ബാലയ്ക്ക് വേണ്ടി ശശികുമാര്‍ താടിവടിച്ചു

By Aswathi

ശശികുമാര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന മുഖമേതാണെന്ന് ചോദിച്ചാല്‍ സുബ്രഹ്മണ്യപുരത്തിലെ താടിക്കാരനായ പരമനെയാണെന്ന് മടിക്കാതെ പറയാം. സുബ്രഹ്മണ്യപുരത്തിലൂടെ നടനായും സംവിധായകനായും വെള്ളിത്തിരയിലെതതിയ ശശികുമാറിന് പിന്നീടുള്ള ട്രേഡ് മാര്‍ക്കും ഈ താടി തന്നെ. എന്നാല്‍ കേള്‍ക്കണം, ശശികുമാര്‍ താടി വടിച്ചു.

സംവിധായകന്‍ ബാലയ്ക്ക് വേണ്ടിയാണ് ശശികുമാര്‍ താടിവടിച്ചിരക്കുന്നത്. പരദേശിയ്ക്ക് ശേഷം ദേശീയ അവാര്‍ഡ് ജേയാതാവായ ബാല സംവിധാനം ചെയ്യുന്ന കരഗാട്ടം എന്ന ചിത്രത്തില്‍ ഒരു കരഗാട്ടക്കാരനായാണ് ശശികുമാര്‍ അഭിനയിക്കുന്നത്.

Sasikumar

ഈ കഥാപാത്രമായി മാറാനുള്ളതിന്റെ ഒരുക്കത്തിന്റെ ഭാഗമാണ് ക്ലീന്‍ ഷേവ്. എന്നാല്‍ ശികുമാറിന്റെ താടിവടിച്ച ചിത്രം പുറത്തുവിട്ടിട്ടില്ല. ഒരു പുതിയ ഗെറ്റപ്പില്‍ ശശികുമാര്‍ എത്തുമ്പോള്‍ അത് പരമ രഹസ്യമായി വച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

അതൊന്നുമല്ല രസം, പുതിയ ഗെറ്റപ്പില്‍ ശശികുമാറിനെ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ്. താടിവടിച്ച് തിരക്കേറിയ പട്ടണത്തിലൂടെ ശശികുമാര്‍ നടന്നപ്പോള്‍ ഒരു കുഞ്ഞുപോലും താരത്തെ മൈന്റ് ചെയ്തില്ലത്രെ. താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ ചെന്നപ്പോള്‍ ജീവനക്കാരനും തടഞ്ഞു.

ചിത്രത്തിന് വേണ്ടി കഠിനപരിശ്രമത്തിലാണ് ശശികുമാര്‍. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ഏത് വേഷം കെട്ടാനും ശശികുമാര്‍ റെഡിയാണ്. ഇക്കാര്യത്തില്‍ ഒട്ടും വീഴ്ചവരുത്താന്‍ സംവിധായകന്‍ ബാലയും തയ്യാറല്ല. കൃത്യമായി പരിശീലനത്തിലൂടെ മാത്രമെ കരഗാട്ടം ആടാന്‍ കഴിയുള്ളൂ. അതിന്റെ തിരക്കിലാണ് ശശികുമാറിപ്പോള്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X