ഭര്‍ത്താവിന്റെ കഠിനാദ്ധ്വാനം കണ്ട് കണ്ണ് തള്ളി നടി സയേഷ! ക്യൂട്ട് കപ്പിള്‍സിന് ആശംസകളുമായി ആരാധകരും

ആര്യയും സയേഷയും തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞ താരദമ്പതികളാണ്. എങ്കെ വീട്ടു മാപ്പിളൈ എന്ന പരിപാടിയിലൂടെ വധുവിനെ അന്വേഷിച്ചെത്തിയ ആര്യയെ ആരും മറക്കില്ല. ഷോ യിലൂടെ ആരെയും വിവാഹം കഴിക്കാതെ സയേഷ എന്ന താരസുന്ദരിയെ സ്വന്തമാക്കിയതിനും വിമര്‍ശനങ്ങള്‍ ഏറെയായിരുന്നു.

arya-sayesha

എന്നാല്‍ വിവാഹം കഴിച്ച് സന്തുഷ്ടമായി കഴിയുകയാണ് ആര്യയും സയേഷയുമിപ്പോള്‍. ഇതിനിടെ ആര്യയുടെ കഠിനാദ്ധ്വാനത്തെ കുറിച്ച് പുകഴ്ത്തി പറഞ്ഞെത്തിയിരിക്കുയാണ് സയേഷ ഇപ്പോള്‍. ട്വിറ്ററിലൂടെ ആര്യ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയുള്ള ചിത്രമായിരുന്നിത്. മസില്‍ ഉരുട്ടി കയറ്റി ഗംഭീര മേക്കോവറായിരുന്നു താരം നടത്തിയത്.

അടുത്ത സിനിമയ്ക്ക് വേണ്ടിയുള്ള പരിശ്രമമാണിതെന്നും താരം സൂചിപ്പിച്ചിരുന്നു. ഇതേ ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ് സയേഷ. 'വിശ്വസിക്കാന്‍ പറ്റാത്ത അത്രയും കഠിനാദ്ധ്വാനവും സമര്‍പ്പണവും. നിങ്ങള്‍ പ്രചേദനം നല്‍കുന്നൊരു ഭര്‍ത്താവ്' ആണെന്നുമാണ് ചിത്രത്തിന് ക്യാപ്ഷനായി സയേഷ കൊടുത്തിരിക്കുന്നത്. ഭാര്യ ഭര്‍ത്താക്കന്മാരുടെ പോസ്റ്റ് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X