ഷൂട്ടിങ് സെറ്റില്‍ നിന്ന് സയ്യേഷ കരഞ്ഞുകൊണ്ടോടി, ആര്യ കാത്തുനിന്നു.. എന്താണ് സംഭവം?

കോളിവുഡിലെ ട്രെന്റിങ് കപ്പിള്‍സ് ആണ് ഇപ്പോള്‍ ആര്യയും സയ്യേഷയും. വിവാഹ ശേഷം രണ്ട് പേരും ജോഡി ചേര്‍ന്ന് അഭിനയിക്കുന്ന ടെഡ്ഡി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇതിന് മുന്‍പ് സൂര്യ നായകനായ കാപ്പാന്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചുവെങ്കിലും അത് മുഴുനീള വേഷമായിരുന്നില്ല.

ടെഡ്ഡിയുടെ ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. എയര്‍പോര്‍ട്ടില്‍ വച്ച് ചിത്രീകരിയ്ക്കുന്ന ചിത്രത്തിന്റെ ഒരു പ്രധാന ഷോട്ടിനിടെയുള്ള ചിത്രങ്ങളാണ് പ്രചരിയ്ക്കുന്നത്. സയ്യേഷ കരഞ്ഞുകൊണ്ട് ഓടിപ്പോയി ഒരു സ്ത്രീയെ കെട്ടിപ്പിടിച്ചു കരയുന്ന ഫോട്ടോ നവമാധ്യമങ്ങളില്‍ വൈറലാവുന്നു. ഇത് ചിത്രത്തിലെ ഒരു ഇമോഷണല്‍ രംഗമാവാം എന്നാണ് പൊതുവെയുള്ള അഭിപ്രായം.

teddyandsayesha

എന്നാല്‍ ആ രംഗത്ത് ആര്യ ഒരു വലിയ ടെഡ്ഡിയുമായി കാത്തു നില്‍ക്കുന്നതാണ് കാണുന്നത്. മാത്രമല്ല ആര്യ സൈഡില്‍ , മുഖം തിരിഞ്ഞ് നില്‍ക്കുന്നതും ഫോട്ടോകളില്‍ കാണാം. അതിനാല്‍ സയ്യേഷയുടെ കണ്ണീര്‍ മറ്റെന്തിനോ വേണ്ടിയുള്ളതാണോ എന്ന സംശയവും ജനിപ്പിയ്ക്കുന്നു.

ശക്തി സുന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിയ്ക്കുന്നത് ഗാനവേല്‍ രാജയാണ്. ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത് ചെന്നൈയിലും യൂറോപിലുമായിട്ടാണ്. ആര്യയ്‌ക്കൊപ്പം സതീഷും ചിത്ത്രതില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

Read more about: arya sayyesha ആര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X