»   » സമാന്തയുടെ സൗന്ദര്യ രഹസ്യം ഇതാണോ?

സമാന്തയുടെ സൗന്ദര്യ രഹസ്യം ഇതാണോ?

Posted By: Sanviya
Subscribe to Filmibeat Malayalam


തെന്നിന്ത്യന്‍ താരം സമാന്തയുടെ സൗന്ദര്യം ആരെയും മോഹിപ്പിക്കുന്നതാണ്. എന്നാല്‍ ഈ സൗന്ദര്യത്തിന്റെ രഹസ്യം മറ്റൊന്നുമല്ല. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നത് തന്നെ. ആഴ്ചയില്‍ അഞ്ച് താരം ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നുണ്ടെന്ന് പറയുന്നു.

അടുത്തിടെ തമിഴിലെ രണ്ട് ഹിറ്റ് ചിത്രങ്ങളിലും സമാന്തയായിരുന്നു നായിക വേഷം അവതരിപ്പിച്ചത്. വിജയ് ചിത്രമായ തെറിയും സൂര്യ 24. ഇപ്പോള്‍ തമിഴിലും തെലുങ്കിലുമായി നടി ഏറെ തിരക്കിലാണ്.

samantha

മോഹന്‍ലാലും എന്‍ടിആറും ഒന്നിക്കുന്ന ജനതാഗാരേജിലാണ് സമാന്ത ഇപ്പോള്‍ അഭിനിയച്ചുക്കൊണ്ടിരിക്കുന്നത്. നിത്യ മേനോന്‍, റഹമാന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എന്നാല്‍ ഏറ്റെടുത്ത പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയാല്‍ ഈ വര്‍ഷം തന്നെ സമാന്തയുടെ വിവാഹം ഉണ്ടാകുമെന്നും കേള്‍ക്കുന്നുണ്ട്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുനയുടെ മകള്‍ നാഗചൈതന്യയാണ് വരന്‍. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ നടി തന്നെ തുറന്ന് പറഞ്ഞിരുന്നു.

English summary
Secrete of Samantha's beauty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam