സയേഷയുടെ സര്‍പ്രൈസിന് ആര്യയുടെ സമ്മാനം! പ്രിയതമയുടെ കവിളില്‍ ചുംബിച്ച് താരം! ചിത്രം വൈറല്‍!

തമിഴകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ആര്യയും സയേഷയും. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. ലോക് ഡൗണ്‍ സമയമായതിനാല്‍ തിരക്കുകളൊന്നുമില്ലാതെ കഴിയുകയാണ് ഇരുവരും. ഇതിനിടയിലാണ് പുതിയ പരീക്ഷണങ്ങളുമായി സയേഷ എത്തിയത്. നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറാറുള്ളത്. പുതിയ പോസ്റ്റും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ആര്യയ്ക്കായി കപ് കേക്കൊരുക്കിയിരിക്കുകയാണ് സയേഷ. കേക്കുമായി അരികിലേക്കെത്തിയ സയേഷയെ ചുംബിക്കുന്നതിന്റെ ചിത്രവും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും തങ്ങള്‍ മികച്ച ജോഡികളാണെന്ന് ഇരുവരും തെളിയിച്ചിരുന്നു. ബിരിയാണിയും മാംഗോ കേക്കുമൊക്കെയായാണ് നേരത്തെ സയേഷ എത്തിയത്. ജീവിതത്തില്‍ തന്നേക്കാള്‍ പക്വതയുണ്ട് സയേഷയ്‌ക്കെന്ന് ആര്യ പറഞ്ഞിരുന്നു.

ഗജനികാന്ത്, കാപ്പാന്‍ ഈ രണ്ട് സിനിമകളിലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് ആര്യയും സയേഷയും. വിവാഹത്തിന് ശേഷമായിരുന്നു കാപ്പാന്‍ തിയേറ്ററുകളിലേക്ക് എത്തിയത്. ആര്യയ്ക്ക് മുന്നില്‍ സയേഷയോട് പ്രണയം നടിക്കാന്‍ താന്‍ ബുദ്ധിമുട്ടിയിരുന്നുവെന്ന് വ്യക്തമാക്കി സൂര്യ എത്തിയിരുന്നു. ഇതിന് ശേഷമായി സയേഷയ്ക്കും ആര്യയ്ക്കും നായികനായകന്‍മാരായി സിനിമ ചെയ്യാനുള്ള അവസരവും ലഭിച്ചിരുന്നു. ടെഡി എന്ന് പേരിട്ട സിനിമയിലായിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. വിവാഹത്തിന് ശേഷം സയേഷ അഭിനയം നിര്‍ത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളും തുടക്കത്തില്‍ ഉയര്‍ന്നിരുന്നു.

Sayyesha

സിനിമയിലെ റൊമാന്‍സ് ജീവിതത്തിലും അത് പോലെ അനുകരിക്കാന്‍ ശ്രമിച്ചിരുന്നോയെന്ന് പലരും ഇവരോട് ചോദിച്ചിരുന്നു. അന്ന് തങ്ങള്‍ ഇരുവരും വളരെ പ്രൊഫഷണലായിരുന്നുവെന്ന് താരം പറയുന്നു. ഗജനീകാന്തിനിടയിലാണ് ഇരുവരും പ്രണയത്തിലായതും ആ ബന്ധം പിന്നീട് വിവാഹത്തിലേക്ക് എത്തിയത്. സൈക്ലിങില്‍ സയേഷയ്ക്ക് താല്‍പര്യമുണ്ട്. അധികനേരം ചെയ്യാന്‍ തനിക്ക് കഴിയില്ലെന്നാണ് അവള്‍ പറയുന്നതെന്നും ആര്യ പറഞ്ഞിരുന്നു.

വളരെ ഡൗണ്‍ റ്റു എര്‍ത്തായ വ്യക്തിയാണ് സയേഷ. സെന്‍സിബിളാണ്. മെച്യൂരിറ്റി നോക്കുകയാണെങ്കില്‍ മിക്കപ്പോഴും അവള്‍ തന്നെയാണ് ഉപദേശിക്കുന്നത്. ബോബെയില്‍ നിന്നുമെത്തിയതാണെന്ന ഭാവമൊന്നും അവള്‍ക്കില്ല. എല്ലാ സന്ദര്‍ഭങ്ങളേയും കൃത്യമായി മാനേജ് ചെയ്യാറുണ്ട്. താന്‍ ഒരു ചെറിയ കാര്യത്തെക്കുറിച്ച് പറഞ്ഞാലും അവള്‍ക്കത് വലുതാണ്. എന്തിനിത്ര പ്രാധാന്യം കൊടുക്കുന്നുവെന്ന് ചോദിക്കുമ്പോള്‍ അത് നിനക്കറിയില്ലെന്നാണ് അവളുടെ മറുപടി. തന്നെ അത്രയുമധികം സ്‌നേഹിക്കുന്നുണ്ട് അവളെന്നും ആര്യ വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X