നയന്‍താരയെ കുറിച്ച് സഹോദരന്‍ പറഞ്ഞത് പോലും ധനുഷ് വിശ്വസിച്ചില്ല! സെല്‍വരാഘവന്റെ പ്രവചനം സത്യമായി
ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ എത്തിയ നയന്‍താര കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. നയന്‍താരയുടെ നാല്പതാം ജന്മദിനത്തോടനുബന്ധിച്ചാണ് അവരുടെ ഡോക്യുമെന്ററി പുറത്തിറക്കുന്നത്. ഇതില്‍ താന്‍ നിര്‍മിച്ച സിനിമയുടെ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു എന്ന് കാണിച്ച് നടന്‍ ധനുഷ് രംഗത്ത് വന്നിരുന്നു.
നയന്‍താരയ്ക്കും ഭര്‍ത്താവും സംവിധായകനുമായ വിഗ്‌നേഷ് ശിവനുമെതിരെ പത്തു കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ധനുഷ് എത്തിയത്. പിന്നാലെ ധനുഷും നയന്‍താരയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ കാരണമായ സംഭവങ്ങളെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ പല കഥകളും പ്രചരിച്ചു. താരങ്ങള്‍ ഇതില്‍ വ്യക്തത വരുത്തിയില്ലെങ്കിലും ഓരോ ദിവസവും പുതിയ കഥകളാണ് വരുന്നത്.

ഒരു കാലത്ത് ധനുഷും നയന്‍താരയും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ നടി വിഘ്‌നേശ് ശിവനൊപ്പം പ്രണയത്തിലായതോടെയാണ് ധനുഷുമായി അകലുന്നത്. എന്നാല്‍ നയന്‍താരയുടെ ഭാവിയെ കുറിച്ച് ധനുഷിന്റെ സഹോദരനും സംവിധായകനുമായ സെല്‍വരാഘവന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. സെല്‍വരാഘവന്‍ പഴയ അഭിമുഖത്തിലാണ് നയന്‍താരയെ കുറിച്ച് സംസാരിച്ചത്.
'നയന്‍താരയുടെ തുടക്കത്തിലെ സിനിമകള്‍ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു അവര്‍ വലിയ നായികയാകുമെന്ന്. എന്റെ സഹോദരന്‍ ധനുഷ് പോലും ഞാന്‍ പറഞ്ഞത് വിശ്വസിച്ചില്ല. എന്നാല്‍ ഇപ്പോള്‍ നയന്‍താരയാണ് ഏറ്റവും വലിയ താരം. അതുപോലെ ശിവകാര്‍ത്തികേയന്റെ സിനിമ കണ്ടപ്പോഴും ശിവകാര്‍ത്തികേയന്‍ വലിയ നായകനാകുമെന്ന് ഞാന്‍ ധനുഷിനോട് പറഞ്ഞു. പറഞ്ഞത് പോലെ തന്നെ ശിവകാര്‍ത്തികേയന്‍ ഇപ്പോള്‍ മുന്‍നിര നായകനായി തിളങ്ങി നില്‍ക്കുകയാണ്.
ആ അഭിമുഖത്തില്‍ സെല്‍വരാഘവന്‍ നയന്‍താരയെയും ശിവകാര്‍ത്തികേയനെയും കുറിച്ച് നടത്തിയ പ്രവചനം പറഞ്ഞത് പോലെ നൂറ് ശതമാനം സത്യമായെന്ന് പറയുകയാണ് ആരാധകര്‍. മാത്രമല്ല നയന്‍താര വലിയൊരു നടിയാകുമെന്ന കാര്യത്തില്‍ ധനുഷ് സംശയിച്ചത് എന്തിനായിരുന്നു എന്ന ചോദ്യങ്ങളും ഉയരുകയാണ്.

തമിഴ് സിനിമയിലെ പ്രമുഖ സംവിധായകന്‍ കസ്തൂരിരാജയുടെ രണ്ട് ആണ്‍മക്കളാണ് സെല്‍വരാഘവനും ധനുഷും. ഇന്ന് തമിഴ് സിനിമയിലെ മികച്ച നടനായി ധനുഷ് വളരാന്‍ കാരണമായി മാറിയത് ചേട്ടന്‍ സെല്‍വരാഘവന്‍ കാരണമാണ്. തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് ധനുഷിനെ നായകനായി പരിചയപ്പെടുത്തുന്നത്. അഭിനയത്തോട് തീരെ താല്‍പര്യമില്ലാതിരുന്ന ധനുഷിനെ സെല്‍വരാഘവനാണ് നായകനാക്കുന്നത്. ആ സിനിമ പിതാവ് കസ്തൂരി രാജ സംവിധാനം ചെയ്തു എന്നാണ് റെക്കോര്‍ഡെഹ്കിലം ചിത്രം പൂര്‍ണ്ണമായും സംവിധാനം ചെയ്തത് സെല്‍വരാഘവനായിരുന്നു.
സിനിമ വലിയ വിജയമായെങ്കിലും ധനുഷിന്റെ അഭിനയം കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ശേഷം സെല്‍വരാഘവന്‍ സംവിധാനം ചെയ്ത കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിലും ധനുഷ് നായകനായി. ഈ സിനിമ പ്രതീക്ഷിച്ചതിലും ഹിറ്റായി. ഇരുവരുടെയും കരിയര്‍ മാറി മറിഞ്ഞു. സെല്‍വരാഘവന്റെയും സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു കാതല്‍ കൊണ്ടേന്‍. പിന്നീട് നിരവധി ഹിറ്റ് ക്ലാസിക് സിനിമകള്‍ സംവിധാനം ചെയ്ത് തമിഴ് സിനിമയിലെ മുന്‍നിര സംവിധായകനെന്ന നിലയില്‍ തന്റേതായ സ്ഥാനം സൃഷ്ടിക്കാന്‍ സെല്‍വരാഘവന് സാധിച്ചു.


Click it and Unblock the Notifications











