സർക്കാരിന്റെ വിജയാഘോഷം പൊളിച്ചു!! കേക്കിനൊപ്പം മിക്സിയും ഗ്രൈന്ററും, ചിത്രം കാണൂ

കേക്ക് മുറിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റൊടുത്തിരിക്കുകയാണ്.

Recommended Video

വിജയ് സർക്കാരിന്റെ വിജയാഘോഷം | filmibeat Malayalam

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വിജയ് ചിത്രമായിരുന്നു സർക്കാർ. ദിപാവലി റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നു. തിയേറ്റുകളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി ചിത്രം മുന്നേറുകയാണ്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ചിത്രത്തിനെതിരെ ആദ്യം മുതൽ തന്നെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സർക്കാരിനെ അപമാനിക്കുന്ന തരത്തിൽ ചിത്രത്തിലെ പല സീനുകളുമുണ്ടെന്ന് ആരോപിച്ച് അണ്ണാഡിഎംകെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായപ്പോൾ ചിത്രത്തിലെ ചില രംഗങ്ങൾക്ക് കത്രിക വയ്ക്കുകയും ചെയ്തിരുന്നു.

sarkar

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സർക്കാരിന്റെ വിജയാഘോഷ ചിത്രമാണ്. സംഗീത സംവിധായകൻ എആർ റഹ്മാനാണ് ചിത്രം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. റഹ്മാൻ, വിജയ്, മുരുകദോസ്, വരലക്ഷ്മി, കീർത്തി സുരേഷ്, ഗാനരചയിതാവ് വിവേക് എന്നിവർ ചേർന്ന് കേക്ക് മുറിക്കുന്ന ചിത്രമാണ് റഹ്മാൻ പങ്കുവെച്ചിരിക്കുന്നത്.

sarkar

കേക്ക് മുറിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റൊടുത്തിരിക്കുകയാണ്. വിജയാഘോഷത്തിലും അണ്ണാഡിഎംകെ സർക്കാരിനെ ട്രോളിയിരിക്കുകയാണ് അണിയറപ്രവർത്തകർ . കോക്കിനൊപ്പം മിക്സി, ഗ്രൈന്റർ, എന്നിവയുടെ രൂപങ്ങളുമുണ്ടായിരുന്നു. ഇത് തമിഴ്നാട് സർക്കാരിനെ ട്രോളുന്ന തരത്തിലുള്ളതാണെന്നുളള പരോഷ വിമർശനം. വോട്ടിനായി ജനങ്ങൾക്ക് സാധനങ്ങൾ നൽകുകയും ഒടുവിൽ ജനങ്ങൾ തീയിടുന്ന രംഗം സിനിമയിൽ ഉണ്ടായിരുന്നു. ഇത് വലിയ വിവാദമായിരുന്നു. തുടർന്ന് ഈ രംഗം സിനിമയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കേക്കിലൂടെ അണ്ണാഡിഎംകെ സർക്കാരിനെ ട്രോളിയിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്. വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നതിനിടയിലും ചിത്രം സൂപ്പർ ഹിറ്റായി തിയോറ്ററുകളിൽ മുന്നേറുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X