ജയിയുടെ അടുത്ത പടത്തിന് ഒരു 'ജിംകി കമ്മല്‍' കണക്ഷന്‍

By വിജയ്

ഭാഷ മറന്നു ലോകം ആഘോഷിച്ച പാട്ടാണ് വെളിപ്പാടിന്റെ പുസ്തകത്തിലെ ജിംകി കമ്മല്‍.. ഈ ഗാനം സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന് കോളിവുഡിലേക്ക് വാതില്‍ തുറന്നു കൊടുത്തിരിക്കുകയാണ്. ജയ് നായകനായെത്തുന്ന പുതിയ ചിത്രത്തിന് ഈണമൊരുക്കുന്നത് ഷാനാണ്.

Jai

മംഗല്യം തന്തു നാ നെ നാ..എന്ന റൊമാന്റിക് കോമഡി ചിത്രത്തിനുവേണ്ടിയാണ് ഷാന്‍ സഹകരിക്കുന്നത്. ശ്യാം-പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡെല്‍ന ഡേവിസ് (കുരങ്ങു ബൊമ്മൈ ഫെയിം) പ്രമുഖ വേഷത്തിലെത്തുന്നുണ്ട്. നായിക ആരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കോയമ്പത്തൂരിലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്. ശത്രുക്കളായ രണ്ടു പേര്‍ പ്രത്യേക സാഹചര്യത്തില്‍ വിവാഹിതരാകുന്നതും വിവാഹം അവരുടെ ജീവിതം മാറ്റിമറിയ്ക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

Shaan Rahman

ബലൂണ്‍ എന്ന സിനിമയിലെ തകര്‍പ്പന്‍ അഭിനയത്തിലൂടെ തമിഴ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം കലകലപ്പുവിന്റെ രണ്ടാം ഭാഗത്തില്‍ ജീവയ്ക്കും നിക്കി ഗല്‍റാണിയ്ക്കും മിര്‍ച്ചി ശിവയ്ക്കും കാതറീന ട്രേസയ്ക്കുമൊപ്പം അഭിനയിച്ചു തകര്‍ക്കും. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പാര്‍ട്ടി എന്ന ചിത്രത്തിനും ജയ് കരാറിലൊപ്പിട്ടുണ്ട്. ബലൂണ്‍ വാണിജ്യപരമായി പരാജയപ്പെട്ടതിനാല്‍ കലകലപ്പുവിലും പാര്‍ട്ടിയിലും ജയ്ക്ക് ഏറെ പ്രതീക്ഷയുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X