ഒരു രാജകുമാരിയെ പോലെ ആര്യയുടെ സയേഷ മണ്ഡപത്തിലേക്ക്; വൈറലാകുന്ന വീഡിയോ

അങ്ങനെ കോളിവുഡ് സിനിമാ ലോകം കാത്തിരുന്ന ഒരു താര വിവാഹം കൂടെ ആര്‍ഭാടങ്ങളോടെ കഴിഞ്ഞു. ആര്യയും സയ്യേഷയും ഒന്നായി. ഇരുവരുടെയും വിവാഹ ശേഷമുള്ള ഹണിമൂണ്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നു. അതിനിടെ ഇതാ ഒരു വീഡിയോ കൂടെ സംസാര വിഷയമാകുന്നു.

arya

വിവാഹ ദിവസം സയേഷ മണ്ഡപത്തിലേക്ക് വരുന്ന വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമിലൂടെ വൈറലാകുന്നത്. ചുവന്ന ലഹങ്കയണിഞ്ഞ്, ആടയാഭരണങ്ങളോടെ ശരിക്കുമൊരു രാജകുമാരിയ പോലെയാണ് ആര്യയുടെ സയേഷ മണ്ഡപത്തിലെത്തിയത്. വീഡിയോ ഇതിനോടകം മുപ്പതിനായിരത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

മാര്‍ച്ച് 9 നും 10നുമായിട്ടാണ് ആര്യയുടെയും സയേഷയുടെയും വിവാഹം നടന്നത്. വിശാല്‍, സൂര്യ, റാണ ദഗ്ഗുപതി, അല്ലു അര്‍ജ്ജുന്‍, കാര്‍ത്തി തുടങ്ങി സിനിമാ ലോകത്തെ സഹപ്രവര്‍ത്തകരെല്ലാം വിവാഹത്തില്‍ പങ്കെടുത്തു.

arya1

സന്തോഷ് പി ജയകുമാര്‍ സംവിധാനം ചെയ്ത ഗജനികാന്ത് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിലൂടെയാണ് ആര്യയും സയേഷയും സൗഹൃദത്തിലായത്. അത് പ്രണയത്തിലേക്കും അവിടെ നിന്ന് വിവാഹത്തിലേക്കും വളര്‍ന്നു. ഈ വര്‍ഷത്തെ പ്രണയ ദിനത്തില്‍ വിവാഹക്കാര്യം ആര്യയും സയേഷയും ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുകയായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X