പ്രണയ ജോഡികളായി ശിവകാര്‍ത്തികേയനും സാമന്തയും! സീമരാജയുടെ കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ
ശിവകാര്‍ത്തികേയന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് സീമരാജ. വേലൈക്കാരന്‍ എന്ന ചിത്രത്തിനു ശേഷം ശിവയുടെതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്. ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാണ് ശിവ എത്തുന്നത്. സാമന്ത അക്കിനേനി നായികയായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററിനു ട്രെയിലറിനുമെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.
ചിത്രത്തിന്റെതായി കിടിലന്‍ ഒരു ട്രെയിലറായിരുന്നു നേരത്തെ പുറത്തിറങ്ങിയിരുന്നത്. വിനായക ചതുര്‍ത്ഥി ദിനത്തിലാണ് ശിവയുടെ സീമരാജ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയൊരു ടീസര്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിലെ ഉന്നെ വിട യാരും യെനക്കില്ലേ എന്ന തുടങ്ങുന്ന പാട്ടിന്റെ ടീസറാണ് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ശിവകാര്‍ത്തികേയനും സാമന്തയുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തമിഴിലെ പ്രശസ്ത സംഗീത സംവിധായകരില്‍ ഒരാളായ ഡി ഇമാനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. രജനി മുരുകന്‍ എന്ന ചിത്രത്തിനു ശേഷം പൊന്‌റം ശിവകാര്‍ത്തികേയനെ നായകനാക്കി ഒരുക്കിയ ചിത്രം കൂടിയാണ് സീമരാജ.
ഹാസ്യ താരം സൂരിയും ശിവയ്‌ക്കൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലാല്‍,സിമ്രാന്‍,നെപ്പോളിയന്‍, യോഗി ബാബു,സതീഷ് ,മനോബാല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് നേരത്തെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റായിരുന്നു സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുളള മികച്ചൊരു എന്റര്‍ടെയിനറായിരിക്കും സീമരാജയെന്നാണ് അറിയുന്നത്. 2എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ഡി രാജയാണ് ശിവകാര്‍ത്തികേയന്റെ സീമരാജ നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications











