ആര്യയ്ക്ക് സയേഷയുടെ സ്നേഹാശംസ! മാലി ദ്വീപിലെ വെക്കേഷന്‍ ചിത്രങ്ങള്‍ വൈറലാവുന്നു!

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ആര്യയും സയേഷയും. സ്‌ക്രീനില്‍ മികച്ച ജോഡികളായി മുന്നേറുന്നതിനിടയിലായിരുന്നു ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചത്. ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി നേരത്തെ ആര്യ റിയാലിറ്റി ഷോ നടത്തിയിരുന്നു. ഗ്രാന്റ് ഫിനാലെയില്‍ വെച്ച് താരം തന്റെ വധുവിനെ പ്രഖ്യാപിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ സംഭവിച്ചത് അതായിരുന്നില്ല, ഇവരിലൊരാളെയും തിരഞ്ഞെടുക്കാനാവില്ലെന്ന് ആര്യ പറഞ്ഞതോടെ താരത്തിനെതിരെയുള്ള വിമര്‍ശനം കടുക്കുകയായിരുന്നു. ഗജനീകാന്ത് എന്ന ചിത്രത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ആര്യയും സയേഷയും പ്രണയത്തിലായത്. കാപ്പാന്റെ സെറ്റില്‍ വെച്ചായിരുന്നു വിവാഹത്തെക്കുറിച്ച് തീരുമാനിച്ചത്.

വിവാഹത്തിന് ശേഷവും സിനിമയില്‍ സജീവമാണ് സയേഷ. ആര്യയ്‌ക്കൊപ്പം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ മാലിദ്വീപില്‍ അവധിയാഘോഷത്തിലാണ് ിരുവരും. അതിനിടയിലാണ് ആര്യയുടെ പിറന്നാളും എത്തിയത്. പ്രിയതമന് പിറന്നാളാശംസ നേര്‍ന്നും സയേഷ എത്തിയിട്ടുണ്ട്. തന്റെ ജീവിതത്തിലെ എല്ലാമെല്ലാമായ ആര്യയ്ക്ക് എല്ലാം മികച്ചത് സംഭവിക്കട്ടെയെന്നായിരുന്നു താരപത്‌നി കുറിച്ചത്. ആര്യയ്‌ക്കൊപ്പം നില്‍ക്കുന്ന മനോഹരമായ ചിത്രവും സയേഷ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രവും പോസ്റ്റും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Sayyesha

വളരെ പക്വതയോടെയാണ് സയേഷ പെരുമാറാറുള്ളതെന്ന് നേരത്തതെ ആര്യ പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം വളരെ പെട്ടെന്ന് തന്നെ സയേഷ തന്റെ വീട്ടുകാരുമായി ഇണങ്ങിയെന്നും താരം പറഞ്ഞിരുന്നു. അതീവ പ്രധാന്യത്തോടെയാണ് സയേഷ കാര്യങ്ങളെ സമീപിക്കാറുള്ളത്. താരമാണെന്ന ജാഡയൊ മുംബൈക്കാരിയാണോന്നോ ഇല്ലാതെയാണ് എല്ലാവരോടും പെരുമാറാറുള്ളതെന്നും താരം പറഞ്ഞിരുന്നു. പ്രേക്ഷകര്‍ ലവ്‌ലി കപ്പിളായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ആശംസ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X