»   » എല്ലാം പറയും, പക്ഷെ ആ രഹസ്യ മാത്രം സത്യരാജ് മകളില്‍ നിന്ന് മറച്ചുവച്ചു!!

എല്ലാം പറയും, പക്ഷെ ആ രഹസ്യ മാത്രം സത്യരാജ് മകളില്‍ നിന്ന് മറച്ചുവച്ചു!!

Posted By: Rohini
Subscribe to Filmibeat Malayalam

സത്യരാജ് മറച്ചുവച്ച ഏറ്റവും വലിയ സത്യം അതായിരുന്നു. ഇന്ത്യ മുഴുവന്‍ ഒന്നിച്ചു ചോദിച്ച ആ ചോദ്യത്തിനുത്തരം അറിയാവുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു സത്യരാജ്.. ഏത് ചോദ്യമാണെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ...

മോഹന്‍ലാല്‍ ഒരു യെസ് മൂളിയിരുന്നെങ്കില്‍??? ബാഹുബലിയില്‍ നഷ്ടമായത് ഗംഭീര വേഷം!!!

അതെ, കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യം. എല്ലാ കാര്യവും വീട്ടില്‍ പറയുന്ന സത്യരാജ് ആ രഹസ്യം മാത്രം മറച്ചുവച്ചു. മകള്‍ ചോദിക്കാതെ ചോദിച്ചപ്പോള്‍ പോലും പറഞ്ഞില്ല.

രാജമൗലി ചോദിച്ചത് ഒന്ന്, പ്രഭാസ് നല്‍കിയത് മറ്റൊന്ന്! എന്തായിരുന്നു രാജമൗലി പ്രഭാസിനോട് ചോദിച്ചത് ?

എല്ലാം ചര്‍ച്ച ചെയ്യും

മകള്‍ ദിവ്യ സത്യരാജിന് പത്ത് വയസ്സുള്ളപ്പോള്‍ മുതല്‍ സത്യരാജ് എല്ലാ ചിത്രത്തിന്റെ തിരക്കഥയും വീട്ടില്‍ ചര്‍ച്ച ചെയ്യുമായിരുന്നുവത്രെ. അതിന് ശേഷം മാത്രമേ ആ സിനിമയില്‍ കരാറൊപ്പ് വയ്ക്കുകയുള്ളൂ

ബാഹുബലി എടുക്കുമോ?

ബാഹുബലിയുടെ കഥ കേട്ടപ്പോള്‍ അച്ഛന്‍ ആ സിനിമ സ്വീകരിയ്ക്കുമോ എന്ന സംശയമുണ്ടായിരുന്നു എന്ന് ദിവ്യ പറയുന്നു. ചിത്രീകരണവുമായി ബന്ധപ്പെട്ട് അച്ഛന്‍ അത്രയും നാള്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കുമോ എന്നായിരുന്നു സംശയം.

ആദ്യ ഭാഗം റിലീസായപ്പോള്‍

ബാഹുബലി ദ ബിഗിനിങിന്റെ കഥ പോലും സത്യരാജ് വീട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ റിലീസിന് ശേഷമായിരുന്നു ശരിക്കുള്ള ട്വിസ്റ്റ്. അഭിനയിക്കുന്ന എല്ലാ സിനിമകളെ കുറിച്ചും ഭാര്യയോടും മക്കളോടും സംസാരിക്കുന്ന സത്യരാജ് കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന കാര്യം മാത്രം പറഞ്ഞില്ല.

മകള്‍ പലവഴി ശ്രമിച്ചു

ഭാര്യയോ മകനോ മകളോ കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്ന് സത്യരാജിനോട് ചോദിച്ചില്ല. പക്ഷെ മകള്‍ ദിവ്യ അച്ഛന്റെ മുന്നില്‍ വച്ച് തന്റെ ഊഹാപോഹങ്ങള്‍ പങ്കുവയ്ക്കും. ഒന്നും മിണ്ടാതെ കള്ളച്ചിരിയോടെ അത് കേട്ടിരിയ്ക്കുക മാത്രമായിരുന്നു സത്യരാജ് ചെയ്തത്.

അത്രയേറെ സസ്‌പെന്‍സോടെ

അതെ, ആ ചോദ്യം തന്നെയാണ് ബാഹുബലി ദ കണ്‍ക്ലൂഷന് വേണ്ടി പ്രേക്ഷകരെ രണ്ട് വര്‍ഷം കാത്തിരിയ്ക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ രണ്ടാം ഭാഗം റിലീസ് ചെയ്തപ്പോള്‍ ആ ചോദ്യമല്ലായിരുന്നു പ്രധാനം, ആ ഉത്തരത്തിലേക്കുള്ള യാത്രയായിരുന്നു.

1000 ദിവസം കൊണ്ട് ഗ്രാമീണ ഇന്ത്യയെ വെളിച്ചത്തിലേക്കു കൊണ്ടുവരാന്‍ മോദിസര്‍ക്കാര്‍

English summary
Sathyaraj hide that secret even his daughter also

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam