ആര്യയുടെയും ഭാവി വധുവിന്റെയും ഫോട്ടോ വൈറലാകുന്നു.. പ്രണയത്തില്‍ മുങ്ങി ആര്യ
തമിഴകത്തെ പുതിയ പ്രണയജോഡികളാണ് ആര്യയും സയ്യേഷയും. ആരാധികമാരെയെല്ലാം നിരാശയിലാഴ്ത്തിയ ആര്യയുടെ വിവാഹത്തിന് തയ്യാറെടുക്കുകയാണ് ഇരു കുടുംബങ്ങളും. അതിനിടയിലിതാ ഇരുവരുടെയും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
വാലന്റൈന്‍സ് ഡേ ആഘോഷത്തില്‍ പ്രണയത്തില്‍ മുങ്ങി ആര്യ പോസ്റ്റ് ചെയ്ത ഫോട്ടോ നേരത്തെ വൈറലായിരുന്നു. വിവാഹം നിശ്ചയിച്ചുറപ്പിച്ചതിന് ശേഷമാണ് ആര്യയും സയ്യേഷയും ഡേറ്റങില്‍ ഏര്‍പ്പെട്ടതത്രെ.

പ്രണയം മൊട്ടിട്ടത്
ഗജനികാന്ത് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിലൂടെയാണ് ആര്യയും സയ്യേഷയും തമ്മില്‍ സൗഹൃദത്തിലായത്. അത് പ്രണയത്തിലേക്ക് വളരുകയും വിവാഹത്തിലെത്തുകയും ചെയ്തു.

മാര്‍ച്ചില്‍ വിവാഹം
മാര്‍ച്ച് മാസത്തില്‍ വിവാഹം ഉണ്ടാവും എന്ന് ആര്യയും സയ്യേഷയും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 9 നും 10 നും ഹൈദരാബാദില്‍ വച്ച് മുസ്ലീം മതാചാരപ്രകാരമാണ് നടക്കുക.

ഡേറ്റിങ് വിവാഹമുറപ്പിച്ചതിന് ശേഷം
പ്രണയത്തിലായ ഉടനെ ഡേറ്റിങ് നടത്തി ഗോസിപ്പുണ്ടാക്കാനൊന്നും ആര്യയും സയ്യേഷയും മുതിര്‍ന്നില്ല. രക്ഷിതാക്കളുടെ സമ്മതം കിട്ടിയ ശേഷമാണ് ഇരുവരും ഡേറ്റിങ് എന്ന് പറഞ്ഞ് പുറത്ത് പോയി തുടങ്ങിയത് എന്ന് സയ്യേഷയുടെ അമ്മ പറഞ്ഞിരുന്നു.

വീണ്ടും ഒന്നിക്കുന്നു
വിവാഹത്തിന് മുന്‍പ് ഒരു ചിത്രം കൂടെ ആര്യയും സയ്യേഷയും ഒന്നിച്ച് ചെയ്യുന്നുണ്ട്. മോഹന്‍ലാലും സൂര്യയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന കാപ്പാന്‍ എന്ന ചിത്രത്തിലാണ് അടുത്തതായി ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്.


Click it and Unblock the Notifications