ഐ യിലെ മറ്റൊരു സൂപ്പര്‍ പാട്ടുകൂടെ കേള്‍ക്കൂ
കാത്തിരിക്കുന്ന 'ഐ' യിലെ രണ്ടാമത്തെ പാട്ടും റിലീസ് ചെയ്തു. ഹിന്ദി പതിപ്പിലെ തന്നെ രണ്ടാമത്തെ പാട്ടാണ് റിലീസ് ചെയ്തിരിക്കുന്നത്. ആദ്യത്തെ പാട്ട് ഗംഭീര വിഷ്വലോടെയാണെങ്കില്‍ രണ്ടാമത്തെ പാട്ടിലും വിഷ്വലൈസേഷന് കുറവൊന്നുമില്ലെങ്കിലും കൂടുതല്‍ ഇമോഷനലാണ്.
Read More: ഗംഭീര വിഷ്വലോടെ ഐ യിലെ ആദ്യത്തെ പാട്ട്, കേള്ക്കൂ
ചിയാന്‍ വിക്രമും എമി ജാക്‌സണുമാണ് ഗാനരംഗത്തെത്തുന്നത്. വിക്രമിന്റെ രണ്ട് വ്യത്യസ്ത ഗെറ്റുപ്പുകള്‍ പാട്ടില്‍ പ്രത്യക്ഷപ്പെടുന്നു. 'തും തോഡ ന' എന്നു തുടങ്ങുന്ന പാട്ട് കംപോസ് ചെയ്തിരിക്കുന്നത് എആര്‍ റഹ്മാനാണ്. ആഷ് കിംഗും സുനിന്ദി ചൗഹാനും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്.

ചിത്രത്തിലെ ആദ്യപാട്ടിനും ഗംഭീര സ്വീകരണാണ് ലഭിച്ചത്. ട്രെയിലറും, ടീസറുകളുമൊക്കെ തമിഴകം താണ്ടിയും കുതിച്ചുകയറി. ബ്രഹ്മാണ്ട സംവിധായകന്‍ ശങ്കറിന്റെ മറ്റൊര അത്ഭുമത വിരുന്നായിരിക്കും ഐ എന്ന കാര്യത്തില്‍ സംശയമില്ല.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പൊങ്കലിന് തിയേറ്ററുകളിലെത്തും. മേക്കപ്പിനും വസ്ത്രാലങ്കാരത്തിനുമെല്ലാം ഏറെ പ്രത്യേകതയോടെയാണ് ഐ എത്തുന്നത്. ന്യൂസിലന്‍ഡ് ആസ്ഥാനമായുള്ള വെറ്റ സ്റ്റുഡിയോസാണ് മെക്കപ്പ്, കോസ്റ്റിയൂം വിഭാഗങ്ങള്‍ കൈകാര്യം ചെയ്തത്. പാട്ട് കേള്‍ക്കൂ...


Click it and Unblock the Notifications