ഭർത്താവാണ് ഞാൻ ഈ ഡാൻസ് ചെയ്യാൻ കാരണം; പ്രോ​ഗ്രസീവായ ആൾ; ആര്യയെക്കുറിച്ച് ഭാര്യ സയേഷ

മലയാളികൾക്ക് സുപരിചിതനായ നടനാണ് ആര്യ. തമിഴ് സിനിമകളിലാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും നടൻ മലയാളിയാണ്. അറിന്തും അറിയാമലും എന്ന സിനിമയിലൂടെയാണ് ആര്യയുടെ സിനിമാ രം​ഗത്തേക്കുള്ള കടന്ന് വരവ്. 2005 ലായിരുന്നു ഈ സിനിമയുടെ റിലീസ്. ജംഷാദ് എന്നാണ് ആര്യയുടെ യഥാർത്ഥ പേര്. സിനിമയിലെത്തിയ ശേഷമാണ് പേര് മാറ്റിയത്.

ബോസ് എങ്കര ഭാസ്കരൻ, സേട്ടയ്, രാജാ റാണി, കാപ്പാൻ, ടെഡി തുടങ്ങി ആര്യയുടെ നിരവധി സിനിമകൾ ശ്രദ്ധിക്കപ്പെട്ടു. കരിയറിനപ്പുറം ആര്യയുടെ വിവാഹം ഏറെ ചർച്ചാ വിഷയമായിരുന്നു. ആര്യയുടെ വധുവിനെ തേടി കളേഴ്സ് തമിഴ് എന്ന ചാനലിൽ എങ്ക വീട്ട് മാപ്പിളെെ എന്ന റിയാലിറ്റി ഷോയും തുടങ്ങി. നിരവധി പെൺകുട്ടികൾ റിയാലിറ്റി ഷോയിൽ മത്സരാർത്ഥികളായെത്തി.

അവസാനം മൂന്ന് ഫൈനലിസ്റ്റുകളായി. എന്നാൽ തന്റെ പങ്കാളി ഇവരാരുമല്ലെന്ന് പറഞ്ഞ് ആര്യ ഷോ അവസാനിപ്പിച്ചു. ഇത് അന്നേറെ വിവാദമായിരുന്നു. വെറുതെ യുവതികളെക്കൊണ്ട് കുരങ്ങു കളിപ്പിച്ചു എന്ന് വരെ വിമർശനം വന്നു. വിവാദങ്ങൾ ഒന്ന് ശമിച്ചപ്പോൾ നടി സയേഷയെ നടൻ വിവാഹവും കഴിച്ചു. 39ാം വയസ്സിലാണ് 22 കാരിയായ സയേഷയെ ആര്യ വിവാഹം കഴിച്ചത്. 2019 ലായിരുന്നു വിവാഹം. വീട്ടുകാർ മുഖേന ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു ഇത്.

Sayyesha, Arya

പ്രായ വ്യത്യാസം ചൂണ്ടിക്കാട്ടി നിരവധി പേർ ആര്യയെ ട്രോളിയെങ്കിലും ഇതൊന്നും ഇവരുടെ വിവാഹ ബന്ധത്തെ ബാധിച്ചില്ല. ആര്യയെ പോലെ തന്നെ സയേഷയും തന്റെ സിനിമാ ജീവിതം തുടർന്നു. മകൾ ജനിച്ച ശേഷമാണ് സിനിമകളിൽ നിന്നും സയേഷ മാറിയത്. ഇപ്പോൾ പത്ത് തലൈ എന്ന ചിമ്പു ചിത്രത്തിൽ ഐറ്റം ഡാൻസുമായെത്തിയിരിക്കുകയാണ് സയേഷ.

സിനിമയുടെ ചടങ്ങിനിടെ ഭർത്താവ് ആര്യയെക്കുറിച്ച് സയേഷ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിലേക്ക് ഡാൻസ് നമ്പർ ചെയ്യാൻ തന്നെ പ്രോത്സാഹിപ്പിച്ചത് ആര്യയാണെന്ന് സയേഷ പറയുന്നു. ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടാവിമെന്ന് പറയാറുണ്ട്.

പക്ഷെ ഇവിടെ ഒരു സ്ത്രീയുടെ വിജയത്തിന് പിന്നിൽ ഒരു പുരുഷനുണ്ട്. അവനില്ലാതെ ഞാൻ ഈ പാട്ട് ചെയ്യില്ലായിരുന്നു. ​സിനിമയിലെ ​ഒരു ​ഗാനരം​ഗമുണ്ട് ആരെ വെച്ച് ചെയ്യാമെന്ന് ആലോചിക്കുകയാണെന്ന് പറഞ്ഞപ്പോൾ ആര്യയാണ് സയേഷ വർക്ക് ചെയ്യുന്നുണ്ട്. അവളോട് സംസാരിച്ച് നോക്കൂ എന്നാണ് പറഞ്ഞത്. ഇത്രയും പ്രോ​ഗ്രസീവായ ആളെ ലഭിച്ചത് എന്റെ അനു​ഗ്രഹമാണ്, നന്ദി ആര്യ, സയേഷ പറഞ്ഞു.

Sayyesha, Arya

സിനിമയിൽ ഐറ്റം ഡാൻസ് ചെയ്യുന്നതിനെതിരെ നേരത്തെ സയേഷയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ വിമർശനം വന്നിരുന്നു, ഐറ്റം ഡാൻസിൽ നിങ്ങളെ പ്രതീക്ഷിച്ചില്ലെന്നാണ് പലരും കമന്റ് ചെയ്തത്. എന്നാൽ ഇത്തരം കുറ്റപ്പെടുത്തലുകളെയൊന്നും സയേഷ കാര്യമാക്കാറില്ല. മറുവശത്ത് ആര്യയും കരിയറിന്റെ തിരക്കുകളിലാണ്. സർപ്പട്ടെയാണ് അടുത്തിടെയിറങ്ങിയ ശ്രദ്ധേയ സിനിമ. സിനിമ വൻ ഹിറ്റായിരുന്നു.

മലയാളത്തിൽ ഉറുമി എന്ന സിനിമയിൽ ആര്യ അഭിനയിച്ചിട്ടുണ്ട്. മോഡലിങ്ങിൽ നിന്നും സിനിമയിലെത്തിയ ആര്യ കാസർകോട് സ്വദേശിയാണ്. പക്ഷെ ഇപ്പോൾ തമിഴ്നാട്ടിലാണ് കുടുംബത്തോടൊപ്പം നടൻ. മകളുടെ ജനന ശേഷമാണ് സയേഷ അഭിനയ രം​ഗത്ത് നിന്നും ചെറിയ ഇടവേളയെടുക്കുന്നത്. ഇപ്പോൾ നടി തിരിച്ചെത്തിയിരിക്കുകയാണ്. സിനിമയിൽ തിരക്കേറി വരികെയായിരുന്നു നടിയുടെ വിവാഹം. സയേഷയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X