ജയംരവിയുടെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം തനി ഒരുവന് രണ്ടാം ഭാഗം വരുന്നു! പ്രഖ്യാപനവുമായി സംവിധായകന്‍
അരവിന്ദ് സ്വാമിയും, ജയം രവിയും ഒന്നിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു തനി ഒരുവന്‍. ഒരു ഇടവേളയ്ക്കു ശേഷം അരവിന്ദ് സ്വാമി വെള്ളിത്തിരയിലേക്ക് വമ്പന്‍ തിരിച്ചു വരവു കൂടി നടത്തിയ ചിത്രമായിരുന്നു ഇത്. ചിത്രത്തില്‍ അദ്ധേഹം അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ചിത്രം പുറത്തിറങ്ങി മൂന്നാം വാര്‍ഷികത്തില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. സംവിധായകന്‍ മോഹന്‍ രാജയാണ് ചിത്രത്തിന്റെ രണ്ടാംഭാഗത്തെക്കുറിച്ച് പറഞ്ഞത്.
''തനി ഒരുവന് നല്‍കിയ പിന്തുണയും സ്‌നേഹവും വളരെ വലുതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹവുമാണ്. അതുകൊണ്ടുതന്നെയാണ് അക്കാര്യം തീരുമാനിച്ചത്. തനി ഒരുവന്റെ രണ്ടാഭാഗം ഒരുക്കുന്നു. തനി ഒരുവന്റെ ഒന്നാം ഭാഗത്തിനേക്കാള്‍ മികച്ചതാവും''. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ധേഹം ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അണിയറപ്രവര്‍ത്തകരെ കുറിച്ചോ ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും സംവിധാകയന്‍ പറഞ്ഞിട്ടില്ല. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി വരുന്നുവെന്നും ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുവെന്നും അദ്ധേഹം പറഞ്ഞു. തനി ഒരുവനില്‍ അരവിന്ദ് അവതരിപ്പിച്ച കഥാപാത്രം കൊല്ലപെട്ടിരുന്നു, അതുകൊണ്ടുതന്നെ അരവിന്ദ് സ്വാമിക്ക് പകരം രണ്ടാംഭാഗത്തില്‍ ആരാണ് എത്തുക എന്ന ആകംഷയിലാണ് പ്രേക്ഷകര്‍.

2015 ആഗസ്ത് 28ന് റിലീസ് ചെയ്ത ചിത്രം ജയം രവിയുടെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രങ്ങളില്‍ ഒന്നുതന്നെയായിരുന്നു. നയന്‍താരയായിരുന്നു ചിത്രത്തിലെ നായിക. ഗണേഷ്, വെങ്കട്ടരാമന്‍,വംശി കൃഷ്ണ എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹിപ് പോപ് തമിഴ സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. ഐ.ഐ.എഫ്.എ,ഫിലിംഫെയര്‍ തുടങ്ങി നിരവധി അവാര്‍ഡുകളും ചിത്രത്തിന് ലഭിച്ചിരുന്നു. ചിത്രം ഹിന്ദി,തെലുങ്ക് എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. തെലുങ്കില്‍ പതിപ്പില്‍ രാം ചരണ്‍ തേജയായിരുന്നു നായകനായി എത്തിയത്.


Click it and Unblock the Notifications











