മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക് കൂടുതല്‍ ഇഷ്ടമായി! പതിനെട്ടാം പടി കണ്ടതിനെക്കുറിച്ച് സയേഷ! ട്വീറ്റ്
മമ്മൂട്ടിയുടെ സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്. നായകനായെത്തിയാല്‍ മാത്രമല്ല അതിഥിയായെത്തിയാലും താന്‍ തിളങ്ങുമെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുകയാണ്. പതിനെട്ടാം പടിയില്‍ അതിഥിയായാണ് മമ്മൂട്ടി എത്തിയത്. ജോണ്‍ അബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തിന്റെ ലുക്ക് നേരത്തെ തന്നെ വൈറലായി മാറിയിരുന്നു. അതിരപ്പിള്ളിയുടെ പശ്ചാത്തലത്തില്‍ സ്റ്റൈലിഷായി നില്‍ക്കുന്ന ചിത്രമായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ശങ്കര്‍ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരംഭത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെക്കൂടാതെ പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്‍, അഹാന കൃഷ്ണ എന്നിവരും അതിഥികളായാണ് എത്തുന്നത്.
അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും എത്തിയത്. ലൂസിഫറിന്റെ തിരക്കുകള്‍ക്കിടയില്‍ നിന്നാണ് പൃഥ്വിരാജ് ഈ സിനിമയിലേക്ക് എത്തിയത്. താന്‍ സിനിമയെക്കുറിച്ച് ആദ്യം അദ്ദേഹത്തോടാണ് സംസാരിച്ചതെന്നും ശക്തമായ പിന്തുണയാണ് പൃഥ്വി നല്‍കിയതെന്നും അശ്വിന്‍ വാസുദേവായി എത്തുമെന്ന് ഉറപ്പ് തന്നിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമാണെങ്കിലും മലയാളികള്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ. അതിഥി വേഷത്തില്‍ ആര്യയും പതിനെട്ടാം പടിയില്‍ എത്തിയിരുന്നു. ഈ സിനിമ കണ്ടതിനെക്കുറിച്ചുള്ള വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആര്യയുടെ ഭാര്യയും അഭിനേത്രിയുമായ സയേഷ. ട്വിറ്ററിലൂടെയാണ് സയേഷ അഭിപ്രായം പങ്കുവെച്ചത്.

പുതുമുഖ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക് കിടുക്കിയെന്നും ആഗസ്റ്റ് സിനിമാസിനും ആര്യയ്ക്കും മറ്റ് താരങ്ങള്‍ക്കും അഭിനന്ദമെന്നുമാണ് സയേഷ കുറിച്ചത്. താരത്തിന്‍രെ ട്വീറ്റ് ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. മോഹന്‍ലാല്‍-സൂര്യ ടീമിന്റെ കാപ്പാനാണ് ഇനി സയേഷയുടേതായി തിയേറ്ററുകളിലേക്കെത്തുന്ന സിനിമ. ആര്യയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











