ആര്യയ്ക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്നുവോ? മറുപടി പറഞ്ഞ് സയേഷ, അടുത്ത ലക്ഷ്യം ഇതാണെന്ന് നടി
തമിഴ് നടന്‍ ആര്യയുടെ വിവാഹം വലിയ ചര്‍ച്ച ആയത് പോലെ താരത്തിന്റെ പുതിയ വിശേഷങ്ങള്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് പാപ്പരാസികള്‍. അങ്ങനെയാണ് ആര്യയും ഭാര്യയും തെന്നിന്ത്യന്‍ നടിയുമായ സയേഷയും ആദ്യ കണ്‍മണിയെ കാത്തിരിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് ഇത് വ്യാപകമായി വൈറലായി.
സയേഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രങ്ങളുടെയും വീഡിയോസിന്റെയും അടിസ്ഥാനത്തിലായിരുന്നു ഇത്തരമൊരു നിഗമനത്തില്‍ എല്ലാവരും എത്തിയിരുന്നത്. വാര്‍ത്ത പ്രചരിച്ചതോടെ താരദമ്പതികള്‍ക്കുള്ള ആശംസ പോസ്റ്റുകളും വന്നു. എന്നാല്‍ തന്റെ പേരില്‍ വന്ന വാര്‍ത്തകളോട് ശക്തമായി തന്നെ പ്രതികരിച്ചിരിക്കുകയാണ് നടിയിപ്പോള്‍.

2019 മാര്‍ച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദില്‍ വെച്ചായിരുന്നു ആര്യയും സയേഷയും വിവാഹിതരാവുന്നത്. പരമ്പരാഗത മുസ്ലീം ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. ബോളിവുഡില്‍ നിന്നും തമിഴിലും തെലുങ്കിലുമൊക്കെയുള്ള പ്രമുഖ താരങ്ങളെല്ലാം തന്നെ വിവാഹത്തില്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ മാര്‍ച്ച് പത്തിന് താരങ്ങള്‍ ആദ്യ വിവാഹ വാര്‍ഷികം ഗംഭീരമായി തന്നെ ആഘോഷിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സയേഷ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ വന്നത്.

വിവാഹശേഷം നിരവധി തവണ ഇതേ കാര്യം താരങ്ങളുടെ പേരില്‍ വന്നിരുന്നു. ലോക്ഡൗണ്‍ കാലത്ത് സയേഷ ഗര്‍ഭിണി ആയെന്നാണ് പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍സ്റ്റാഗ്രാമിലടക്കം സജീവമായി പ്രവര്‍ത്തിക്കാറുള്ള സയേഷ പുതിയതായി പോസ്റ്റുകള്‍ ഇടാത്തതാണ് ഇത്തരമൊരു വാര്‍ത്തയുടെ ഉത്ഭവത്തിന് കാരണം. മാത്രമല്ല നേരത്തെ ഇറുക്കമുള്ള വസ്ത്രം ധരിച്ച് ഡാന്‍സ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന സയേഷ ഇപ്പോള്‍ വളരെ ലൂസുള്ള സല്‍വാര്‍ ആണ് ധരിക്കുന്നത്. ഇതെല്ലാം ഗോസിപ്പുകളുടെ ആക്കം കൂട്ടി.

എന്നാല്‍ താന്‍ ഗര്‍ഭിണി അല്ലെന്ന് പറയുകയാണ് സയേഷ. ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടനെ കന്നഡ ചിത്രമായ 'യുവരത്‌ന'യില്‍ കിടിലനൊരു നൃത്തരംഗത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നടി. പൂനീത് രാജ്കുമാര്‍ നായകനായിട്ടെത്തുന്ന ചിത്രമാണിത്. അമേരിക്കയില്‍ നിന്നും ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഈ പാട്ടും ഡാന്‍സും വളരെ പ്രയാസം നിറഞ്ഞതാണ്. വലിയ പ്രൊഡക്ഷനില്‍ ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത് വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. അതിനാല്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകളെ പാടെ അവഗണിച്ചിരിക്കുകയാണ് നടി.

ഭര്‍ത്താവ് ആര്യയ്‌ക്കൊപ്പം അഭിനയിച്ച ടെഡി എന്ന സിനിമയാണ് സയേഷയുടേതായി വരാനിരിക്കുന്നത്. വിവാഹശേഷം ഇരുവരും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ശക്തി സൗന്ദര്‍ രാജന്‍ ആണ് സംവിധാനം ചെയ്യുന്നത്. താരങ്ങളുടെ വിവാഹദിവസമാണ് ടെഡ്ഡിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിടുന്നത്. ലോക്ഡൗണ്‍ മാറി, സിനിമ ഷൂട്ടിങ്ങുകള്‍ സജീവമാവുന്നതോടെ താരങ്ങളും അഭിനയ ജീവിതത്തിലേക്ക് തന്നെ തിരികെ പോകാനുള്ള തയ്യാറെടുപ്പിലാണ്.


Click it and Unblock the Notifications











