വിവാഹ വാര്‍ഷികം ആഘോഷിച്ച് ആര്യയും സയേഷയും! ആര്യയില്ലാതെ ഒരു ജീവിതമില്ലെന്ന് സയേഷ
തെന്നിന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ആര്യയും സയേഷയും. കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. വധുവിനെ കണ്ടെത്തുന്നതിന് വേണ്ടി ആര്യ നടത്തിയ റിയാലിറ്റി ഷോ ആയിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. മത്സരത്തിനൊടുവില്‍ ആരെയും വിവാഹം കഴിക്കാതെ കാരണങ്ങള്‍ പറഞ്ഞ് ഒഴിവായതിന്റെ പേരില്‍ താരത്തിനെതിരെ കടുത്ത ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു.
പിന്നാലെ താനും സയേഷയും തമ്മില്‍ വിവാഹിതരാവുകയാണെന്ന് താരം വെളിപ്പെടുത്തി. ഇപ്പോഴിതാ താരദമ്പതികള്‍ അവരുടെ ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ട്വിറ്റര്‍ പേജിലൂടെ വിവാഹവാര്‍ഷിക ദിനത്തില്‍ ആശംസകള്‍ അറിയിച്ച് കൊണ്ട് നടി സയേഷ എത്തിയിരിക്കുകയാണ്. ഒപ്പം മറ്റൊരു സര്‍പ്രൈസും പുറത്ത് വന്നു.

തമിഴ് നടന്‍ ആര്യയും സയേഷയും അവരുടെ ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇന്ന്. എല്ലാ വഴികളിലൂടെയും എന്ന പൂര്‍ണയാക്കുന്ന ആള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിക്കുകയാണ്. നിങ്ങളില്ലാത്ത ജീവിതം സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതാണ് ജാന്‍... സ്‌നേഹം, ആകാംഷ, സ്ഥിരത, കൂട്ടുകെട്ട് എന്നിവയ്‌ക്കെല്ലം ഒപ്പം ഞാന്‍ എന്നെന്നും നിങ്ങളെ സ്‌നേഹിക്കുന്നു. എന്നുമാണ് ട്വിറ്ററിലൂടെ സയേഷ പറഞ്ഞിരിക്കുന്നത്. വിവാഹ ദിവസത്തെ ചില ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു.

പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരി പതിനാല് വാലന്റ്റൈന്‍സ് ദിനത്തിലായിരുന്നു തങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള കാര്യം സയേഷയും ആര്യയും ചേര്‍ന്ന് വെളിപ്പെടുത്തിയത്. മാര്‍ച്ച് പത്തിന് വിവാഹമാണെന്ന കാര്യം വ്യക്തമാക്കി കൊണ്ട് വിവാഹക്ഷണ കത്തും പുറത്ത് വിട്ടു. മാര്‍ച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദില്‍ വെച്ചായിരുന്നു താരവിവാഹം നടന്നത്. പരമ്പരാഗത മുസ്ലീം ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. ബോളിവുഡില്‍ നിന്നും തമിഴിലും തെലുങ്കിലുമൊക്കെയുള്ള പ്രമുഖ താരങ്ങളെല്ലാം തന്നെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. താരവിവാഹം കഴിഞ്ഞ് ഒരു മാസത്തോളം ഇവരുടെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു.

ആര്യയുടെയും സയേഷയുടെയും പ്രണയ വിവാഹമല്ലെന്ന് സയേഷയുടെ അമ്മ ഷഹീന്‍ ബാനു വ്യക്തമാക്കിയിരുന്നു. ആര്യയുടെ വീട്ടുകാര്‍ ആലോചനയുമായി വന്നതോടെ സയേഷയുടെ കുടുംബം അത് സമ്മതിക്കുകയായിരുന്നു. സിനിമയില്‍ മോഡേണ്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ജീവിതത്തില്‍ പാരമ്പര്യ മൂല്യങ്ങള്‍ പിന്തുടരുന്ന പെണ്‍കുട്ടിയാണ് സയേഷ. ആര്യ എല്ലാ കാര്യങ്ങളും ലാഘവത്തോടെ കാണുന്ന വ്യക്തിയാണെന്നാണ് പൊതുധാരണ. എന്നാല്‍ അദ്ദേഹം ജീവിതത്തെ വളരെ ഗൗരവത്തോടെ കാണുന്ന വ്യക്തിയാണെന്നും ഇരുകുടുംബങ്ങളുടെയും അനുഗ്രഹത്തോടെയാണ് വിവാഹമെന്നും താരമാതാവ് പറഞ്ഞിരുന്നു.

വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന താരദമ്പതികള്‍ക്കുള്ള ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിനൊപ്പം മറ്റൊരു സര്‍പ്രൈസ് കൂടി പുറത്ത് വന്നിരിക്കുകയാണ്. ആര്യയും സയേഷയും നായിക നായകന്മാരായി അഭിനയിക്കുന്ന ടെഡി എന്ന സിനിമയില്‍ നിന്നും ഓഫീഷ്യല്‍ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന ചിത്രത്തില്‍ ഒരു ടേഡി ബീയറാണ് കേന്ദ്രകഥാപാത്രമായിട്ടെത്തുന്നത്. ആക്ഷന് പ്രധാന്യം നല്‍കിയൊരുക്കുന്ന സിനിമയിലെ പ്രധാനപ്പെട്ട രംഗങ്ങളില്‍ ചിലതും ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

മിറുതന്‍, ടിക് ടിക് ടിക്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ടെഡി. വിവാഹശേഷം ആര്യയും സയേഷയും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണ് ടെഡി. ഈ വര്‍ഷം സമ്മറില്‍ തന്നെ സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് ടീസറില്‍ സൂചിപ്പിക്കുന്നത്. എന്തായാലും സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.


Click it and Unblock the Notifications











