ജ്യോതികയും സാമന്തയുമാണ് പ്രചോദനം! ആര്യയുമായുള്ള വിവാഹത്തിന് ശേഷം സയേഷ പറയുന്നത് ഇങ്ങനെ!

തമിഴകം ഒന്നടങ്കം കൊണ്ടാടിയ താരവിവാഹങ്ങളിലൊന്നായിരുന്നു ആര്യ-സയേഷ വിവാഹം. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ആര്യ വിവാഹത്തിനായി റിയാലിറ്റി ഷോ നടത്തിയിരുന്നു. എങ്ക വീട്ടുമാപ്പിളൈ വന്‍വിവാദമായി മാറിയിരുന്നു. ലക്ഷക്കണക്കിന് പേരായിരുന്നു മത്സരത്തില്‍ പങ്കെടുക്കാനായി എത്തിയത്. ഓഡീഷനില്‍ നടത്തിയായിരുന്നു അന്തിമഘട്ട സെലക്ഷന്‍ നടത്തിയത്. അബര്‍നദിയായിരിക്കും പരിപാടിയില്‍ വിജയിക്കുന്നതെന്നായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകള്‍. ആര്യയെ ജീവിത പങ്കാളിയാക്കിയേ അടങ്ങൂ എന്ന നിലപാടിലായിരുന്നു അബര്‍നദി. വിജയകരമായി മുന്നേറുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അബര്‍നദി പുറത്തായത്. ഫിനാലയില്‍ എത്തിയവരില്‍ ആരെയായിരിക്കും താരം സ്വീകരിക്കുന്നതെന്നായിരുന്നു അടുത്ത ചോദ്യം.

വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ തീരുമാനിക്കാനാവില്ലെന്നും ഇവരിലൊരാളെ തിരഞ്ഞെടുക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നുമായിരുന്നു ആര്യ വിശദീകരിച്ചത്. ഈ സംഭവം കഴിഞ്ഞ് നാളുകള്‍ പിന്നിടുന്നതിനിടയിലാണ് ആര്യയും സയേഷയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാവാന്‍ പോവുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അധികം വൈകാതെ ഇരുവരും അത് സ്ഥിരീകരിക്കുകയായിരുന്നു. കെവി ആനന്ദ് ചിത്രമായ കാപ്പാനില്‍ നായികയായി അഭിനയിച്ചത് സയേഷയായിരുന്നു. മോഹന്‍ലാലും സൂര്യയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ആര്യയുമെത്തുന്നുണ്ട്. ഈ സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ നിന്നുമാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്.

വിവാഹ ശേഷം അഭിനയിക്കുമോ?

വിവാഹ ശേഷം അഭിനയിക്കുമോ?

സിനിമയില്‍ നിറഞ്ഞുനിന്നവരില്‍ പലരും വിവാഹത്തോടെ അഭിനയത്തോട് പറയാറുണ്ട്. അത്തരത്തിലൊരാളായി സയേഷ മാറുമോയെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവരില്‍ പലരും നേരിടാറുണ്ട് ഇത്തരത്തിലൊരു ചോദ്യം. സിനിമാക്കാരെ ജീവിതപങ്കാളിയാക്കിയവര്‍ പോലും അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു. ആര്യയെ വിവാഹം ചെയ്യുന്നുവെന്ന് സയേഷ വ്യക്തമാക്കിയതിന് പിന്നാലെ തന്നെ ആരാധകര്‍ ഈ ചോദ്യവുമായി എത്തിയിരുന്നു.

 അഭിനയം നിര്‍ത്തുന്നു?

അഭിനയം നിര്‍ത്തുന്നു?

21 കാരിയായ സയേഷ വിവാഹ ശേഷം സിനിമയോട് ബൈ പറയുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറുന്നത്. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയായാണ് സ്വന്തം നിലപാട് വ്യക്തമാക്കി താരവുമെത്തിയത്. തന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് താനാണെന്നും അഭിനയം നിര്‍ത്തണമോ വേണ്ടയോ എന്ന കാര്യത്തെക്കുറിച്ച് താന്‍ തന്നെ തീരുമാനിക്കുമെന്നും താരം പറയുന്നു. വിവാഹ ശേഷം സിനിമയില്‍ തുടരാനുള്ള തീരുമാനത്തിലാമ് താനെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

സിനിമാകുടുംബത്തില്‍ നിന്നും

സിനിമാകുടുംബത്തില്‍ നിന്നും

നടന്‍ ദിലീപ് കുമാറിന്റെ സഹോദരിയുടെ പേരക്കുട്ടിയാണ് സയേഷ. അഖില്‍ എന്ന തെലുങ്ക് സിനിമയിലൂടെയാണ് ഈ താരം അരങ്ങേറിയത്. മാതാപിതാക്കളായ സമീത് സൈഗാളും ഷെഹീന്‍ ബാനുവും താരങ്ങളാണ്. സിനിമാപാരമ്പര്യമുള്ള കുടുംബത്തിലെ ഇളംതലമുറയാണ് സയേഷ. കുടുംബ ജീവിതത്തിനൊപ്പം തന്നെ സിനിമയേയും ഒപ്പം ചേര്‍ത്ത് മുന്നേറാനാണ് താരം തീരുമാനിച്ചിട്ടുള്ളത്.

ഗജനീകാന്തിനിടയിലെ സൗഹൃദം

ഗജനീകാന്തിനിടയിലെ സൗഹൃദം

ഗജനീകാന്ത് എന്ന സിനിമയ്ക്ക് വേണ്ടിയാണ് സയേഷയും ആര്യയും ആദ്യമായി ഒരുമിച്ചത്. മോഹന്‍ലാല്‍ ചിത്രമായ കാപ്പാന്റെ ചിത്രീകരണത്തിനിടയിലായിരുന്നു വിവാഹത്തെക്കുറിച്ച് തീരുമാനിച്ചതും വിവാഹം നടത്തിയതും. കാപ്പാന് ശേഷം തെലുങ്ക് സിനിമയുമായാണ് സയേഷ എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ആ ബന്ധമാണ് വിവാഹത്തിലേക്കെത്തിയത്.

 ജ്യോതികയും സാമന്തയും പ്രചോദനം

ജ്യോതികയും സാമന്തയും പ്രചോദനം

വിവാഹത്തിന് ശേഷവും സിനിമയില്‍ തുടരുന്ന എത്രയോ പേരുണ്ട്. ഇക്കാര്യത്തില്‍ ജ്യോതികയും സമാന്തയുമാണ് തന്റെ പ്രചോദനമെന്നും താരം പറയുന്നു. വിവാഹം നമ്മുടെ ആഗ്രഹങ്ങള്‍ക്ക് തടസ്സമല്ല. ശക്തമായ പിന്തുണയുമായി ആര്യയും തനിക്കൊപ്പമുണ്ടെന്നും താരം പറയുന്നു. വിവാഹ ശേഷം സയേഷ അഭിനയിക്കുന്നതില്‍ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

ചിത്രങ്ങളും വീഡിയോയും വൈറലായി

ചിത്രങ്ങളും വീഡിയോയും വൈറലായി

മാര്‍ച്ച് 10ന് ഹൈദരാബാദില്‍ വെച്ചായിരുന്നു സയേഷയും ആര്യയും വിവാഹിതരായത്. സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളുമൊക്കെയായി നിരവധി പേരാണ് താരവിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സൂര്യയും കാര്‍ത്തിയുമൊക്കെ നവദമ്പതികള്‍ക്ക് ആശംസയുമായി രംഗത്തെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X