»   » ഇഷ്ടതാരം മോഹന്‍ലാല്‍, പക്ഷെ സ്വപ്‌ന നായകന്‍ ഈ മലയാള യുവതാരം... ശെല്‍വരാഘവന്‍ പറയുന്നു!

ഇഷ്ടതാരം മോഹന്‍ലാല്‍, പക്ഷെ സ്വപ്‌ന നായകന്‍ ഈ മലയാള യുവതാരം... ശെല്‍വരാഘവന്‍ പറയുന്നു!

Posted By: Karthi
Subscribe to Filmibeat Malayalam

തമിഴ് സിനിമ ലോകം അറിയപ്പെടുന്ന സംവിധായകരില്‍ ഒരാളാണ് ശെല്‍വരാഘന്‍. മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ നിരൂപക പ്രശംസ മാത്രമല്ല പ്രേക്ഷക പ്രശംസയും നേടി. നടനും സംവിധായകനും നിര്‍മാതാവുമായ ധനുഷിന്റെ സഹോദരനാണ് ശെല്‍വരാഘവന്‍. 

അഭ്യൂഹങ്ങള്‍ക്ക് വിട, നസ്രിയ സിനിമയിലേക്ക് തിരിച്ച് വരുന്നു... പറയുന്നത് മറ്റാരുമല്ല ഫഹദ് ഫാസില്‍!

ദിലീപ് ജയിലിലായപ്പോള്‍ ശുക്രനുദിച്ചത് ആസിഫിന്... ബോക്‌സ് ഓഫീസില്‍ ആസിഫ് അലി തരംഗം?

കാതല്‍ കൊണ്ടേന്‍, 7ജി റെയിന്‍ബോ കോളനി, പുതുപ്പേട്ടൈ, മയക്കം എന്ന എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സെല്‍വരാഘവന്‍ കഴിഞ്ഞ ദിവസം നടത്തിയ ട്വിറ്റര്‍ സംവാദം ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ പ്രിയ താരത്തേക്കുറിച്ചും സ്വപ്‌ന നായകനേക്കുറിച്ചും ശെല്‍വരാഘവന്‍ ആ സംവാദത്തില്‍ വെളിപ്പെടുത്തിയിരുന്നു.

പ്രിയതാരം

ബോക്‌സ് ഓഫീസ് വിജയം മുന്നില്‍ കാണുന്ന പതിവ് തമിഴ് ചേരുവ സിനിമകളില്‍ നിന്നും വ്യത്യസ്തമായ കലാമൂല്യമുള്ള മികച്ച സിനിമകളൊരുക്കുന്ന സെല്‍വരാഘവന്റെ പ്രിയതാരം മോഹന്‍ലാല്‍ ആണ്. കമല്‍ഹാസന്‍, രജനികാന്ത് തുടങ്ങി തമിഴിലെ പ്രമുഖരേക്കാള്‍ ശെല്‍വരാഘവന് പ്രിയം മോഹന്‍ലാല്‍ എന്ന നടനോടാണ്.

സ്വപ്‌ന നായകന്‍

സെല്‍വരാഘവന് പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലാണെങ്കിലും സ്വപ്‌ന നടന്‍ അദ്ദേഹമല്ല. പക്ഷെ അതും മലയാളത്തില്‍ നിന്ന് തന്നെയാണ്. മലയാളത്തിലെ യുവതാരം നിവിന്‍ പോളിയാണ് ശെല്‍വരാഘവന്റെ സ്വപ്‌ന നടന്‍. തന്റെ സ്വപ്‌ന പ്രൊജക്ടിലേക്കാണ് നിവിന്‍ പോളിയെ ശെല്‍വരാഘവന്‍ നായകനായി കാണുന്നത്.

നിവിന്‍ പോളിയെ പുകഴ്ത്തി

പ്രേമം മലയാളത്തിന് പുറമേ തമിഴിലും തരംഗമായി മാറിയതിന് പിന്നാലെ ചിത്രത്തിലെ നിവിന്‍ പോളിയും പ്രകടനത്തെ പുകഴ്ത്തി ശെല്‍വരാഘവന്‍ രംഗത്ത് വന്നിരുന്നു. നിവിന്‍ പോളിയുടെ പ്രകടനം അമ്പരിപ്പിക്കുന്നതാണെന്നും ജോര്‍ജായി മറ്റാരേയും സങ്കല്‍പിക്കാനാകില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

പ്രേമം റീമേക്ക് ചെയ്യരുത്

പ്രേമം റീമേക്ക് ചെയ്യുകയാണെങ്കില്‍ ഒറിജിനലിനോട് നീതി പുലര്‍ത്താന്‍ അല്‍ഫോന്‍സ് പുത്രന് മാത്രമേ സാധിക്കു. അതുകൊണ്ട് മറ്റാരും ചിത്രം റീമേക്ക് ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും ശെല്‍വരാഘവന്‍ സൂചിപ്പിച്ചിരുന്നു. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നെങ്കിലും തമിഴ്‌നാട്ടില്‍ മലയാളം പതിപ്പ് തന്നെയാണ് പ്രദര്‍ശിപ്പിച്ചത്.

നാല് വര്‍ഷത്തിന് ശേഷം

ഒരു ശെല്‍വരാഘവന്‍ ചിത്രം റിലീസ് ചെയ്തിട്ട് നാല് വര്‍ഷം പിന്നിട്ടുന്നു. ആര്യയും അനുഷ്‌കയും കേന്ദ്ര കഥാപാത്രങ്ങലായി 2013ല്‍ പുറത്തിറങ്ങിയ ഇരണ്ടാം ഉലകമാണ് ഇദ്ദേഹത്തിന്റെ സംവിഘധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

നെഞ്ചം മറപ്പതില്ലൈ

എസ്‌ജെ സൂര്യ നായകനായ നെഞ്ചം മറപ്പതില്ലൈ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയട്ട് വര്‍ഷം ഒന്നായെങ്കിലും ചിത്രം ഇതുവരെ തിയറ്ററിലെത്തിയിട്ടില്ല. ഇതിനിടെ മാലൈ നേരത്ത് മയക്കം എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നു.

തിരക്കഥാകൃത്തായി അരങ്ങേറ്റം

അച്ഛനായ കസ്തൂരി രാജ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടായിരുന്നു സെല്‍വരാഘവന്റെ സിനിമ പ്രവേശം. സഹോദരന്‍ ധനുഷിന്റേയും ആദ്യ ചിത്രമായിരുന്നു ഇത്. സംവിധായകനായി മാറിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിലും നായകന്‍ ധനുഷായിരുന്നു.

English summary
Selvaraghavan, a very active social media user, recently had an interaction with his fans and followers in Twitter. Many asked him about his future projects, favourite actors, filmmakers etc. One of them asked Selvaraghavan about his dream project and dream hero. The director instantly replied that Malayali actor Nivin Pauly is his dream hero.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam