എന്റെ കഥയിലെ നായകനാകാന്‍ യോഗ്യന്‍ വിജയ്:ശശികുമാര്‍
തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് സുബ്രഹ്മണ്യപുരം എന്നത് മടിക്കാതെ പറയാവുന്ന സത്യമാണ്. ശശികുമാര്‍ എന്ന സംവിധായകനെയും നിര്‍മാതാവിനെയും നടനെയും തമിഴകത്തിന് കിട്ടുന്നത് ആ ഒരുചിത്രത്തിലൂടെയാണ്. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച സംവിധായകനായും നടനായും നിര്‍മാതാവായും തിളങ്ങാന്‍ ശശി കുമാറിന് സാധിച്ചു.
പിന്നെ സംവിധാനം അല്‍പമൊന്ന് ലൂസാക്കി. അഭിനയത്തിലേക്ക് മാത്രം ശ്രദ്ധതിരിച്ചു. അതില്‍ സുന്ദര പണ്ഡിയന്‍ എന്ന ചിത്രത്തിലൂടെ മികച്ച അഭിനേതാവ് എന്ന പേരും സ്വന്തമാക്കി. മാസ്റ്റേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തിനും സുപരിചിതനാണ് ശശി കുമാര്‍. ശശികുമാര്‍ നടനായി എത്തി റിലീസായ ഒടുവിലത്തെ ചിത്രം ബ്രാഹ്മണ്‍ ആണ്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ശശികുമാര്‍ സംവിധായകന്റെ വേഷമിടുന്നു.

ഇത്തവണ, ഒരു പ്രത്യേകതയുണ്ട്. മുന്‍ ചിത്രങ്ങള്‍ പോലെ നടന്റെ വേഷം ചെയ്യുന്നത് ശശി കുമാറല്ല. ഇളയ ദളപതി വിജയ് ആണ് നായകനായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ഒരു അഭിമുഖത്തിലൂടെ ശശി കുമാര്‍ തന്നെയാണ് അറിയിച്ചത്. ഞാന്‍ സിനിമയാക്കാന്‍ ആഗ്രഹിക്കുന്ന പുതിയ കഥയിലെ നായകനാകാന്‍ ഏറ്റവും യോഗ്യന്‍ വിജയ് ആണെന്നും കഥ കേട്ട വിജയ്ക്കും അതിഷ്ടപ്പെട്ടിട്ടുണ്ടെന്നും ശികുമാര്‍ പറഞ്ഞു. എന്നാല്‍ ഈ സിനിമ എന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് പറയാന്‍ കഴിയില്ലെന്നും ശശികുമാര്‍ പറഞ്ഞിട്ടുണ്ട്.
എം ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ധീരന്‍ എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സാമന്തയാണ് ചിത്രത്തില്‍ വിജയുടെ നായികയാകുന്നത്. ബംഗാളി നടന്‍ ടോട്ട റോയ് ആണ് വില്ലന്‍. യുവ സംഗീത സംവിധായകന്‍ അനിരുദ്ധന്‍ ഈണം നല്‍കുന്ന ധീരന്റെ ചിത്രീകരണം കല്‍ക്കത്ത ചെന്നൈ എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്. വിജയ് യുടെ അമ്പത്തിയേഴാമത്തെ ചിത്രമെന്നതാണ് ധീരന് നല്‍കുന്ന വിശേഷണം


Click it and Unblock the Notifications











