സര്‍ക്കാര്‍ മിന്നിക്കാനുളള വരവാണ്! റിസര്‍വേഷന് തുടക്കം! 24മണിക്കൂര്‍ പ്രദര്‍ശനവുമായി ഒരു തിയേറ്റര്‍
ദളപതി വിജയുടെ സര്‍ക്കാരിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തമിഴ് നാട്ടിലെന്ന പോലെ കേരളത്തിലും ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകള്‍ എല്ലാവരും തുടങ്ങിയിരുന്നു. ദീപാവലി റിലീസായി നവംബര്‍ ആറിനാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്. വിജയുടെ മുന്‍ചിത്രം മെര്‍സലും ദീപാവലിക്കായിരുന്നു കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയിരുന്നത്. മെര്‍സല്‍ പോലെ വലിയൊരു വിജയമാകും സര്‍ക്കാരെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
ആരാധകര്‍ക്കെന്ന പോലെ എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന ഒരു മാസ് എന്റര്‍ടെയ്‌നറായിരിക്കും സര്‍ക്കാരെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും പ്രൊമോ വീഡിയോകളുമെല്ലാം വലിയ ആവേശമായിരുന്നു ഉണ്ടാക്കിയിരുന്നത്. ലോകമെമ്പാടുമായി വമ്പന്‍ റിലീസായിട്ടാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തിയ്യേറ്ററുകളില്‍ ചിത്രത്തിന്റെ അഡ്വാന്‍സ് റിസര്‍വേഷന്‍ നേരത്തെ ആരംഭിച്ചിരുന്നു.

സര്‍ക്കാരിന്റെ വരവ്
കത്തി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം എആര്‍ മുരുകദോസ് വിജയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് സര്‍ക്കാര്‍. ഇത്തവണയും സാമൂഹിക പ്രാധാന്യമുളള ഒരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഈ കൂട്ടുകെട്ടില്‍ ചിത്രം ഒരുങ്ങിയിരിക്കുന്നത്. ചിത്രത്തില്‍ സുന്ദര്‍ എന്നൊരു കഥാപാത്രമായിട്ടാണ് ദളപതി എത്തുന്നത്. നായികയായി കീര്‍ത്തി സുരേഷ് എത്തുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാറും പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നു. രാധാരവി വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ തമിഴിലെ മറ്റു ശ്രദ്ധേയ താരങ്ങളം എത്തുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

റിസര്‍വേഷന് മികച്ച പ്രതികരണം
ദീപാവലിക്ക് റിലീസിനെത്തുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വന്‍ പ്രതികരണമാണ് ശനിയാഴച ആരംഭിച്ച അഡ്വാന്‍സ് ബുക്കിങ്ങിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും തിയ്യേറ്ററുകളില്‍ റിലീസ് ദിനമായ നവംബര്‍ ആറിനുളള പല പ്രദര്‍ശനങ്ങളും ഇതിനകം ഹൗസ്ഫുള്‍ ആയിരിക്കുകയാണ്. റിലീസ് ദിനം രാവിലെ അഞ്ചു മണി മുതല്‍ ചിത്രത്തിന്റെ പ്രദര്‍ശനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

24 മണിക്കൂര്‍ പ്രദര്‍ശനം
ഇതിനിടെ ചിത്രത്തിന്റെ 24 മണിക്കൂര്‍ പ്രദര്‍ശനം കേരളത്തിലെ ഒരു തിയ്യേറ്ററില്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ ഒരു തിയ്യേറ്ററിലാണ് സര്‍ക്കാരിന്റെ 24 മണിക്കൂര്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. തളിക്കുളത്തുളള കാര്‍ത്തിക മൂവീസ് ഇത്തരത്തില്‍ പ്രത്യേക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.സിംഗിള്‍ സ്‌ക്രീന്‍ തിയ്യേറ്ററായ ഇവിടെ പുലര്‍ച്ചെ അഞ്ചിന് തുടങ്ങി തുടര്‍ച്ചയായി ഏട്ടോളം പ്രദര്‍ശനങ്ങള്‍ റിലീസ് ദിനത്തില്‍ ഉണ്ടാവും.

കൂറ്റന്‍ കട്ടൗട്ട്
കേരളത്തില്‍ സര്‍ക്കാരിന്റെതായി ആരാധകര്‍ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ട് നേരത്തെ വൈറലായിരുന്നു. കൊല്ലം ജില്ലയിലെ പീരങ്കി മൈതാനത്തായിരുന്നു ആരാധകര്‍ ചിത്രത്തിന്റെ കട്ടൗട്ട് സ്ഥാപിച്ചിരുന്നത്. 180 അടി ഉയരമാണ് കട്ടൗട്ടിനുളളത്. ഏകദേശം രണ്ടു ലക്ഷത്തിലധികം ചെലവിലായിരുന്നു ഈ കട്ടൗട്ട് ഒരുക്കിയിരിക്കുന്നത് എന്നാണറിയുന്നത്. 20 ദിവസത്തിലേറെയായി രാപ്പകല്‍ വ്യത്യാസമില്ലാതെ പണിയെടുത്താണ് കൂറ്റന്‍ കട്ടൗട്ട് ഉണ്ടാക്കിയത്. സര്‍ക്കാരിന്റെ കട്ടൗട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു

പ്രൊമോ വീഡിയോ
റിലീസിനൊടനുബന്ധിച്ചുളള സര്‍ക്കാരിന്റെ പ്രൊമോ വീഡിയോകള്‍ നേരത്തെ തരംഗമായിരുന്നു. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പ്രൊമോ പുറത്തിറക്കിയിരുന്നത്. എആര്‍ റഹ്മാന്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും നേരത്തെ തരംഗമായിരുന്നു. ഗിരീഷ് ഗംഗാധരന്‍ ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് തന്നെ ചിത്രം വിതരണത്തിനെത്തുക്കുന്നു.


Click it and Unblock the Notifications











