For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്ത്രീകള്‍ക്ക് നേരെയുളള പീഡനങ്ങള്‍ക്ക് വധശിക്ഷ നല്‍കണം! മീടൂ മൂവ്‌മെന്റിനെ പിന്തുണച്ച് ശെല്‍വരാഘവന്‍

  |

  നിരവധി ശ്രദ്ധേയ സിനിമകളിലൂടെ തമിഴിലെ മുന്‍നിര സംവിധായകനായി മാറിയ ആളാണ് ശെല്‍വരാഘവന്‍. ക്ലാസ് ചിത്രങ്ങളായിരുന്നു ശെല്‍വരാഘവന്റെ സംവിധാനത്തില്‍ കൂടുതലായി പുറത്തിറങ്ങിയിരുന്നത്. അനിയന്‍ ധനുഷിനെ വെച്ചുളള സിനിമകളും സംവിധായകന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരിടവേളയ്ക്കു ശേഷം ശെല്‍വരാഘവന്‍ വീണ്ടും തമിഴില്‍ തിരിച്ചെത്തുകയാണ്.

  ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ബയോപിക്കില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് സൂര്യ? നടന്‍ പറഞ്ഞത് കാണൂ

  സൂര്യ നായകനായ എന്‍ജികെയാണ് സംവിധായകന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. അടുത്തിടെ എന്‍ജികെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തില്‍ മീടു മൂവ്‌മെന്റിനെ പിന്തുണച്ചുകൊണ്ട് സംവിധായകന്‍ സംസാരിച്ചിരുന്നു. ദി ന്യൂസ് മിനുട്ടിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശെല്‍വരാഘവന്‍ ഇക്കാര്യം പറഞ്ഞത്.

  ശെല്‍വരാഘവന്‍ പറഞ്ഞത്

  ശെല്‍വരാഘവന്‍ പറഞ്ഞത്

  മീ ടൂ രാജ്യത്തെ വളരെ പ്രധാനപ്പെട്ട മുന്നേറ്റങ്ങളിലൊന്നാണെന്ന് ശെല്‍വരാഘവന്‍ പറയുന്നു. എല്ലാ മേഖലകളിലും സ്ത്രീകള്‍ക്കെതിരെ ചൂഷണങ്ങളും അതിക്രമങ്ങളും നടക്കുന്നുണ്ട്. എല്ലാ സ്ത്രീകളും ധൈര്യത്തോടെ മുന്നോട്ട് വന്ന് അത്തരം അനുഭവങ്ങള്‍ തുറന്നുപറയുന്നത് നല്ല കാര്യമാണ്. കുറ്റക്കാരായവര്‍ ശിക്ഷിക്കപ്പെടണമെന്നും സംവിധായകന്‍ പറയുന്നു. ലൈംഗിക പീഡകര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്നും അഭിമുഖത്തില്‍ സംസാരിക്കവേ സംവിധായകന്‍ കൂട്ടിച്ചേര്‍ത്തൂ.

   ലൈംഗിക പീഡനത്തിന് വധശിക്ഷ

  ലൈംഗിക പീഡനത്തിന് വധശിക്ഷ

  അത്തരം ആളുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കരുതെന്നാണ് അധികപേരും തീരുമാനിക്കാറുളളത്. വ്യക്തിപരമായി കൂടുതല്‍ ശക്തമായ നിയമങ്ങള്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്. ലൈംഗിക പീഡനത്തിന് വധശിക്ഷ തന്നെ നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും ശെല്‍വരാഘവന്‍ അഭിമുഖത്തില്‍ സംസാരിക്കവേ തുറന്നുപറഞ്ഞു. പുതിയ ചിത്രം എന്‍ജികെയില്‍ നിന്ന് ഗാനരചയിതാവ് വൈരമുത്തുവിനെ മാറ്റിയതിനെക്കുരിച്ചും ശെല്‍വരാഘവന്‍ സംസാരിച്ചിരുന്നു.

  വൈരമുത്തുവിനെ മാറ്റിയത്

  വൈരമുത്തുവിനെ മാറ്റിയത്

  വൈരമുത്തുവിനെ ചിത്രത്തില്‍ നിന്നും മാറ്റിയത് മീ ടൂ ആരോപണവുമായി ബന്ധപ്പെട്ടല്ലെന്നും അതിന് മുന്‍പു തന്നെ അദ്ദേഹത്തിന് പകരം മറ്റൊരാളെ ഗാനരചയിതാവാക്കി മാറ്റിയിരുന്നുവെന്നും ശെല്‍വരാഘവന്‍ അഭിമുഖത്തില്‍ പറഞ്ഞു. ശെല്‍വരാഘവനെ പോലെ സിനിമാ രംഗത്തുനിന്നും നിരവധി പേര്‍ നേരത്തെ മീടൂ മൂവ്‌മെന്റിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

  എന്‍ജികെ മെയ് 31നാണ്

  എന്‍ജികെ മെയ് 31നാണ്

  അതേസമയം സംവിധായകന്റെ എറ്റവും പുതിയ ചിത്രമായ എന്‍ജികെ മെയ് 31നാണ് പുറത്തിറങ്ങുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമയില്‍ നന്ദഗോപാലന്‍ കുമരന്‍ എന്ന കഥാപാത്രമായിട്ടാണ് സൂര്യ എത്തുന്നത്. സൂര്യ ഇതുവരെ ചെയ്തിട്ടുളള സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ചിത്രത്തിലെ കഥാപാത്രമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറില്‍ സൂപ്പര്‍താരത്തിന്റെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമെല്ലാം തന്നെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നു.

  തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും

  തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും

  സായി പല്ലവിയും രാകുല്‍ പ്രീതുമാണ് എന്‍ജികെയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സിനിമയ്ക്കു വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വമ്പന്‍ റിലീസായിട്ടായിരിക്കും എന്‍ജികെ തിയ്യേറ്ററുകളിലേക്ക് എത്തുക. കഴിഞ്ഞ ദിവസം റിലീസിനു മുന്നോടിയായി സൂര്യയുടെ ആരാധകര്‍ കൂറ്റന്‍ കട്ടൗട്ട് തമിഴ്‌നാട്ടിലെ ഒരു സ്ഥലത്ത് സ്ഥാപിച്ചിരുന്നു.

  കലിപ്പ് ലുക്കില്‍ പോലീസ് അവതാരമായി ടൊവിനോ തോമസ്! ആക്ഷന്‍ ചിത്രത്തെക്കുറിച്ച് നടന്‍ പറഞ്ഞത് കാണൂ!

  ലൂസിഫര്‍ പോലെ മോദി ബയോപിക്കും സ്വീകരിക്കണം! മലയാളികളോട് അഭ്യര്‍ത്ഥനയുമായി വിവേക് ഒബ്‌റോയി

  English summary
  selvaraghavan support me too movement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X