'സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ്... പക്ഷെ ബി​ഗ് ബജറ്റ് സിനിമയിൽ തമന്ന ചെയ്തതിനോളം ഒന്നും വരില്ല'; കെ.രാജൻ!

പയ്യ എന്ന ഒരൊറ്റ ചിത്രമാണ് അന്നും ഇന്നും തമന്ന ഭാട്ടിയ എന്ന തെന്നിന്ത്യൻ അഭിനേത്രിയിലേക്ക് ആരാധകരെ ആകര്‍ഷിക്കുന്നത്. പയ്യയിൽ പ്രണയം നിറഞ്ഞ ബീജിഎത്തിന്റെ കൂടെ തമന്ന ഓടി കയറിയത് കാർത്തിയുടെ മനസിലേക്ക് മാത്രമല്ല... ഒട്ടുമിക്ക സിനിമാപ്രേമികളുടെയും മനസിലേക്ക് കൂടിയായിരുന്നു. പലപ്പോഴും ട്രോളുകൾ ഏറ്റുവാങ്ങാറുള്ള നടി കൂടിയാണ് തമന്ന. എന്നാല്‍ കല്ലൂരി, പയ്യ, അയന്‍ എന്നീ സിനിമകളിലെ തമന്നയെ മനസറിഞ്ഞ് പരിഹസിക്കാൻ ആർക്കും സാധിക്കില്ല.

അത്രത്തോളം ആ വേഷങ്ങള്‍ ആരാധക മനസില്‍ പതിഞ്ഞ് പോയവയാണ്. അതിനുശേഷം വന്ന തെലുങ്ക്, തമിഴ് സിനിമകളിൽ നടിയുടെ സൗന്ദര്യത്തെ മാത്രം ഫോക്കസ് ചെയ്തപ്പോള്‍ തമന്നയിലെ അഭിനേത്രിയെ കാണാൻ സാധിക്കാത്തതിലുള്ള പരിഭാവം ആരാധകർക്കുണ്ട്. നല്ല വേഷങ്ങള്‍ കിട്ടിയാല്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന നടി തന്നെയാണ് തമന്ന ഇപ്പോഴും.

 Tamannaah Bhatia

വന്ന കാലം മുതൽ ഇതുവരെയും പീക്ക് ലെവലിൽ നിൽക്കുന്ന താരസുന്ദരി എന്നാണ് ആരാധകർ വിശേഷിപ്പിക്കാറുള്ളത്. ജയിലറിലെ റോൾ ചെയ്തശേഷം തമന്ന ഭാട്ടിയയുടെ താരമൂല്യം ഒരുപടി കൂടി ഉയർന്നു. കാവലയ്യ സോങ് പലരും ആവർത്തിച്ച് കാണുന്നത് ​ഗ്രേസും ക്യൂട്ട്നെസും നിറഞ്ഞ തമന്നയുടെ നൃത്തം കാണാൻ വേണ്ടിയാണ്.

ഇപ്പോൾ ഒരു വെബ് സീരീസിലാണ് തമന്ന അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഐറ്റം ഡാൻസുകൾ ചെയ്യുന്നതിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും എപ്പോഴും തമന്നയ്‌ക്കെതിരെ വിമർശനങ്ങൾ ഉയരാറുണ്ട്. എന്നാൽ‌ നൂറ് ശതമാനം പ്രൊഫഷണലായ തമന്ന അതിനെയെല്ലാം തികഞ്ഞ അവ​ഗണനയോടെയാണ് നോക്കാറുള്ളത്.

പരിഹാസവും പുച്ഛവും തമന്നയെ ബാധിക്കാറില്ലെന്നത് താരത്തിന്റെ കരിയർ ​ഗ്രാഫ് പരി​ശോ​ധിച്ചാൽ തന്നെ വ്യക്തമാകും. ഇപ്പോഴിതാ നടി തമന്നയെ വിമർശിച്ച്‌ മുതിർന്ന നിർമ്മാതാവ് കെ. രാജൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. രാരാ സരസകു രാ രാ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെയാണ് തമന്നയുടെ വസ്ത്രധാരണത്തെ കെ.രാജൻ പരിഹസിച്ചത്.

രാരാ സരസകു രാ രാ സിനിമയ്ക്ക് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് നൽ‌കിയത്. അതേ കുറിച്ച് സംസാരിക്കവെയാണ് തമന്നയെ കെ.രാജൻ പരിഹസിച്ചത്. രാരാ സരസകു രാ രാ ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിരിക്കുമെന്നും അതിൽ തെറ്റൊന്നുമില്ലെന്നുമാണ് കെ.രാജൻ പറഞ്ഞത്. ബി​ഗ് ബജറ്റ് സിനിമയിൽ തമന്ന ചെയ്തതിനോളം ഒന്നും വരില്ലെന്നാണ് കെ.രാജൻ പറയുന്നത്.

 Tamannaah Bhatia

'രാരാ സരസകു രാ രാ ഒരു അഡൽട്ട് സിനിമയാണ്. അതിനാൽ തന്നെ അതിന്റെ ട്രെയിലറും അത്തരത്തിലുള്ളതായിരിക്കും. അതിൽ തെറ്റ് പറയാനൊന്നുമില്ല. ഇത്തരം രം​ഗങ്ങളൊക്കെ ഉള്ളതുകൊണ്ട് തന്നെയാണ് അതിനെ എ സർട്ടിഫിക്കറ്റ് സിനിമയെന്ന് വിളിക്കുന്നത്. ഇത് കാണാനും ആളുകളുണ്ട്.'

'അതെല്ലാം പോട്ടെ... അടുത്തിടെ ബ്ലോക്ക് ബസ്റ്ററായി 700 കോടിക്ക് മുകളിൽ സമ്പാദിച്ച ഒരു പടത്തിലെ നായിക തമന്നയെ തന്നെയാണ് ഞാൻ ഉദ്ദേശിക്കുന്നത്. ബി​ഗ് ബജറ്റ് സിനിമയിൽ തമന്ന ചെയ്തതും ഇതുപോലെയൊക്കെ തന്നെയാണ്. അല്ലാതെ വളരെ മാന്യമായി ഒന്നും അല്ലല്ലോ. തമന്ന ചെയ്തതിന്റെ അത്രയും മോശമായി ഒന്നും ഈ എ പടത്തിൽ ഇല്ലെന്നും', കെ. രാജൻ നടിയെ പരിഹസിച്ച് പറഞ്ഞു.

ജയിലറിന്റെ വിജയത്തിന് ശേഷം തമന്ന ദിലീപ് സിനിമയിലൂടെ മലയാളത്തിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ്. ബാന്ദ്ര എന്ന് പേരിട്ടിരിക്കുന്ന സിനിമ നവംബർ പത്തിന് റിലീസാകും. അരുൺ ​ഗോപി സംവിധാനം ചെയ്ത സിനിമയിലെ തമന്നയുടെയും ദിലീപിന്റെയും ഡാൻസ് നമ്പർ സോങ് ഇതിനോടകം ഹിറ്റാണ്. സിനിമയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Read more about: tamannaah bhatia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X