ഫോണില്‍ വിളിച്ച് അശ്ലീലം : ഗാനരചയിതാവ് താമരൈ പരാതി നല്‍കി

By Mithra Nair

തന്നെ നിരന്തരമായി ചിലര്‍ ഫോണില്‍ വിളിച്ച് അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്നാരോപിച്ച് തമിഴ് ഗാനരചയിതാവ് താമരൈ പോലീസില്‍ പരാതി നല്‍കി.

താമരൈ ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ കുറച്ചു മാസങ്ങളായി ചിലര്‍ ഫോണില്‍ വിളിച്ച് അശ്ലീലം പറയുന്നു. ഇന്റര്‍നെറ്റിലൂടെയും നിരന്തരം ശല്യം ചെയ്യുന്നു എന്ന് പറയുന്നുണ്ട്. ഭര്‍ത്താവ് ത്യാഗുവിനെതിരെ സമരം ചെയ്തതിന് ശേഷമാണ് തനിക്കെതിരെ ഭീഷണി തുടങ്ങിയതെന്നും താമരൈ പരാതിയില്‍ വ്യക്തമാക്കുന്നു.

thamarai

പലര്‍ക്കും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയോട് എന്തും ആകാമെന്ന ധാരണയാണ് ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും താമരൈ പറഞ്ഞു.പലരും നിശബ്ദമായി ഇത്തരം ശല്യം സഹിക്കുന്നു. അവര്‍ക്ക് വേണ്ടി കൂടിയാണ് തന്റെ പരാതിയെന്നും താമരൈ പറഞ്ഞു.

തനിക്കും മകനും സംരക്ഷണം നല്‍കണമെന്നും താമരൈ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ താമരൈ ഭര്‍ത്താവിനെതിരെ സമരം ചെയ്തിരുന്നു. താമരൈ, മിന്നലൈ എന്ന ചിത്രത്തിലെ വസീഗര എന്‍ നെഞ്ചിനിലെ ഉള്‍പ്പെടെ നിരവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X