ഷൂട്ടിംഗിനിടയിലെ ഇടവേള ആസ്വാദ്യകരമാക്കി സയേഷ! ഇത് കലക്കിയെന്ന് ആരാധകരും! വീഡിയോ വൈറല്‍! കാണൂ!
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ആര്യയും സയേഷയും. ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനായി ആര്യ റിയാലിറ്റി ഷോ നടത്തിയിരുന്നു. എങ്ക വീട്ടുമാപ്പിളൈയിലൂടെയായിരിക്കും താരം ജീവിതസഖിയെ തിരഞ്ഞെടുക്കുന്നതെന്നായിരുന്നു എല്ലാവരും കരുതിയത്. ആര്യയെ ഭര്‍ത്താവാക്കണമെന്ന മോഹവുമായി നിരവധി പേരായിരുന്നു എത്തിയത്. ഇവരിലാരെയായിരിക്കും താരം സ്വീകരിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. ഇവരിലൊരാളെ തിരഞ്ഞെടുക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും വിവാഹത്തെക്കുറിച്ച് പിന്നീട് തീരുമാനിക്കാമെന്നുമായിരുന്നു ആര്യ പറഞ്ഞത്. ഇതിന് ശേഷമാണ് ആര്യയും സയേഷയും പ്രണയത്തിലാണെന്നും അധികം വൈകാതെ തന്നെ ആ ബന്ധം വിവാഹത്തില്‍ കലാശിക്കുമെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.
ഇരുകുടുംബങ്ങളുടേയും ആശീര്‍വാദത്തോടെയാണ് ആര്യയും സയേഷയും ഒരുമിച്ചത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിവാഹത്തിന് ശേഷവും സയേഷ സിനിമയില്‍ സജീവമാണ്. കെവി ആനന്ദ് ചിത്രമായ കാപ്പാനാണ് താരത്തിന്റേതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമ. സൂര്യയും മോഹന്‍ലാലും ആദ്യമായി ഒരുമിച്ച ചിത്രത്തില്‍ ആര്യയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഇതിന് പിന്നാലെയായാണ് പുതിയ സിനിമയ്ക്കായി ഇരുവരും വീണ്ടും ഒരുമിക്കുന്നത്.

ഷൂട്ടിംഗിനിടയിലെ കറക്കത്തെക്കുറിച്ച് വാചാലയായി നേരത്തെ സയേഷ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രീകരണത്തിനിടയിലെ ഇടവേള താന്‍ എങ്ങനെയാണ് ആസ്വദിക്കുന്നതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം. അഭിനയം മാത്രമല്ല ആലാപനത്തിലും കഴിവുണ്ട് തനിക്കെന്ന് തെളിയിച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പാട്ടിന്റെ വീഡിയോ പുറത്തുവിട്ടത്. തനിക്കേറെ ഇഷ്ടപ്പെട്ട ഗാനമാണിതെന്നും സയേഷ കുറിച്ചിട്ടുണ്ട്. പരിശീലനമില്ലാത്ത ആലാപനത്തിന് ക്ഷമിക്കണമെന്നും താരം കുറിച്ചിട്ടുണ്ട്. വീഡിയോ കാണാം.


Click it and Unblock the Notifications