ദളപതിയുടെ സര്‍ക്കാര്‍ തിയ്യേറ്ററുകളിലേക്ക്! വൈറലായി ചിത്രത്തിന്റെ പ്രൊമോ വീഡിയോ
വിജയുടെ എറ്റവും പുതിയ ചിത്രം സര്‍ക്കാര്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. വിജയുടെ ഇത്തവണത്തെ ദീപാവലി വിരുന്നായാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കത്തിക്കു ശേഷം എആര്‍ മുരുകദോസ് ദളപതിയെ നായകനാക്കി ഒരുക്കിയ ചിത്രം കൂടിയാണിത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പ്രൊമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ പ്രൊമോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. കീര്‍ത്തി സുരേഷും വിജയും ഉള്‍പ്പെടുന്ന ഗാനരംഗവും വിജയുടെ സംഘടന രംഗങ്ങളുമാണ് പ്രൊമോ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്. രാധാരവിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. പാല കറുപ്പയ്യ,പ്രേംകുമാര്‍,യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഗിരീഷ് ഗംഗാധരാണ് സര്‍ക്കാരിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആദ്യ രണ്ടു ചിത്രങ്ങളും ഹിറ്റായ വിജയ്- മുരുകദോസ് കൂട്ടുകെട്ട് ഇത്തവണ ഹാട്രിക്ക് വിജയത്തിനായാണ് എത്തുന്നത്. വമ്പന്‍ റിലീസായാണ് സര്‍ക്കാര്‍ ദീപാവലിക്ക് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്


Click it and Unblock the Notifications