ശശികുമാറും സമുദ്രക്കനിയും വീണ്ടും! നാടോടികള്‍ 2 ടീസര്‍ പങ്കുവെച്ച് സൂര്യ! കാണൂ
സമുദ്രക്കനിയുടെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു നാടോടികള്‍. ശശികുമാര്‍ നായകനായി എത്തിയ ചിത്രത്തില്‍ അനന്യയായിരുന്നു നായികാ വേഷത്തില്‍ എത്തിയിരുന്നത്.പ്രമേയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു നാടോടികള്‍. ഒരുകൂട്ടം സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രം വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടായിരുന്നു ഒരുക്കിയിരുന്നത്.
മികച്ച കളക്ഷനായിരുന്നു ചിത്രം ബോക്‌സ് ഓഫീസുകളില്‍ നിന്നും നേടിയിരുന്നത്. സംവിധാനത്തിനു പുറമെ സമുദ്രക്കനി തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരുന്നത്. ഗ്ലോബല്‍ ഇന്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ മൈക്കല്‍ രായപ്പനായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്.

ഇത് നമ്മുടെ കഥ എന്നപേരില്‍ ചിത്രം മലയാളത്തിലേക്കും റീമേക്ക് ചെയ്തിരുന്നു. ആദ്യ ഭാഗത്തിന്റെ വന്‍വിജയത്തിനു പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുങ്ങുകയാണ്. ഒന്‍പതുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി അണിയറപ്രവര്‍ത്തകര്‍ എത്തുന്നത്. നാടോടികള്‍ 2വിന്റെ ടീസര്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. നടന്‍ സൂര്യയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ നാടോടികളുടെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഇത്തവണ അഞ്ജലിയും അതുല്ല്യയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സമുദ്രക്കനി തന്നെയാണ് ഇത്തവണയും ചിത്രം സംവിധാനം ചെയ്യുന്നത്. ജസ്റ്റിന്‍ പ്രഭാകര്‍ സംഗീതം ചെയ്യുന്ന ചിതത്തിന്റെ നിര്‍മ്മാണം സമുദ്രക്കനി തന്നെയാണ് നിര്‍വ്വഹിക്കുന്നത്. നാടോടികള്‍ 2വിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.


Click it and Unblock the Notifications











