സതുരംഗ വേട്ടൈയുടെ രണ്ടാം ഭാഗം വരുന്നു
സംവിധായകന്‍ വിനോദ് തന്റെ സതുരംഗ വേട്ടൈ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴകത്തിന്റെ യുവതാരം സൂര്യ
ചിത്രത്തിന്റെ കഥ വിനോദ് സൂര്യയോട് പറഞ്ഞെന്നും താരത്തിന് അത് ഇഷ്ടപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ സൂര്യ ചിത്രം ഏറ്റെടുത്തേക്കുമെന്നാണ് കരുതുന്നത്.

2014ല്‍ പുറത്തിറങ്ങിയ സതുരംഗ വേട്ടൈയില്‍ നടരാജന്‍ സുബ്രഹ്മണ്യം, ഇഷാര നായര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
മനോബാലയും ലിങ്കുസാമിയുടെ തിരുപ്പതി ബ്രദേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഇരുപത്തിനാല് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി തിരക്കിലാണ് സൂര്യ ഇപ്പോള്‍


Click it and Unblock the Notifications