വിശാല്‍ ചിത്രത്തിലൂടെ ഹാട്രിക് വിജയം തേടി സ്‌ക്രീന്‍ സീന്‍; വിജയം ആവര്‍ത്തിക്കുമോ?
തമിഴ് സിനിമ ലോകത്തെ ശ്രദ്ധേയമായ പേരുകളില്‍ ഒന്നാണ് വിശാലിന്റേത്. ആക്ഷന്‍ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ വിശാല്‍ നിര്‍മാതക്കളുടെ സംഘടനയുടേയും താര സംഘടനയുടേയും തലപ്പത്തുണ്ട്. തുപ്പറിവാലന്‍, ഇരുമ്പു തിരൈ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഹാട്രിക് വിജയം തേടി വിശാല്‍ ചിത്രം ഒരുങ്ങുകയാണ്. സൂപ്പര്‍ ഹിറ്റായി മാറിയ ശണ്ടക്കോഴിയുടെ രണ്ടാം ഭാഗമാണ് വിശാലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
ആദ്യ ഭാഗമൊരുക്കിയ ലിംഗുസ്വാമി ഒരുക്കുന്ന ശണ്ടക്കോഴി 2 ചിത്രീകരണം പൂര്‍ത്തിയാക്കി. കീര്‍ത്തി സുരേഷ് വിശാലിന്റെ നായികയായി എത്തുന്ന ചിത്രം തമിഴ്‌നാട്ടില്‍ വിതരണത്തിന് എത്തിക്കുന്നത് സ്‌ക്രീന്‍ സീന്‍ ആണ്. ശണ്ടക്കോഴി 2ന്റെ വിജയം വിശാലിന് മാത്രമല്ല സ്‌ക്രീന്‍ സീനിനും ഹാട്രീക് നേടാനുള്ള അവസരമായിരിക്കും. മുമ്പ് ഇവര്‍ വിതരണത്തിനെത്തിച്ച ഇരുട്ട് അറയില്‍ മുരുട്ടു കുത്ത്, ജയം രവി ചിത്രം ടിക് ടിക് ടിക് എന്നിവ ഗംഭീര വിജയമായിരുന്നു.

വിശാല്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ക്കൊപ്പം വരലക്ഷ്മി ശരത്കുമാറും സൂരിയും സുപ്രധാന കഥാപാത്രങ്ങളെ ചിത്രം റിവഞ്ച് ഡ്രാമ ജോണറിലുള്ള ചിത്രമാണ്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ അപ്പാനി ശരത്കുമാറും ചിത്രത്തിലുണ്ട്. ഒക്ടോബര്‍ 19ന് സ്‌ക്രീന്‍ സീന്‍ തിയറ്ററിലെത്തിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വിശാലിന്റെ പിറന്നാള്‍ ദിനമായ ഓഗസ്റ്റ് 29ന് നടക്കും. വിശാല്‍ ഫിലിം ഫാക്ടറിയും പെന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ശണ്ടക്കോഴി 2 നിര്‍മിക്കുന്നത്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന മധ ഗജ രാജയാണ് വിശാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.


Click it and Unblock the Notifications











