ വര്‍ഷം വിജയുടെ മെര്‍സലും വലിയ റിലീസായിട്ടായിരുന്നു കേരളത്തിലെ തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്.

റിലീസ് ചെയ്യുന്നതിനു മുന്‍പ് 3 കോടി

റിലീസ് ചെയ്യുന്നതിനു മുന്‍പ് 3 കോടി

സര്‍ക്കാരിന്റെ അഡ്വാന്‍സ് ബുക്കിംങ് നേരത്തെ ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമായിരുന്നു എല്ലായിടത്തുനിന്നും ബുക്കിങ്ങിന് ലഭിച്ചിരുന്നത്. റിലീസ് ദിനം അധിക തിയ്യേറ്ററുകളിലും ഹൗസ്ഫുള്‍ ഷോകളായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം 3 കോടി നേടിക്കഴിഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, സര്‍ക്കാരിന്റെ ടിക്കറ്റുകള്‍ കിട്ടാനില്ലെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

300ല്‍ അധികം ഫാന്‍സ് ഷോകള്‍

300ല്‍ അധികം ഫാന്‍സ് ഷോകള്‍

തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധരുളള താരമാണ് വിജയ്. സര്‍ക്കാരിനെ വരവേല്‍ക്കാനായി വിജയുടെ കൂറ്റന്‍ കട്ടൗട്ട് കൊല്ലം ജില്ലയിലെ മൈതാനിയില്‍ ആരാധകര്‍ ഒരുക്കിയത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. കേരളത്തില്‍ ആദ്യമായി 300 ലധികം ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കുന്നതും വിജയ് ചിത്രത്തിനാണ്. അധിക തിയ്യേറ്ററുകളിലും രാവിലെ അഞ്ച് മണി മുതല്‍ ഫാന്‍സ് ഷോകള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. 25ലധികം ലേഡീസ് ഫാന്‍സ് ഷോകളും ചിത്രത്തിന് ദീപാവലി ദിനത്തില്‍ കേരളത്തില്‍ ഉണ്ടാകും,.

24 മണിക്കൂര്‍ മാരത്തോണ്‍ പ്രദര്‍ശനങ്ങള്‍

24 മണിക്കൂര്‍ മാരത്തോണ്‍ പ്രദര്‍ശനങ്ങള്‍

വിജയ് ചിത്രത്തിന്റെതായി 24 മണിക്കൂര്‍ മാരത്തോണ്‍ പ്രദര്‍ശനങ്ങളും അധിക തിയ്യേറ്ററുകളും സംഘടിപ്പിക്കുന്നുണ്ട്. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിക്കായിരുന്നു ഇതിനു മുന്‍പ് കേരളത്തില്‍ നോണ്‍ സ്‌റ്റോപ്പ് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. കേരളത്തിലെ 51 റിലീസ് കേന്ദ്രങ്ങളിലായിരുക്കും സര്‍ക്കാരിന് മാരത്തോണ്‍ പ്രദര്‍ശനം ഉണ്ടാവുക..

1700ല്‍ അധികം പ്രദര്‍ശനങ്ങള്‍

1700ല്‍ അധികം പ്രദര്‍ശനങ്ങള്‍

1700ഓളം പ്രദര്‍ശനങ്ങളായിരിക്കും ചിത്രത്തിന് ആദ്യ ദിനം കേരളത്തില്‍ ഉണ്ടാവുകയെന്നും അറിയുന്നു. കീര്‍ത്തി സുരേഷ് നായികയാവുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്, എആര്‍ റഹ്മാനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.അങ്കമാലി ഡയറീസ്,ഗപ്പി എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് സിനിമയുടെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X