വിജയ് ചിത്രത്തിന് മുന്നില്‍ ഹോളിവുഡ് സിനിമകളുടെ റെക്കോര്‍ഡ് വരെ തകര്‍ന്നു! കേരളത്തിലും തരംഗമാവുന്നു!
കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ തരംഗമായിരിക്കുകയാണ് വിജയ് നായകനായി അഭിനയിക്കുന്ന സര്‍ക്കീരിന്റെ ടീസര്‍. തുപ്പാക്കി, കത്തി എന്നിങ്ങനെ ഹിറ്റ് സിനിമകള്‍ക്ക് പിന്നാലെ ഹിറ്റ് മേക്കര്‍ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. വരലക്ഷ്മി ശരത് കുമാര്‍, യോഗി ബാബു, പ്രേം കുമാര്‍, രാധരവി, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. എആര്‍ റഹ്മാനാണ് സംഗീതം.
തമിഴ്നാട് രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഒരു കോര്‍പ്പറേറ്റ് മേധാവിയായിട്ടാണ് വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പുറത്ത് വന്ന് ആറ് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഒരു കോടിയിലധികം വ്യൂസാണ് സര്‍ക്കാരിന് ലഭിച്ചിരുന്നത്. ഈ സമയത്തിനുള്ളില്‍ പത്ത് ലക്ഷത്തിലധികം ലൈക്കുകളാണ് ടീസറിന് ലഭിച്ചിരിക്കുന്നത്.

ലോക റെക്കോര്‍ഡ് തന്നെ തിരുത്തി കുറിച്ച് കൊണ്ടാണ് യൂട്യൂബില്‍ സര്‍ക്കാര്‍ ടീസര്‍ തരംഗമായത്. ഹോളിവുഡിലെ ഹിറ്റ് സിനിമയായ അവഞ്ചേഴ്‌സ് ഓഫ് ഇന്‍ഫിനിറ്റി വാര്‍ സ്വന്തമാക്കിയ റെക്കോര്‍ഡാണ് അതിലും കുറഞ്ഞ മണിക്കൂറുകള്‍ കൊണ്ട് സര്‍ക്കാര്‍ സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ 12 ലക്ഷത്തിലധികം ലൈക്കുകളാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. ഒരു ദിവസം കഴിയുമ്പോള്‍ 17 മില്യണ്‍ വ്യൂസാണ് സര്‍ക്കാര്‍ സ്വന്തമാക്കിയിരിക്കുന്നത്.
സാധാരണയുള്ള ലുക്കുകളിലും അതിനൊപ്പം സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ വിജയ് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഈ നവംബറില്‍ റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ വിതരണാവകാശം കേരളത്തില്‍ 8 കോടി രൂപയ്ക്കാണ് വിറ്റ് പോയിരിക്കുന്നത്. ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. സണ്‍പിക്ചേഴ്സ് നിര്‍മ്മിക്കുന്ന സിനിമ രഹസ്യ സ്വാഭവത്തിലായിരുന്നു ചിത്രീകരിച്ചത്. ലൊക്കേഷനില്‍ നിന്നും ചിത്രങ്ങളും ഫോട്ടോസും പുറത്ത് പോവാതിരിക്കാന്‍ ലൊക്കേഷനില്‍ ഫോണ്‍ നിരോധിച്ചിരുന്നു.


Click it and Unblock the Notifications











