എന്‍ജികെയ്ക്ക് പിന്നാലെ ആയിരത്തില്‍ ഒരുവന്‍ രണ്ടാം ഭാഗവുമായി ശെല്‍വരാഘവന്‍? കാണൂ

By Midhun Raj

തമിഴ് സിനിമാ പ്രേമികളുടെയെല്ലാം ഇഷ്ടചിത്രമായി മാറിയ പടമായിരുന്നു ആയിരത്തില്‍ ഒരുവന്‍. പ്രശസ്ത സംവിധായകന്‍ ശെല്‍വരാഘവന്‍ അണിയിച്ചൊരുക്കിയ സിനിമ തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയിരുന്നത്. എന്നാല്‍ ഡിവിഡി പുറത്തിറങ്ങിയ ശേഷവും ടെലിവിഷന്‍ ചാനലുകളില്‍ വന്നപ്പോഴുമെല്ലാം മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്.

വ്യത്യസ്തമാര്‍ന്നൊരു പ്രമേയവും വേറിട്ട കഥാപശ്ചാത്തലവും കൊണ്ടായിരുന്നു ആയിരത്തില്‍ ഒരുവന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. 2010 ജനുവരിയിലായിരുന്നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ആയിരത്തില്‍ ഒരുവന്റെ രണ്ടാം ഭാഗത്തിനായും സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. അതേസമയം രണ്ടാം ഭാഗത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രം

ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രം

ചോള സാമ്രാജ്യത്തിന്റെ ചരിത്രത്തെ ആസ്പദമാക്കിയായിരുന്നു ആയിരത്തില്‍ ഒരുവന്‍ സംവിധായകന്‍ ഒരുക്കിയിരുന്നത്. ചോള സാമ്രാജ്യത്തിന്റെ പിന്‍തലമുറക്കാറും പരിഷ്‌കൃതരെന്ന് കരുതുന്ന ആധുനിക മനുഷ്യരും തമ്മിലുളള പോരാട്ടവുമായിരുന്നു സിനിമ. പുതുപേട്ടൈ, 7ജി റെയിന്‍ബോ കോളനി എന്നീ ശ്രദ്ധേയ സിനിമകള്‍ക്കു ശേഷമായിരുന്നു ശെല്‍വരാഘവന്‍ ആയിരത്തില്‍ ഒരുവന്‍ ഒരുക്കിയിരുന്നത്. കാര്‍ത്തി, ആന്‍ഡ്രിയ, പാര്‍ത്ഥിപന്‍, റിമ സെന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.

താരങ്ങളുടെയെല്ലാം പ്രകടനം

താരങ്ങളുടെയെല്ലാം പ്രകടനം

ആയിരത്തില്‍ ഒരുവനില്‍ അഭിനയിച്ച താരങ്ങളുടെയെല്ലാം പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്തുകൊണ്ടായിരുന്നു സംവിധായകന്‍ ശെല്‍വരാഘവന്‍ സിനിമ പൂര്‍ത്തിയാക്കിയിരുന്നത്. വലിയ ക്യാന്‍വാസിലായി അണിയിച്ചൊരുക്കിയ സിനിമ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് ചിത്രീകരിച്ചിരുന്നത്. ശെല്‍വരാഘവന്റെ മേക്കിങ് തന്നെയായിരുന്നു ആയിരത്തില്‍ ഒരുവനില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.

പാര്‍ത്ഥിപന്‍ പറഞ്ഞത്

പാര്‍ത്ഥിപന്‍ പറഞ്ഞത്

ആയിരത്തില്‍ ഒരുവന് രണ്ടാം ഭാഗം വരുന്നുവെന്ന കാര്യം നടന്‍ പാര്‍ത്ഥിപനായിരുന്നു ഒരു അഭിമുഖത്തില്‍ സംസാരിക്കവേ വെളിപ്പെടുത്തിയത്. ശെല്‍വരാഘവന്‍ തന്നോട് ചിത്രത്തെക്കുറിച്ച് സംസാരിച്ചുവെന്നും എല്ലാം സൂര്യ-ശെല്‍വരാഘവന്‍ ചിത്രം എന്‍ജികെയുടെ വിജയത്തെ ആശ്രയിച്ചിരിക്കുമെന്നും നടന്‍ പറഞ്ഞു. ആയിരത്തില്‍ ഒരുവന്റെ ആദ്യ ഭാഗത്തില്‍ പ്രാധാന്യമുളെളാരു കഥാപാത്രത്തെയായിരുന്നു പാര്‍ത്ഥിപന്‍ അവതരിപ്പിച്ചിരുന്നത്.

എന്‍ജികെ എന്ന ചിത്രം

എന്‍ജികെ എന്ന ചിത്രം

അതേസമയം ശെല്‍വരാഘവന്റെ എന്‍ജികെ ഇന്നായിരുന്നു(മെയ് 31) റിലീസ് ചെയ്തിരുന്നത്. സിനിമ ലോകമെമ്പാടുമുളള നിരവധി സ്‌ക്രീനുകളില്‍ റിലീസ് ചെയ്തിരുന്നു. ഫാന്‍സ് ഷോകളും ലേഡീസ് ഫാന്‍സ് ഷോകളുമടക്കം ചിത്രത്തിന്റെതായി സംഘടിപ്പിച്ചു. അതേസമയം ആദ്യ ഷോകള്‍ അവസാനിച്ചതോടെ തന്നെ ചിത്രത്തെക്കുറിച്ചുളള പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു.

സമ്മിശ്ര പ്രതികരണങ്ങളാണ്

സമ്മിശ്ര പ്രതികരണങ്ങളാണ്

സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്. എന്‍ജികെയില്‍ സൂര്യയുടെ പ്രകടനം മികച്ചതാണെന്നും എന്നാല്‍ സിനിമ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന അഭിപ്രായങ്ങളും വരുന്നുണ്ട്. ശെല്‍വരാഘവന്റെ മികച്ചൊരു സിനിമ കാണാന്‍ പോയവര്‍ക്ക് ശരാശരി അനുഭവമായി മാറുന്നു എന്‍ജികെയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X