സേര്‍ന്ധു പോലാമാ മാര്‍ച്ച് 6ന് എത്തും
പൂര്‍ണമായും ന്യൂസിലാന്‍ഡില്‍ ചിത്രീകരിച്ച ആദ്യ തമിഴ് ചിത്രം സേര്‍ന്ധു പോലാമാ മാര്‍ച്ച് ആറിന് തീയറ്ററുകളിലെത്തും. .മലയാളിയായ അനില്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രം സ്‌നേഹാഫിലിംസാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. വിനയ് നായകനാവുന്ന ചിത്രത്തില്‍ മധുരിമയാണ് നായിക .
ഐശ്വര്യാ എന്റര്‍ ടെയിന്‍മെന്‍ഡിന്റെ ബാനറില്‍ പ്രവാസി മലയാളിയായ ശശി നമ്പീശനാണ് സേര്‍ന്ധു പോലാമാ നിര്‍മ്മിച്ചിരിക്കുന്നത്.

തലൈല്‍ വാസല്‍ വിജയ്, തമ്പി രാമ്മയ്യ, അനുഷ, എന്നിവരും ചിത്രത്തില്‍ പ്രാധാന വേഷങ്ങളിലെത്തുന്നുണ്ട്.
പ്രണയം മുഖ്യ പ്രമേയമാക്കി ഒരു സസ്‌പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സഞ്ജീവ് ശങ്കറാണ് ഛായാഗ്രാഹകന്‍. വിഷ്ണു സിത്താരയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.


Click it and Unblock the Notifications











