ഭാര്യയുമായി പിരിഞ്ഞ ശേഷം ഇവര്‍ ഒരുമിച്ചായിരുന്നു! ബിഗ് ബോസില്‍ പോയതിന് ശേഷം താരങ്ങള്‍ക്കിടയിൽ സംഭവിച്ചതിങ്ങനെ

വിജയ് സേതുപതി അവതാരകനായി എത്തിയ തമിഴ് ബിഗ് ബോസിന്റെ എട്ടാം സീസണ്‍ അവസാനിച്ചിരിക്കുകയാണ്. മത്സരത്തില്‍ മുത്തുകുമാര്‍ വിജയിക്കുകയും ചെയ്തു. അതേസമയം ബിഗ് ബോസുകള്‍ക്ക് ശേഷം താരങ്ങള്‍ അവരുടെ വ്യക്തിജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അത്തരത്തില്‍ തമിഴ് ബിഗ് ബോസിലെ ശ്രദ്ധേയരായ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകളും പ്രചരിക്കുകയാണ്.

പ്രായമായാല്‍ ഇവളെ കെട്ടിച്ച് തരുമോന്ന് ബിജോ ചേട്ടന്‍ ചോദിച്ചു! അന്ന് സ്‌കൂളില്‍ പഠിക്കുകയാണെന്ന് നിമിഷ ബിജോ

ഇക്കഴിഞ്ഞ സീസണില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് അന്‍ഷിത. മലയാളികള്‍ക്ക് പ്രിയങ്കരിയായ സീരിയല്‍ നടിയാണ്. കൂടെവിടെ സീരിയലില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന അന്‍ഷിത ഇപ്പോള്‍ തമിഴിലും സജീവമാണ്. ചെല്ലമ്മ എന്ന ഹിറ്റ് സീരിയലിലാണ് നടി അഭിനയിച്ചിരുന്നത്.

anshitha

ഈ സീരിയല്‍ അഭിനയിക്കുന്നതിനിടെ സഹതാരമായ അര്‍ണവുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇരുവര്‍ക്കും എതിരെ ഗുരുതര ആരോപണവുമായി അര്‍ണവിന്റെ ഭാര്യയും നടിയുമായ ദിവ്യ ശ്രീധറും രംഗത്ത് വന്നു. ഗര്‍ഭിണിയായ തന്റെ ജീവിതം തകര്‍ത്തെന്നും തുടങ്ങി താരങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണമാണ് ദിവ്യ ഉന്നയിച്ചത്.

പിന്നീട് അര്‍ണവും ദിവ്യയും വേര്‍പിരിയുകയും അന്‍ഷിതയുമായി നല്ല സൗഹൃദത്തില്‍ പോവുകയും ചെയ്തു. ഒടുവില്‍ ഇരുവരും ബിഗ് ബോസില്‍ ഒരുമിച്ചു എത്തിയെങ്കിലും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നതുപോലെ പ്രണയ നിമിഷങ്ങള്‍ ഒന്നും താരങ്ങള്‍ കാഴ്ചവെച്ചില്ല. പരസ്പരം വഴക്ക് കൂടുന്ന നിലയിലേക്കും ഇരുവരും എത്തി.

ബിഗ് ബോസില്‍ അധിക ദിവസം പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ അര്‍ണവ് പുറത്തായെങ്കിലും അന്‍ഷിത 84 ദിവസത്തോളം മത്സരം പൂര്‍ത്തിയാക്കി. പുറത്തിറങ്ങിയശേഷം താന്‍ പ്രണയം അവസാനിപ്പിച്ചുവെന്നും അദ്ദേഹത്തെ നേരിട്ട് കണ്ട് നിങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞതായിട്ടും ഒക്കെ ഒരു അഭിമുഖത്തില്‍ അന്‍ഷിത വെളിപ്പെടുത്തി.

anshitha

തനിക്കുണ്ടായിരുന്ന ഒരു പ്രണയം പുറത്തുവന്നതിനുശേഷം പറഞ്ഞ് അവസാനിപ്പിച്ചെന്നും ഇപ്പോള്‍ താന്‍ സിംഗിള്‍ ആണെന്നുമാണ് അന്‍ഷിത പറഞ്ഞത്. ഇത് അര്‍ണവിനെ കുറിച്ചാണ് നടി പറഞ്ഞതെന്ന് തുടങ്ങി സംസാരം വന്നു. ബിഗ് ബോസിന് ശേഷം ഇരുവരുടെയും ജീവിതം തകര്‍ന്നെന്ന് കഥകള്‍ പ്രചരിച്ചു. ഈ വിഷയത്തില്‍ താരങ്ങളുടെ സുഹൃത്തുക്കള്‍ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

'അര്‍ണവും ദിവ്യയും വേര്‍പിരിഞ്ഞതിനുശേഷം അന്‍ഷിതയും അര്‍ണവും മറ്റൊരു വീടെടുത്ത് ആ വീട്ടില്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ദിവ്യയുമായിട്ടുള്ള വിവാഹമോചന കേസില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും അര്‍ണവിനൊപ്പം അന്‍ഷിത ഉണ്ടായിരുന്നു. ബിഗ് ബോസിലേക്ക് ഇരുവരും ഒരുമിച്ച് പോകുന്നതും അര്‍ണവിന് വേണ്ടിയായിരുന്നു. എല്ലായിപ്പോഴും അന്‍ഷിത അദ്ദേഹത്തെ പിന്തുണച്ചു. എന്നാല്‍ ബിഗ് ബോസിനെ ശേഷം താരങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല.

ചെല്ലമ്മ എന്ന സീരിയല്‍ അവസാനിച്ചതിനുശേഷം അര്‍ണവിന് മറ്റൊരു ഓഫറും ലഭിച്ചിട്ടില്ല. അതേസമയം കുക്ക് വിത്ത് കോമാളി എന്ന പരിപാടിയില്‍ അന്‍ഷിത പങ്കെടുക്കുന്നുണ്ട്.

More from Filmibeat

Read more about: Anshitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X