വിജയ്‌യുടെ സര്‍ക്കാര്‍ ആഗോള വിതരണാവകാശം സ്വപ്‌ന സംഖ്യക്ക് സ്വന്തമാക്കി തെനന്ദല്‍ ഫിലിംസ്!

തുപ്പാക്കി, കത്തി എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എആര്‍ മുരുകദോസ് ഒരുക്കുന്ന വിജയ് ചിത്രം സര്‍ക്കാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. മെര്‍സല്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം വിജയ് നായകനാകുന്ന സര്‍ക്കാര്‍ റിലീസിന് മുന്നേ സ്വന്തമാക്കിയത് 100 കോടിയാണ്. ചിത്രത്തിന്റെ ആഗോള വിതരണാവകാശം 100 കോടി എന്ന റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത് തെനന്ദല്‍ ഫിലിംസാണ്. അറ്റ്‌ലി ഒരുക്കിയ വിജയ് ചിത്രം മെര്‍സല്‍ വിതരണത്തിന് എത്തിച്ചത് തെനന്ദല്‍ ഫിലിംസായിരുന്നു.

ഭൈരവ എന്ന ചിത്രത്തിന് ശേഷം കീര്‍ത്തി സുരേഷ് വിജയ്‌യുടെ നായികയായി എത്തുകയാണ്. വരലക്ഷ്മി ശരത്കുമാറാണ് മറ്റൊരു നായിക. സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ്. എആര്‍ റഹ്മാന്റേതാണ് സംഗീതം.

sarkar

മഹേഷ് ബാബു നായകനായി എത്തിയ തമിഴ്, തെലുങ്ക് ദ്വിഭാഷ ചിത്രം സ്‌പൈഡര്‍ ആണ് മുരുകദോസ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ദീപാവലി റിലീസായി ചിത്രം തിയറ്ററിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകരുടെ നീക്കം. മെര്‍സലും ദീപാവലി റിലീസായിരുന്നു. വിജയ്‌യുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. 200 കോടി ക്ലബ്ബില്‍ ഇടം നേടിയ മെര്‍സലിന് ശേഷം എത്തുന്ന സര്‍ക്കാര്‍ വിജയ്‌യുടെ കരിയറില്‍ മറ്റൊരു കളക്ഷന്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും ചിത്രമെന്നാണ് അഭ്യൂഹം. എന്നാല്‍ ചിത്രത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. അതീവ രഹസ്യമായിരുന്നു സര്‍ക്കാറിന്റെ ചിത്രീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X