രജനികാന്ത്, അജിത്, വിജയ് എന്നിവര്‍ക്ക് പിന്നാലെ പോളണ്ടിലും സാന്നിദ്ധ്യമാകാന്‍ ശിവകാര്‍ത്തികേയന്‍!
തമിഴ് സിനിമ ലോകത്തെ ശ്രദ്ധേയനായ യുവതാരമാണ് ശിവകാര്‍ത്തികേയന്‍. എതിര്‍നീച്ചല്‍, വരുത്തപ്പെടാതെ വാലിവര്‍ സംഘം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ശിവകാര്‍ത്തികേയന് ശക്തമായ ആരാധക വൃന്ദം തമിഴകത്തുണ്ട്. ഇപ്പോഴിതാ രജനികാന്ത്, അജിത്, വിജയ് എന്നിവര്‍ക്ക് ശേഷം പോളണ്ടില്‍ ഒരു ചിത്രം റിലീസ് ചെയ്യുന്ന തമിഴ് താരം എന്ന റെക്കോര്‍ഡ് ശിവകാര്‍ത്തികേയനെ കാത്തിരിക്കുകയാണ്. സെപ്തംബര്‍ 13ന് റിലീസിനൊരുങ്ങുന്ന പുതിയ സീമരാജ ഒരേസമയം പോളണ്ടിലും റിലീസ് ചെയ്യുകയാണ്.
ശിവകാര്‍ത്തികേയന്റെ ആദ്യ പോളണ്ട് റിലീസായ സീമരാജ പോളണ്ടില്‍ വിതരണത്തിന് എത്തിക്കുന്നത് സെവന്‍ത് സെന്‍സ് സിനിമയാണ്. ചിത്രത്തിന്റെ പോളണ്ട് സ്‌ക്രീനിംഗ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ എത്തും. സാമന്ത അക്കിനേനിയാണ് ശിവകാര്‍ത്തികേയന്റെ നായിക. ചിത്രം സെപ്തംബര്‍ മാസം തന്നെ ജപ്പാനിലും വിതരണത്തിന് എത്തുന്നു.

സഹനടനായി ക്യാമറയ്ക്ക് മുന്നിലെത്തി നായകനായി മാറിയ ശിവകാര്‍ത്തികേയന്‍ മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ ശ്രദ്ധിച്ചുകൊണ്ട് കരിയര്‍ ഗ്രാഫ് ഉയര്‍ത്തുകയാണ്. പുലര്‍ച്ചെ അഞ്ച് മണിക്കും രാവിലെ എട്ട് മണിക്കും പ്രത്യേക ഷോകളാണ് സീമരാജയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. തമിഴകത്തെ സൂപ്പര്‍ താരങ്ങള്‍ക്ക് മാത്രം സ്വന്തമായിരുന്നു സ്‌പെഷ്യല്‍ ഷോകള്‍ ഇപ്പോള്‍ ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് വേണ്ടിയും ഒരുങ്ങുകയാണ്.
24 എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ഡി രാജ നിര്‍മിക്കുന്ന സീമരാജ സംവിധാനം ചെയ്യുന്നത് പൊന്റം ആണ്. വരുത്തപ്പെടാത വാലിബര്‍ സംഘം, രജനിമുരുകന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശിവകാര്‍ത്തികേയനും പൊന്റവും ഒന്നിക്കുന്ന ചിത്രം ഹാസ്യത്തിന് പ്രധാന്യം നല്‍കുന്ന എന്റര്‍ടെയിനറാണ്.


Click it and Unblock the Notifications











