നാനേ വരുവേനിൽ അഭിനയിക്കാൻ നിർബന്ധിതനായി; സെൽവരാഘവൻ
നടനെന്ന നിലയിലും സംവിധായകൻ എന്ന നിലയിലും തമിഴ് സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനാണ് സെൽവരാഘവൻ. അടുത്തിടെ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത സാനി കയ്യിദ്ധം എന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
സെൽവരാഘവനും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം, നല്ല ഉള്ളടക്കത്തിന് ഭാഷാ പരിമിതികളില്ല എന്നതിന്റെ ഉദാഹരണമാണ് എന്നാണ് സെൽവരാഘവൻ അഭിപ്രായപ്പെടുന്നത്. ഭാഷയുടെ അതിർവരമ്പുകൾ ലംഘിച്ച്കൊണ്ട് ഇത്തരം ചിത്രങ്ങൾ കൂടുതൽ പ്രേക്ഷകരിൽ എത്തുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
"നമ്മൾ പലതരത്തിലുള്ള സിനിമകൾ കാണാറുണ്ട്, അതിൽ ഒരു പ്രത്യേക വിഭാഗത്തെ കൃത്യമായി ചൂണ്ടിക്കാണിക്കാൻ കഴിയില്ല. പക്ഷെ, സാനി കയ്യിദ്ധം ഒരു ഓർമ്മപ്പെടുത്തലാണെന്ന് ഞാൻ കരുതുന്നു, ഇത്തരത്തിലുള്ള സിനിമയാണ് ഇനി ആവശ്യം, ഇത്തരത്തിൽ ഉള്ള ചിത്രങ്ങളിൽ വേണം നമ്മൾ ഇനി പ്രവർത്തിക്കാൻ. ഇത്തരം സിനിമകൾ പ്രേക്ഷകർ ഏറ്റുവാങ്ങും എന്നതിന്റെ ഒരു ഓർമ്മപ്പെടുത്തലാണ് സാനി കയ്യിദ്ധം. "

പൊന്നിയുടെയും (കീർത്തി സുരേഷ്) സംഗയ്യയുടെയും (സെൽവരാഘവൻ) ഹൃദയസ്പർശിയായ ജീവിത കഥയാണ് ചിത്രം പറയുന്നത്.
പൊന്നിയുടെയും സഹോദരന്റെയും ജീവിതം വളരെ മനോഹരമാണ് സൂക്ഷ്മമായും അവതരിപ്പിച്ചിരിക്കുന്നു. അവരുടെ വികാരങ്ങൾ പോലും വളരെ സൂക്ഷ്മമായി മാത്രമേ അവതരിപ്പിച്ചിട്ടുള്ളുവെന്ന് താരം വ്യക്തമാക്കി.
ചിത്രത്തിലെ കീർത്തിയുടെ പ്രകടനത്തെക്കുറിച്ചും സെൽവരാഘവൻ സംസാരിക്കുകയുണ്ടായി. കീർത്തി വലിയൊരു അഭിനയത്രിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
"കീർത്തിയുടെ കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്ന് വളരെ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്, പ്രേക്ഷകർ സിനിമ കാണുവാൻ വേണ്ടി ഞാൻ ഇത് പറയുന്നതല്ല, പക്ഷെ നടിയുടെ മികച്ച അഭിനയം നിങ്ങൾ കണ്ടിരിക്കണം.
ചിലർക്ക് നല്ല കഥാപാത്രങ്ങൾ കിട്ടുമ്പോൾ മാത്രമാണ് വരുടെ ഉള്ളിലുള്ള കഴിവുകൾ പുറത്തെടുക്കാൻ സാധിക്കുകയുള്ളു.
കീർത്തിക്ക് അത്തരത്തിൽ ഒരു നല്ല വേഷം അവതരിപ്പിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. ഈ സിനിമ അതാണ്. അവൾ ഒരു മികച്ച അഭിനേതാവാണ്, തനിക്ക് ഇത്രെയും നന്നായി അഭിനയിക്കാൻ കഴിയുമെന്ന് ഒരിക്കൽ കൂടി അവൾ തെളിയിച്ചു, അതാണ് സിനിമ, "സെൽവരാഘവൻ പറഞ്ഞു.

ഛായാഗ്രാഹകയായ യാമിനി യജ്ഞമൂർത്തി ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു, ഫ്ലാഷ്ബാക്കുകളിലെ ചില മോണോക്രോം ഷോട്ടുകൾ ഇതിന് തെളിവാണ്. യാമിനിയെ പുകഴ്ത്തികൊണ്ട് അദ്ദേഹം പറയുന്നു,
"ആദ്യ ദിവസം യാമിനി ജോലി ചെയ്യുന്നത് കണ്ടപ്പോൾ, എനിക്ക് അവളോട് പറയാൻ അവസരം ലഭിച്ചില്ല, പക്ഷേ എന്റെ മനസ്സിൽ, അവൾ മികച്ച കഴിവുള്ളവളാണെന്ന് ഉറപ്പായിരുന്നു. സിനിമ റിലീസ് ചെയ്തതിന് ശേഷം ഞാൻ അവളെ ഓർമ്മിപ്പിച്ചു.
ഞാൻ അവളോട് പറഞ്ഞു, അവൾ ഉയരങ്ങളിൽ എത്തും, അവൾക്ക് ക്ഷമയുണ്ട്, അവൾ ഓരോ ഷോട്ടിനും വേണ്ടി അവൾ അത്രത്തോളം പോരാടും. ഏറ്റവും മനോഹരമായ കാര്യം എത്ര പ്രയാസമുള്ള ഷോട്ട് ആണെങ്കിലും അവൾ അത് അതി മനോഹരമായി പകർത്താൻ ശ്രമിക്കും. എന്റെ ജീവിതത്തിൽ യാമിനിയെപ്പോലെ കഠിനാധ്വാനിയായ സ്ത്രീയെ ഞാൻ കണ്ടിട്ടില്ല. ഒരു സിനിമ നിർമ്മിക്കുമ്പോൾ അവൾ മറ്റൊരാളായി മാറുകയാണ്"

സഹോദരൻ ധനുഷ് നായകനാവുന്ന നാനേ വരുവേൻ ആണ് സെൽവരാഘവൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം. ചിത്രത്തിൽ ധനുഷ് ഡബിൾ റോളിൽ എത്തുമെന്ന് സംവിധായകൻ അറിയിച്ചു. പ്രേക്ഷകർക്ക് ചിത്രം ഇഷ്ടപ്പെടുമെന്ന് സെൽവ ഉറപ്പ് നൽകി.
സെൽവരാഘവൻ ഈ പ്രൊജക്റ്റ് സംവിധാനം ചെയ്യുക മാത്രമല്ല, ഒരു നടൻ എന്ന നിലയിലും ചിത്രത്തിന്റെ ഭാഗമാണ്.
"അവസാന നിമിഷം ചിത്രത്തിലെ ഒരു അഭിനയതാവ് വന്നില്ല, എന്റെ യൂണിറ്റ് മുഴുവൻ എന്നെ അത് ചെയ്യാൻ നിർബന്ധിച്ചു, അത് എന്റെ ഉദ്ദേശം ആയിരുന്നില്ല. കാരണം നാളെ രാവിലെ ഷൂട്ടിംഗ് ആയിരുന്നു, ആ വേഷത്തിന് ആരുമില്ലായിരുന്നു, അത് വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നില്ല." സെൽവരാഘവൻ വ്യക്തമാക്കി.


Click it and Unblock the Notifications