»   » ഒരിക്കല്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചാല്‍....സമാന്ത പറയുന്നു

ഒരിക്കല്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചാല്‍....സമാന്ത പറയുന്നു

Posted By:
Subscribe to Filmibeat Malayalam

കത്തി എന്ന ചിത്രത്തിലാണ് സമാന്ത ആദ്യമായി ഇളയദളപതി വിജയ്‌ക്കൊപ്പം അഭിനയിക്കുന്നത്. ചിത്രം മികച്ച വിജയമായതോടെ വിജയ് ഫാന്‍സ് സമാന്തയെ പൊക്കി പിടിച്ചു. അല്ലെങ്കിലും അത് തമിഴകത്തിന്റെ ശീലമാണ്. തങ്ങളുടെ ആരാധന പുരുഷന്മാരെ മാത്രമല്ല, അവര്‍ക്കൊപ്പം അഭിനയിച്ച നായികമാരെയും തമിഴകം ബഹുമാനിക്കും.

അത് തന്നെയാണ് സമാന്തയ്ക്കും പറയാനുള്ളത്. കത്തിയ്ക്ക ശേഷം ഇപ്പോള്‍ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സമാന്ത വിജയ്‌ക്കൊപ്പം അഭിനയിക്കുന്നത്. വിജയ് 59 എന്നാണ് സിനിമയ്ക്ക് താത്കാലികമായി പേര് നല്‍കിയിരിക്കുന്നത്.

samantha-vijay

ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കെഷനില്‍ നിന്ന് വിജയ്‌ക്കൊപ്പം ഒരു സെല്‍ഫി എടുത്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് സമാന്ത. ട്വിറ്ററിലൂടെയാണ് സന്തോഷ പ്രകടനം.

ഒരിക്കല്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചാല്‍ ജീവിത കാലം മുഴുവന്‍ ഒരു രാജകീയതയും ബഹുമാനവും സ്‌നേഹവും ലഭിയ്ക്കുമെന്ന് സമാന്ത പറയുന്നു. സമാന്ത അഭിനയിക്കുന്ന വേഷത്തിന് ആദ്യം പരിഗണിച്ചത് നയന്‍താരയെയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു

English summary
Obviously the most loved hero of all age groups Illayathalapathy Vijay has a sizeable fan following among the fairer sex even if they are celebrities themselves. who has played the love interest of Vijay in ‘Kaththi’ and is currently his leading lady in the as yet untitled ‘Vijay 59’ has this to say about her hero

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam